Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്രയിലെ ഗുഡിബണ്ടെ കോട്ട, പാറക്കെട്ടും കോട്ടയും പിന്നെ കാഴ്ചകളും... കുട്ടികളെയും കൂട്ടി പോകരുതേ..

ബാംഗ്ലൂർ യാത്രയിലെ ഗുഡിബണ്ടെ കോട്ട, പാറക്കെട്ടും കോട്ടയും പിന്നെ കാഴ്ചകളും... കുട്ടികളെയും കൂട്ടി പോകരുതേ..

ബാംഗ്ലൂർ യാത്രകൾ പ്ലാൻ ചെയ്യുമ്പോള്‍ ആദ്യം നോക്കി വയ്ക്കുന്നത് സമീപത്തെ സ്ഥലങ്ങളാണ്. എളുപ്പത്തില്‍ പോയി വരാൻ സാധിക്കുന്ന, രാത്രി യാത്ര വേണ്ടാത്ത സ്ഥലങ്ങൾ. രാവിലെ ഇറങ്ങി രാത്രിയോടെ റൂമിൽ എത്താൻ കഴിയുമെങ്കിൽ അത്രയും സന്തോഷം. കുട്ടികളെ കൂട്ടി പോകുമ്പോളം ഇതത്രം കുറച്ച് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ കിടിലൻ സ്ഥലമാണങ്കിലും ആവശ്യമായ മുൻകരുതലുകള‍ എടുക്കാതെ പോയി പണി കിട്ടുന്ന സ്ഥലങ്ങൾ നിരവധി ബാംഗ്ലൂരിലുണ്ട്.

അത്തരത്തില്‍ വളരെ കൃത്യമായി പ്ലാൻ ചെയ്യേണ്ട സ്ഥലങ്ങളിലൊന്നാണ് ബാംഗ്ലൂരിലെ ഗുഡിബണ്ടെ കോട്ട. നഗരത്തിൽ നിന്നും കുറച്ചു മാറി സ്ഥിതി ചെയ്യുന്ന ഇവിടം ബാംഗ്ലൂരിലെ ഓഫ്ബീറ്റ് സ്ഥലങ്ങളുടെ പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. പാറക്കെട്ടും അതിനു മുകളിലെ കോട്ടയും പനോരമിക് കാഴ്ചകളുമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

Bangalore One Day Trip To Gudibande Fort

നിർത്താതെ വീശിയടിക്കുന്ന കാറ്റ്, പാറക്കെട്ടുകൾ. അതിനു മുകളിലേക്ക് നടന്നെത്തുവാനുള്ള പടിക്കെട്ടുകൾ, വെള്ളക്കെട്ട്, താഴ്വാരങ്ങളുടെയും കൃഷിഭൂമിയുടെയും മനോഹരങ്ങളായ കാഴ്ചകള്‍ എന്നിങ്ങനെ ഇവിടെ കണ്ടറിയുവാൻ ഒരുപാട് കാഴ്ചകളുണ്ട്. ബാംഗ്ലൂരിൽ നിന്നും ദേവനഹള്ളി-ചിക്കബെല്ലാപൂർ വഴി ഗുഡിബണ്ടെ കോട്ടയിലെത്താം.

ബാംഗ്ലൂരിൽ നിന്നും ഗുഡിബണ്ടെയിലേക്ക് 91 കിലോമീറ്ററാണ് ദൂരം.ഏകദേശം രണ്ടര മണിക്കൂർ സമയത്തിൽ ഇവിടേക്ക് വരാം. നഗരത്തിരക്കുകള്‍ കടന്ന് പോകുമ്പോഴേയ്ക്കും കർണ്ണാടകയുടെ തനത് ഗ്രാമീണ കാഴ്ചകൾ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. ചിക്ബല്ലാപൂർ കഴിഞ്ഞ് ഏകദേശം 40-50 കിലോമീറ്റർ കഴിഞ്ഞാൽ ബാംഗ്ലൂർ - ഹൈദരാബാദ് ഹൈവേയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു പോകുന്നത് കർണാടകയിലെ മനോഹരമായ ഗ്രാമപ്രദേശങ്ങളിലൂടെയാണ്.

കൃഷിയിടങ്ങളും പാടങ്ങളും മരക്കൂട്ടങ്ങളും പാറക്കെട്ടും ഒക്കെ കടന്നുള്ള യാത്രയിൽ ഫോട്ടോ എടുക്കാൻ നിർത്തിയില്ലെങ്കിൽ അത് വൻ നഷ്ടമായി പോകും. ഗുഡിബണ്ടേയിലേക്കുള്ള പ്രവേശന കവാടത്തിലാണ് ഭൈരസാഗര തടാകം. തടാകക്കരയിൽ ഒന്നിരുന്ന് വിശ്രമിച്ച് കാഴ്ചകളൊക്കെ കണ്ട ശേഷം യാത്ര തുടരാം. ഇവിടുന്ന് വീണ്ടും മൂന്ന് കിലോമീറ്റര് കൂടിയുണ്ട് ഗുഡിബെണ്ടെ കോട്ടയിലേക്ക്. അത്ര വിസ്തൃതിയില്ലാത്ത വഴി ആയതിനാൽ തന്നെ വഴി ശ്രദ്ധിച്ച് വേണം വണ്ടിയോടിക്കുവാൻ.

ഗുഡിബണ്ടെയിലെത്തുമ്പോൾ തന്നെ കോട്ടയിലേക്കുള്ള പടികൾ കാണാം. ഏകദേശം ആയിരത്തോളം പടികൾ നടന്നു വേണം മുകളിലെത്തുവാന്‍. സാധാരണ പോലെ നടന്നാല്‌ ഒരു മുക്കാൽ മണിക്കൂറിൽ മുകളിലെത്താം.
മുകളിലെത്തിയാൽ നടത്തത്തിന്റെ മുഴുവൻ ക്ഷീണവും മാറ്റുന്ന കാഴ്ചകളാണ്. ഗുഡിബണ്ടെ നഗരം മുഴുവൻ കാണാനും ഒറ്റ ഫ്രെയിമിൽ പകർത്താനും കഴിയും. ഇവിടുത്തെ കാഴ്ചകളാസ്വദിച്ച് ഒന്നു വിശ്രമിച്ച ശേഷം മെല്ലേ താഴേക്കിറങ്ങാം. ഇതിന് വെറും 20 മിനിറ്റേ വേണ്ടി വരികയുള്ളൂ.

ഏകദേശം 400 വർഷം പഴക്കമുള്ളതാണ് ഈ കോട്ട നിർമ്മിച്ചത് കർണ്ണാടകയിലെ പ്രസിദ്ധമായ മധുഗിരി കോട്ടയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്‍റെ നിർമ്മാണം. പതിനേഴാം നൂറ്റാണ്ടിൽ, ഗുഡിബണ്ടെയിലെ പ്രാദേശിക തലവനായ ബൈരെ ഗൗഡ നിർമ്മിച്ചത്, വെറും മൂന്നു വർഷം മാത്രമേ അദ്ദേഹത്തിന് ഇവിടെ ഭരിക്കാൻ സാധിച്ചൊള്ളൂ.

എന്തുകൊണ്ട് കുട്ടികളെ കൊണ്ടുവരരുത് എന്നു പറയാനുള്ള കാരണം ഇത്രയും വായിച്ചപ്പോഴേയ്ക്കും നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.. ഇത്രയും ദൂരം നടക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് പ്രധാന കാരണം. പിന്നെ വെയിലും കൂടിയാകുമ്പോൾ പറയുകയേ വേണ്ട. മുതിർന്നവരാണെങ്കിലും ഈ യാത്ര നിങ്ങളെ മടുപ്പിക്കും. ഒരു കുടയോ തൊപ്പിയൊ എടുക്കാൻ മറക്കരുത്. ആവശ്യത്തിന് വെള്ളവും സ്നാക്സും ബാഗിൽ കരുതാം. വേനൽക്കാലത്ത് ഇവിടേക്ക് യാത്ര പ്ലാൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്. അതിരാവിലെയോ വൈകിട്ടോ എത്തുന്ന വിധത്തിൽ ഇവിടം കയറാം. ഉച്ചയ്ക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+