ബാംഗ്ലൂർ ജനുവരി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം റിപ്പബ്ലിക് ദിനവും അതിനൊപ്പം എത്തുന്ന ലാൽ ബാഗ് ഫ്ലവർ ഷോയും ആണ്. ഉദ്യാനങ്ങളുടെ നഗരത്തെ പൂക്കളുടെ ലോകത്തേയ്ക്ക് എത്തിക്കുന്ന ഫ്ലവർ ഷോ ബാംഗ്ലൂരിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന സമയം കൂടിയാണ്. പല വർണ്ണങ്ങളിലും രൂപത്തിലും വിടർന്നുലഞ്ഞു നിൽക്കുന്ന പൂക്കള്‍ കാണാൻ ലക്ഷക്കണക്കിനാളുകളാണ് എത്തുന്നത്.
ഈ വർഷം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേള 2024 ജനുവരി 18 മുതൽ 28 വരെയാണ് നീണ്ടുനിൽക്കുക. ഹോർട്ടികൾച്ചർ വകുപ്പിന്‍റെ നേതൃത്വത്തിലാണ് എല്ലാ വർഷവും ഇവിടെ ഫ്ലവർ ഷോ നടത്തുക. ബാംഗ്ലൂരിന്‍റെ ആഘോഷങ്ങളിലൊന്നായ ലാൽബാഗ് പുഷ്പമേളയെക്കുറിച്ച് വിശദമായി വായിക്കാം.

ഈ വർഷം നടക്കുന്നത് 215-ാമ് പുഷ്പ ഫല പ്രദർശനം ആണ്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേളയുടെ ഇത്തവണത്തെ തീം 12-ാം നൂറ്റാണ്ടിലെ കവിയും കന്നഡ സാഹിത്യത്തിലെ ഭക്തി പ്രസ്ഥാനത്തിന്റെ തുടക്കക്കാരനുമായ ബസവണ്ണയുടെ ജീവിതത്തെയും സംഭാവനകളെയും ആണ് പ്രമേയമാക്കിയിരിക്കുന്നത്. ലോകഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്‍റെ കവിതകൾ, ജീവചരിത്രം തുടങ്ങിയവ വ്യത്യസ്തങ്ങളായ പൂക്കളുടെയും അലങ്കാരങ്ങളിലൂടെയും ആശയവിനിമയം നടത്തുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്ലാസ് ഹൗസിൽ മാത്രം ആകെ 13.5 ലക്ഷം കട്ട് ഫ്ലവറുകളും 9 ലക്ഷം പോട്ട് പൂച്ചെടികളും ഉപയോഗിച്ച് തീം ഒരുക്കിയിരിക്കുന്നത്.
80-ലധികം വ്യത്യസ്ത പുഷ്പ ഇനങ്ങൾ ഈ പ്രദർശനത്തിൽ സന്ദർശകർക്ക് കാണാം. റോസ്, ക്രിസന്തമം, ഡാലിയ, ഹൈബിസ്കസ്, ബൊഗെയ്ൻവില്ല, ജമന്തി, വിവിധ ഓർക്കിഡുകൾ തുടങ്ങിയ പുഷ്പങ്ങൾ അതിമനോഹരമായി അലങ്കരിച്ചിരിക്കുന്നത് കാണാം. ആകെ 32 ലക്ഷം പൂക്കളാണ് 2024 റിപ്പബ്ലിക് ദിന ഫ്ലവർ ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
ബസവണ്ണയുടെ വചനങ്ങടങ്ങിയ 30 ഫലകങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള 30 ഫലകങ്ങളും ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ പ്രദർശിപ്പിക്കുന്നത് പുഷ്പമേളയുടെ പ്രധാന ആകർഷണമാണ്. കൂടാതെ, ബസവണ്ണയുടെ ജീവചരിത്രം, അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ, ഗ്രന്ഥങ്ങൾ തുടങ്ങിയവയും ഇവിടെ പ്രദർശിപ്പിക്കും,
ബസവണ്ണയ്‌ക്ക് പുറമേ, അക്ക മഹാദേവി, മടിവാള മച്ചയ്യ, ഗംഗാംബിക,ഹഡപദ അപ്പണ്ണ, കുംബര ഗുണ്ടണ്ണ, അക്ക നാഗലംബികെ തുടങ്ങിയ തത്ത്വചിന്തകരുടെയും കവികളുടെയും പ്രതിമകളും 'വചനങ്ങൾ' എന്നറിയപ്പെടുന്ന അവരുടെ സാഹിത്യ രചനകളുടെ അവതരണവും പുഷ്പമേളയിൽ അവതരിപ്പിക്കും.
ലാൽബാഗിൽ പുഷ്പമേള കാണാനായി കയറുമ്പോൾ ആദ്യം എത്തുന്ന ഗ്ലാസ് ഹൗസിൽ ബസവണ്ണയുടെ പ്രതിമയാണ് നിങ്ങളെ സ്വീകരിക്കുന്നത്. 1.5 ലക്ഷം മഞ്ഞ, കടും ചുവപ്പ്, ഓറഞ്ച് റോസാപ്പൂക്കൾ, 1.55 ലക്ഷം മഞ്ഞ, പിങ്ക്, വെള്ള പൂച്ചെടികൾ, 1.85 ലക്ഷം പിങ്ക് ഗോംഫ്രെന പൂക്കൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ശ്രോതാക്കൾക്ക് ശ്ലോകങ്ങൾ ചൊല്ലിക്കൊടുക്കുന്ന ബസവണ്ണയുടെ പുഷ്പരൂപങ്ങളും ബസവണ്ണയുടെ ഐക്യമണ്ഡപവും (അവസാനത്തെ വിശ്രമസ്ഥലം) ഇവിടെ പൂക്കളാൽ ഒരുക്കിയിരിക്കുന്നു. ഡബിൾ സിനിയാസ്, പോയൻസെറ്റിയ, റെഡ് സാൽവിയ, സിംബിഡിയം ഓർക്കിഡുകൾ, ആന്തൂറിയം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പിരമിഡുകൾ, ഗ്ലാസ് ഹൗസിന്റെ 40 തൂണുകളിലായി കോളാ ലില്ലി, കാർണേഷൻ, ഓർക്കിഡ്, ജെർബറ, ഇഞ്ചി താമര എന്നിവ ഉൾക്കൊള്ളുന്ന പുഷ്പ താഴികക്കുടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












