Search
  • Follow NativePlanet
Share
» »ബെംഗളുരു കബ്ബൺ പാർക്കിൽ മെട്രോ ഇറങ്ങാം; ബോട്ടിങ്, ടോയ് ട്രെയിൻ, അക്വേറിയം.. കാഴ്ചകളങ്ങനെ കിടക്കുന്നു

ബെംഗളുരു കബ്ബൺ പാർക്കിൽ മെട്രോ ഇറങ്ങാം; ബോട്ടിങ്, ടോയ് ട്രെയിൻ, അക്വേറിയം.. കാഴ്ചകളങ്ങനെ കിടക്കുന്നു

ബെംഗളുരുവിൽ എന്ത് ചെയ്യണം, എവിടെ പോകണം ഏതൊക്കെ സ്ഥലങ്ങൾ കാണണം എന്നിങ്ങനെ ഒരു നൂറുകൂട്ടം സംശയങ്ങൾ കാണും ആദ്യമായി വരുന്നവർക്ക്. അതിരാവിലെ നന്ദി ഹിൽസ് കണ്ടിറങ്ങുന്നതോടെ അടുത്ത ഇടങ്ങൾ തിരയാൻ തുടങ്ങും. ലാൽബാഗ് കണ്ട് ഉച്ചയോടെ അവിടുന്നിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിച്ച് പറ്റിയാൽ കുറച്ചുനേരം ഷോപ്പിങ്ങും വൈകിട്ട് പബ്ബിലെ സന്ദർശനവും കഴിയുന്നതോടെ അത് പൂർത്തിയാകും. എന്നാൽ ഒറ്റദിവസത്തിൽ വ്യത്യസ്തമായ കാഴ്ചകൾ കാണാൻ പറ്റിയ ഇടമാണ് കബ്ബണ്‍ പാർക്ക്.

ഏറ്റവും കുറഞ്ഞ ചെലവിൽ ബാംഗ്ലൂർ കാണാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കബ്ബൺ പാർക്കിലേക്ക് പോവുകയാണ് വേണ്ടത്. മെട്രോയിൽ കയറി കബ്ബൺ പാർക്ക് സ്റ്റേഷനിലിറങ്ങുക. ഇനി കാഴ്ചകളുടെ പൂരമാണ് കാത്തിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും നടന്നു കാണുവാനും പുതിയ അനുഭവങ്ങൾ സ്വന്തമാക്കാനും സാധിക്കുന്ന തരത്തിലുള്ള ഒരു പ്ലാൻ ആണിത്. മാത്രമല്ല, ഷോപ്പിങ്ങും പബ്ബുകളും മാളുകളും അല്ലാത്ത ബാംഗ്ലൂരിന്‍റെ കാഴ്ചകൾ ഇവിടെ നിങ്ങൾക്ക് പരിചയപ്പെടാം.

1. കബ്ബൺ പാര്‍ക്ക് സന്ദർശിക്കാം

ബെംഗളുരുവിന്‍റെ ഏതുഭാഗത്ത് നിന്നും നിങ്ങൾക്ക് മെട്രോയിൽ കബ്ബൺ പാർക്കിലെത്താം. ഇവിടെ എത്തിയാല്‍ ആദ്യം പോകേണ്ടത് പാർക്കിനുള്ളിലേക്കാണ്. വെയിലാണെങ്കിലും മഴയാണെങ്കിലും ആശ്വാസത്തോടെ കയറിചെല്ലാനും വെറുതേയിരിക്കുവാനുമെല്ലാം സാധിക്കുന്ന ഇവിടം കുട്ടിരകളുടെ കളിസ്ഥലം കൂടിയാണ്. വാരാന്ത്യങ്ങൾ ചെലവഴിക്കുവാൻ ചെറുപ്പക്കാരും മുതിർന്നവരുമെല്ലാം ഇവിടേക്ക് വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന്‍റെ ഭാഗമായ കബ്ബൺ പാർക്ക് ഏകദേശം 300 ഏക്കറാണ് ഉള്ളത്.

2. ടോയ് ട്രെയിൻ യാത്ര

കബ്ബൺ പാർക്കിൽ ചെന്ന് വെറുതെ കാഴ്ചകൾ കണ്ടു നടക്കാതെ വ്യത്യസ്തതകൾ തിരയുന്നവർക്ക് ബോട്ടിങ്ങിന് പോകാം. കബ്ബൺ പാർക്കിൽ എവിടെയാണ് ബോട്ടിങ് എന്ന സംശയം പലർക്കും കാണും. കബ്ബൺ പാര്‍ക്കിലെ പ്രവേശന കവാടത്തിനടുത്തായുള്ള ബാൽ വാടിക എന്ന കുട്ടികളുടെ പാർക്കിലാണ് ടോയ് ട്രെയിൻ ഉള്ളത്.

toy train in cubbon park

കബ്ബണ്‍ പാർക്കിലേക്ക് സൗജന്യ പ്രവേശനമാണെങ്കിലും ബാൽ ഭവനിലേക്ക് പ്രവേശന ഫീസ് ഉണ്ട്. മുതിർന്നവർക്ക് 20 രൂപയും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവുമാണ് ബാൽ ഭവനിലേക്ക്. ടോയ് ട്രെയിനിനും പ്രത്യേക ഫീസാണ്, മുതിർന്നവർക്ക് 30 രൂപയും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ടോയ് ട്രെയിൻ ഫീസ്. ബാല ഭവന് ചുറ്റും പാളത്തിലൂടെയുള്ള ടോയ് ട്രെയിൻ യാത്ര കുട്ടികളെയും മുതിർന്നവരെയും രസിപ്പിക്കും.

3. കബ്ബൺ പാർക്ക് ബോട്ടിങ്

കബ്ബൺ പാർക്കില്‍ ചെയ്യാൻ പറ്റിയ മറ്റു കാര്യം ബോട്ടിങ് ആണ്. കബ്ബൺ പാർക്കിലെ പച്ചപ്പിന് നടുവിലൂടെ ബോട്ടിൽ കുതിക്കുന്ന യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും. മുതിർന്നവർക്ക് 30 രൂപയും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് കബ്ബണ്‍ പാർക്ക് ബോട്ടിങ് നിരക്ക്. ഒരുപാടാളുകൾക്ക് കബ്ബൺ പാർക്കിലെ ബോട്ടിങ്ങിന്‍റെ കാര്യം അറിയില്ല. നിങ്ങൾ അടുത്ത തവണ കബ്ബൺ പാർക്ക് സന്ദർശിക്കുമ്പോൾ ബോട്ടിങ് നടത്താൻ മറക്കരുത്. ഇത് കൂടാതെ വേറെയും കുറേ ആക്ടിവിറ്റികൾ ബാൽ ഭവനിലുണ്ട്.

4. കബ്ബൺ പാർക്ക് അക്വേറിയം

ചില്ലുകൂടിനുള്ളിലാണെങ്കിലും ഭംഗിയുള്ള മത്സ്യങ്ങളെ കാണാൻ ഒരു കൗതുകം തന്നെയാണ്. അതിലൊരു പ്രായവ്യത്യാസമില്ല. അങ്ങനെ മനോഹരമായ ഒരു അക്വേറിയവും കബ്ബണ്‍ പാർക്കിനടുത്തുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അക്വേറിയമായ ബാംഗ്ലൂർ ഗവൺമെന്‍റ് അക്വേറിയം ഒരുപാട് കാഴ്ചകൾ നല്കുന്നു. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് പ്രവേശനം.മുതിർന്നവർക്ക് 95 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് നിരക്ക്. വാരാന്ത്യങ്ങളിൽ നിരക്ക് വ്യത്യാസപ്പെടും. രാവിലെ 10.00 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവേശന സമയം.

5. വിധാന സൗധ

കർണ്ണാടകയുടെ നിയമസഭയും സെക്രട്ടറിയേറ്റും സ്ഥിതി ചെയ്യുന്ന വിധന സൗധ കബ്ബണ്‍ പാർക്കിന് തൊട്ടടുത്തായാണ് ഉള്ളത്. ഇവിടുത്തെ ഡോ. ബി ആർ അംബേദ്കർ വീഥിയിലാണ് വിധാന സൗധയുള്ളത്. 132,400 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്നു നിലകളാണ് വിധാൻ സൗധയ്ക്കുള്ളത്. ബാംഗ്ലൂരിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നും കൂടിയാണിത്. ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കില്ലെങ്കിലും പുറത്തു നിന്ന് ആസ്വദിക്കാം. ഈ നടത്തത്തില്‍ അട്ടാര കച്ചേരി, ഗവൺമെന്‍റ് മ്യൂസിയം, കബ്ബൺ പാർക്കിനുള്ളിലെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്നിവയും കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+