Search
  • Follow NativePlanet
Share
» »സൂര്യോദയം, വൈൻ ടേസ്റ്റിങ്, ട്രെക്കിങ്.. ബാംഗ്ലൂരിൽ പോകാൻ പറ്റിയ അഞ്ചിടങ്ങൾ! നിരാശപ്പെടുത്തില്ല ഈ യാത്ര

സൂര്യോദയം, വൈൻ ടേസ്റ്റിങ്, ട്രെക്കിങ്.. ബാംഗ്ലൂരിൽ പോകാൻ പറ്റിയ അഞ്ചിടങ്ങൾ! നിരാശപ്പെടുത്തില്ല ഈ യാത്ര

ബാംഗ്ലൂര്‍ യാത്രകളുടെ പൊതുവായ പ്രത്യേകത ഓരോ തവണയും അത് നല്കുന്ന പുതുമയാണ്. എത്രവട്ടം പോയാലും മടുപ്പിക്കാത്ത കാഴ്ചയാണ് ഇവിടെയെങ്ങുമുള്ളത്. അതുകൊണ്ടുതന്നെ ബാംഗ്ലൂരിലോ സമീപ പ്രദേശങ്ങളിലോ കറങ്ങാൻ പോകുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കുക പോലും വേണ്ട. എന്നാൽ എവിടേക്ക് പോകും എന്നതാണ് മിക്കവരെയും കുഴപ്പിക്കുന്നത്.

പെട്ടന്ന് പോയി വരാൻ സാധിക്കുന്ന, തിരക്കില്ലാത്ത, ചെലവ് കുറഞ്ഞ ഒരുപാടിടങ്ങൾ ബാംഗ്ലൂരിൽ നിന്നും അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്നു, അത്തരത്തിലുള്ള കുറച്ചിടങ്ങൾ പരിചയപ്പെട്ടാലോ.. വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ കൺഫ്യൂഷനാകാതെ പോകാൻ പറ്റിയ ഇടങ്ങൾ ഇതാ..

Top 5 Eco Friendly Destinations Near Bengaluru

1. ശിവനസമുദ്ര വെള്ളച്ചാട്ടം

ഇരട്ട വെള്ളച്ചാട്ടങ്ങളുടെ മനം മയക്കുന്ന കാഴ്ചയാണ് ശിവനസമുദ്രം സഞ്ചാരികൾക്ക് നല്കുന്നത്. മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിർത്തിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഭാരാചുക്കി എന്നും ഗഗനചുക്കി എന്നും പേരായ രണ്ടു വെള്ളച്ചാട്ടങ്ങൾ ചേരുന്നതാണ് ശിവനസമുദ്ര. ശിവന്‍റെ ജഡയിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ബാംഗ്ലൂരിൽ നിന്നും 137 കിലോമീറ്റർ സഞ്ചരിക്കണം ഇവിടെയെത്താന്‍. രണ്ടു വെള്ളച്ചാട്ടങ്ങളും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു. രണ്ടു വ്യൂ പോയിന്‍റിലേക്കും 15-20 മിനിറ്റിന്‍റെ ഡ്രൈവ് ആണുള്ളത്. ജൂണ്ഡ മുതല്‍ സെപ്റ്റംബർ വരെയാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യം. അതിരാവിലെ ഇറങ്ങിയാൽ രാത്രിയോടെ തിരികെ ബാംഗ്ലൂരിൽ എത്തിച്ചേരാനും സാധിക്കും.

2. അക്കായമ്മ ബേട്ട

നന്ദി ഹിൽസും സ്കന്ദാഗിരിയും കാണാൻ താല്പര്യമില്ലാത്തവർക്ക്
സൂര്യോദയം കണ്ടുവരാൻ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് അക്കായമ്മ ബേട്ട. ബാംഗ്ലൂരിൽ നിന്നും വെറും 30 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ ഹില്‍സിനു മുകളിൽ വരെ വണ്ടിയെത്തും. ബാക്കിയുള്ള ദൂരം വെറും പത്തു മിനിറ്റ് കൊണ്ട് നടന്നെത്താം. ക്ഷേത്രങ്ങളാണ് മുകളിലെത്തിയാൽ കാത്തിരിക്കുന്നത്. അതിലൊന്ന് പഴക്കം ചെന്ന ഒരു ഗുഹാ ക്ഷേത്രമാണ്. ഞായർ, ചൊവ്വാ, വെള്ളി എന്നീ ദിവസങ്ങളിൽ മാത്രമേ ഇവിടുത്തെ ക്ഷേത്രങ്ങൾ തുറക്കാറുള്ളൂ. ചിക്കജാല കോട്ട, ഡൊഡ്ഡജാല ലേക്ക് എന്നിവിടങ്ങളും ഈ യാത്രയിൽ കാണാം.

 Bangalore One Day Trip:

3. അംബൂർ

പ്രകൃതി മനോഹരമായ ഇടങ്ങളിലേക്കാണ് ഇന്നത്തെ ലക്ഷ്യസ്ഥാനങ്ങൾ എങ്കിലും ഭക്ഷണമില്ലാതെ എന്തു യാത്രയല്ലേ...തമിഴ്നാട്ടിലെ തിരുപ്പട്ടുർ ജില്ലയിലെ അംബൂർ അതിന്‍റെ തുകൽ വ്യവസായത്തിനാണ് പേരുകേട്ടിരിക്കുന്നതെങ്കിലും പ്രസിദ്ധമായത് രുചികരമായ അംബൂർ ബിരിയാണിക്കാണ്. ബാംഗ്ലൂരിൽ നിന്നും 161 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഭക്ഷണം മാത്രമല്ല, പോക്കറ്റ് കാലിയാകുവോളം ഷോപ്പിങ് നടത്താനുള്ള ഇടങ്ങളും അംബൂരിലുണ്ട്. ലെതർ ബാഗുകൾ, പഴ്സ്, ചെരിപ്പ്, ഷൂ, എന്നിങ്ങനെ നിങ്ങൾ മനസ്സിലാഗ്രഹിക്കുന്ന ലെതർ സാധനങ്ങൾ ഇവിടെ നിന്നും മേടിക്കാം. ആയിരം വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന കുറുപ്പുലീശ്വരർ ക്ഷേത്രം ഇവിടെ സന്ദർശിക്കേണ്ട മറ്റൊരു സ്ഥലമാണ്.

4. തലേക്കാട്

പ്രകൃതിയുടെ ഭംഗിയല്ല, മറിച്ച് പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയ കാഴ്ചകളാണ് തലേക്കാട് ഉള്ളത്. നഷ്ട ക്ഷേത്രങ്ങളുടെ നഗരമെന്നും മണൽ മൂടിയ സ്ഥലമെന്നും കർണ്ണാടകയിലെ മരുഭൂമി എന്നുമെല്ലാം വിളിക്കാൻ പറ്റിയ സ്ഥലമാണ് തലേക്കാട്. ഏകദേശം മുപ്പതിലധികം ക്ഷേത്രങ്ങൾ ഉണ്ടായിരുന്ന ഇവിടെ വിരലിലെണ്ണാവുന്നതിൽ മാത്രമേ ഇന്ന് ഭൂമിക്ക് മുകളിലുള്ളൂ. ബാംഗ്ലൂരിൽ നിന്നും 135 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം

5. സുലാ വൈൻയാർഡ്

പ്രകൃതി ഭംഗിയാര്‍ന്ന ഒരിടമാണ് പട്ടികയിലെ അവസാന ലക്ഷ്യസ്ഥാനം. ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ അകലെ ചന്നാ പട്ടണയിലാണ് ഡൊമെയ്ൻ സുലാ എന്നു പേരുമാറ്റിയ സുലാ വൈൻ യാർഡ് ഉള്ളത്. ഒരു പകൽ ആസ്വദിക്കാൻ പറ്റിയ ഇവിടെ മുന്തിരി തോട്ടത്തിനുള്ളിലൂടെ നടന്ന്, വൈൻ തയ്യാറാക്കുന്ന രീതി നേരിൽ കാണാനും വൈൻ രുചിക്കാനും അവസരമുണ്ട്. വൈൻ ടൂറിസത്തിൽ താല്പര്യമുള്ളവർക്ക് വരാൻ പറ്റിയ ഇവിടം ബാംഗ്ലൂർ-മൈസൂർ ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+