Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ ഒരു മണിക്കൂർ അകലെ മകലിദുർഗാ..റെയിൽപാളത്തിലൂടെ ചരിത്രത്തിലേക്ക് നടന്നു കയറുന്ന ട്രെക്കിങ്

ബാംഗ്ലൂരിൽ ഒരു മണിക്കൂർ അകലെ മകലിദുർഗാ..റെയിൽപാളത്തിലൂടെ ചരിത്രത്തിലേക്ക് നടന്നു കയറുന്ന ട്രെക്കിങ്

ബാംഗ്ലൂര്‍ യാത്രാ പ്ലാനുകളില്‍ നമ്മുടെ മുന്‍ഗണന എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഇടങ്ങളും പരമാവധി ചെലവ് കുറച്ച് എങ്ങനെ പോകാം എന്നതുമാണ്. വെറുതേയിരിക്കുമ്പോൾ ഒന്നു ചായ കുടിക്കാൻ ഇറങ്ങിയാൽ പോലും പൈസ ചോരുന്ന ബാംഗ്ലൂരിൽ പക്ഷേ, യാത്രയുടെ കാര്യത്തിൽ ഇങ്ങനെയൊരു പേടി വേണ്ട. ചുരുക്കം ചില സ്ഥലങ്ങളൊഴികെ മിക്ക ഇടങ്ങളും വളരെ കുറഞ്ഞ ചെലവിൽ ബസ് കയറി പോകാൻ സാധിക്കുന്ന സ്ഥലങ്ങളാണ്. അത്തരത്തിൽ ഒരു സ്ഥലമാണ് മകലി ദുര്‍ഗ.

ബാംഗ്ലൂരിലെ ഏറ്റവും മികച്ച ഏകദിന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ മകലിദുർഗയിലേക്ക് ട്രെക്കിങ് ആണ് ആളുകളെ ആകർഷിക്കുന്നത്. താരതമമ്യേന എളുപ്പമുള്ള ട്രെക്കിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്ന മകലിദുർഗ ട്രെക്കിങ് മറ്റൊരു യാത്രയ്ക്കും നല്കാൻ കഴിയാത്ത കുറേ വ്യത്യസ്തതകൾ ചേരുന്ന ഇടം കൂടിയാണ്. ഈ സ്ഥലം ഒന്നു പരിചയപ്പെട്ടാൽ കൊള്ളാമെന്നു തോന്നുന്നില്ലേ... വിശദമായി വായിക്കാം

Bangalore One Day Travel:Visit Makalidurga

PC:Karthik Prabhu

മകലിദുർഗാ

ബാംഗ്ലൂരിൽ നിന്നും വെറും 57 കിലോമീറ്റർ അകലെ, ദോഡ്ഡബെല്ലാപൂരിനടുത്താണ് മകലിദുർഗാ സ്ഥിതി ചെയ്യുന്നത്. ചരിത്രങ്ങളും വിശ്വാസങ്ങളും ചേർന്നു കിടക്കുന്ന മകലിദുര്‍ഗയും ഇവിടുത്തെ കോട്ടയും ക്ഷേത്രവും ഒന്നു പോയി കാണേണ്ടതു തന്നെയാണ്. വിശ്വാസങ്ങളേക്കാൾ കൂടുതൽ കർണ്ണാടകയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥകളാണ് ഇതിനുള്ളത്. കൈകൾ മാറിമറിഞ്ഞു, ഭരണം തന്നെ നിയന്ത്രിച്ചിരുന്ന മകലിദുർഗാ കോട്ടയാണ് അതിന്റെ കേന്ദ്രം.

മകലിദുർഗാ ട്രെക്കിങ്

തൊട്ടുമുൻപ് സൂചിപ്പിച്ചതുപോലെ ബാംഗ്ലൂരിലെ ഏറ്റവും വ്യത്യസ്തമായ ട്രെക്കിങ് ആണ് ഇവിടെയുള്ളത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽപാളത്തിനു സമീപത്തുകൂടി ആരംഭിക്കുന്ന യാത്ര ഇവിടെ വേറെയില്ല. എന്തിന്, നമ്മുടെ നാട്ടിൽ പോലും ഇങ്ങനെയൊരു യാത്രയില്ല. റെയിൽപാതയുടെ ഓരത്തുകൂടി നടന്ന് ട്രെക്കിങ്ങിന്റെ ബേസ് ക്യാംപിലെത്തി അവിടുന്ന് കുന്നു കയറി കാഴ്ചകൾ കണ്ട് കോട്ടയുടെ മുകളിലേക്ക് നടക്കുന്ന പോലെയാണ് മകലിദുർഗാ ട്രെക്കിങ് മുന്നേറുന്നത്.

 Makalidurga In Doddaballapura

PC:Sanjeevengineer

ബാംഗ്ലൂരിലെ ഏതു യാത്രയും പോലെ രസകരമായ കാഴ്ചകള്, തടാകം, പാറക്കൂട്ടങ്ങൾ എന്നിവയൊക്കെ ഇവിടെയും നിങ്ങളെ കാത്തിരിക്കുന്നു. റെയിൽവേ ട്രാക്ക് കഴിഞ്ഞ് ബേസ് ക്യാംപിൽ നിന്നും യഥാർത്ഥ യാത്ര തുടങ്ങുന്നതോടെ കാഴ്ചകളും വന്നുകൊണ്ടിരിക്കും. റെയിൽ ട്രാക്കിലൂടെ നടക്കാൻ താല്പര്യമില്ലെങ്കിൽ പാർക്കിങ് വരെ വണ്ടിയിൽ വന്ന് അവിടുന്ന് റെയില്‍വേ ലൈൻ ക്രോസ് ചെയ്തും വരാം. പാളത്തിലൂടെ നടക്കുമ്പോൾ അതിനൊരു വശത്തുകൂടി നടക്കാനും ട്രെയിൻ വരുമ്പോൾ സുരക്ഷിത അകലത്തിൽ മാറി നിൽക്കുവാനും ശ്രദ്ധിക്കണം.

മകലിദുർഗാ റെയിൽവേ സ്റ്റേൽനിൽ നിന്നും തുടങ്ങുന്ന യാത്ര ആദ്യം എത്തുന്നത് മുത്തുരായ സ്വാമി ക്ഷേത്രത്തിലേക്കാണ്. വളരെ നിരപ്പായ സ്ഥലത്തുകൂടിയുള്ള ഈ നടത്തം ഒട്ടും ക്ഷീണിപ്പിക്കില്ല. പാറക്കെട്ടും കൽക്കൂട്ടങ്ങളും ഈ യാത്രയിൽ പിന്നിടും.

ക്ഷേത്രത്തിൽ നിന്നും വഇടതു വശത്തുകൂടി പോയാൽ ഗുണ്ടമഗരെ തടാകമാണ് കാണുക. വലതു വശത്തുകൂടി പോയാലാണ് മകലിദുർഗയിലേക്കുള്ള വഴി. വഴിയിലെ പാറകളില് ആരോമാര്‍ക്ക് ഇട്ട് വഴി കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതിനാൽ വഴി തെറ്റുമെന്ന പേടി വേണ്ട. ഇനി നടത്തം കുറച്ച് കുത്തനെയുള്ള കയറ്റമാണ്. ശ്രദ്ധിച്ചും തെന്നാതെയം നോക്കി നടക്കണമെന്ന് സാരം. ഇത് കയറിയെത്തിയാൽ ഗുണ്ടമഗരെ തടാകത്തിന്‍റെ മനോഹരമായ ദൃശ്യം കാണാം. പച്ചപ്പിനു നടുവിൽ വിശാലമായി കിടക്കുന്ന തടാകത്തിന്‍റെ കാഴ്ച സന്തോഷം നല്കും.

ഇനി കുറച്ചു നേരം പാറക്കെട്ടിലിരുന്ന് വിശ്രമിച്ച ശേഷം യാത്ര തുടരാം. ഇവിടെ നിന്നു നോക്കിയാൽ കയരിയെത്തേണ്ട മകലിദുർഗാ കോട്ട കാണാം. ഇനി ഒരു 600 മീറ്റർ നടത്തം കൂടിയേയുള്ളൂ. കയറ്റം കയറി ഒരു 20 മിനിറ്റിന്‍റെ നടപ്പു മാത്രം. പുരാതനമായ കോട്ടമതിലിന്റെ കാഴ്ചയിലേക്കാണ് നടന്നു കയറുന്നത്.

കോട്ടയുടെ മുകളിൽ നിന്നു നോക്കിയാൽ ഈ പ്രദേശത്തിന്റെ മുഴുവൻ കാഴ്ചയും കാണാം.
ഗുണ്ടമഗരെ തടാകം കൂടാതെ ഗുഞ്ചൂർ തടാകവും ഇവിടെയുണ്ട്. ശിവനായി സമർപ്പിച്ചിരിക്കുന്ന മഗലി മല്ലേശ്വര ക്ഷേത്രവും മകലിദുർഗയ്ക്കു മുകളിലുണ്ട്. ക്ഷേത്രത്തിലേക്ക് സമീപ ഗ്രാമങ്ങളിൽ നിന്നടക്കമുള്ളവർ സ്ഥിരം എത്താറുണ്ട്. ശിവനു സമീപം നന്ദിയെയും ഇവിടെ കാണാം.

മഴക്കാലങ്ങളിൽ ഒഴികെ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാം. ബസിനു വരുമ്പോൾ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നും ദൊഡ്ഡബെല്ലാപൂരിൽ എത്തി അവിടുന്ന് ഗൗർബി‍ഡന്നൂർ വഴി പോകുന്ന ബസിൽ കയറി മകലിദുർഗാ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. മജസ്റ്റിക് റെയിൽവേ സ്റ്റേഷനില് നിന്ന് മകലിദുർഗയിലേക്ക് ട്രെയിനുകളും പോകുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+