ബെംഗളൂരുവിൽ നിന്ന് യാത്രകൾ പോകാൻ പ്രത്യേകിച്ച് ഒരു സമയം കാത്തിരിക്കേണ്ട ആവശ്യമില്ല. വാരാന്ത്യമോ നീണ്ട അവധിയോ ഒക്കെ വരുമ്പോൾ ആരൊക്കെ വരുന്നോ അവരെയെല്ലാം കൂട്ടി ഒരു യാത്ര മിക്കവർക്കും പതിവുള്ളതാണ്. എന്നാൽ യാത്ര പോകുന്നതിനേക്കാൾ ടാക്സ് പോകാൻ പറ്റിയ ഒരിടം കണ്ടെത്തുക എന്നതാണ്. പ്രത്യേകിച്ച് ഫ്രണ്ട്സിനൊപ്പം ആഘോഷത്തോടെ പോകുന്ന യാത്രകളാകുമ്പോൾ.
ബാംഗ്ലൂർ യാത്രകളിൽ പോകാൻ പറ്റിയ ഒരിടമാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. വലിയ പ്ലാനിങ്ങോ തയ്യാറെടുപ്പുകളോ ഒന്നുമില്ലാതെ, ഒരു റെഡ് പോകണം എന്നാഗ്രഹിച്ചിരിക്കുമ്പോൾ മുന്നിൽ കിട്ടുന്ന അടിപൊളി ഇടങ്ങളിലൊന്നാണ് അംബാജി ദുർഗാ എന്ന കൈലാസഗിരി ഹിൽസ്.
കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാൻ പറ്റിയ ബെംഗളൂരു-അംബാജി ദുർഗാ യാത്ര പ്ലാൻ ചെയ്യാം.

ബെംഗളൂരു - അംബാജി ദുർഗാ യാത്ര
ബെംഗളൂരുവിൽ നിന്ന് ഏകദേശം 70 കിമി അകലെ സ്ഥിതി ചെയ്യുന്ന അംബാജി ദുർഗാ അത്രയൊന്നും അറിയപ്പെടാത്ത, സഞ്ചാരികളുടെ യാത്രാ ലിസ്റ്റിലേക്ക് കയറിപ്പറ്റിയിട്ടില്ലാത്ത ഇടമാണ്. അതിരാവിലെ എഴുന്നേറ്റ് ഒരു യാത്ര പോയി വെയിൽ വീഴുന്നതിനു മുന്നേ മടങ്ങിയെത്തുന്ന വിധത്തിലോ അല്ലെങ്കിൽ രാത്രിയുടെ ഭംഗി ആസ്വദിച്ച് കയറാനോ ഒക്കെ പറ്റിയ ഒരിടമാണിത്. ചിന്താമണിക്ക് സമീപമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
സാഹികത, ആത്മീയത, പ്രകൃതിഭംഗി എന്നിങ്ങനെ ഒരു സഞ്ചാരി ആഗ്രഹിക്കുന്ന കാഴ്ചകളുടെയെല്ലാം ഒരു കൂടിച്ചേരലാണ് - അംബാജി ദുർഗാ നല്കുന്നത്. വെറുതേ വന്നു കണ്ടു പോവുകയല്ല, മറിച്ച് ഇവിടെയിറങ്ങി, നടന്ന് കാഴ്ചകൾ കാണാനും ആസ്വദിക്കാനും വിശ്രമിച്ച് കുറച്ച് നേരം ഇരിക്കുവാനും വന്നതിനേക്കാൾ ഈർജത്തോടെ മടങ്ങുവാനും എല്ലാം സാധിക്കുന്ന വിധത്തിലുള്ള ഇടമാണിത്. എന്തായാലും നഗരത്തിരക്കിൽ നിന്നും രക്ഷപെടുവാൻ ഇതിനേക്കാൾ മികച്ച് ഒരിടം നിങ്ങൾക്കു കിട്ടാനില്ല.
ട്രെക്കിങ്
അത്യാവശ്യം ബുദ്ധിമുട്ടിപ്പിക്കാൻ സാധ്യതയുള്ള ഒരു ട്രെക്കിങ്ങാണ് ഇവിടുത്തേത്. പാറക്കെട്ടുകൾ ഒക്കെ താണ്ടി ചെറിയ കുന്നുകയറുമ്പോൾ ക്ഷീണം തോന്നുമെങ്കിലും അതിനപ്പുറത്തെ കാഴ്ച മുന്നോട്ട് നടക്കാൻ പ്രേരിപ്പിക്കും. മുകളിൽ കയറി നിന്ന് താഴേക്ക് നോക്കുമ്പോൾ കാണുന്ന പ്രദേശങ്ങളുടെ ഭംഗി വിവരിക്കാനാവില്ല,
വെറുതേ നടക്കാം
ഇനി മലകയറി ട്രെക്കിങ് നടത്താൻ മടിയാണെങ്കിൽ അതുവഴി വെറുതേ ഒന്ന് നടന്നാലും മതി. കുന്നിനു ചുറ്റും ഒരു തവണ നടന്നു വരുമ്പോഴേയ്ക്കും പ്രദേശത്തിന്‍റെ മുഴുവൻ ഭംഗിയും ആസ്വദിക്കാം. ഈ നടത്തത്തിൽ ഫോട്ടോ എടുക്കുവാൻ മറക്കേണ്ട കേട്ടോ. രാവിലെയാണ് യാത്രയെങ്കിൽ സൂര്യോദയം കാണാൻ കഴിയുന്ന വിധത്തിൽ വേണം പോകാൻ. വൈകിട്ട് സൂര്യാസതമയവും ഈ രണ്ട് സമയങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.
വേണമെങ്കിൽ ഒരു പിക്നിക്കും ഇവിടെ സെറ്റ് ചെയ്യാം. ഒരുമിച്ച് സൂര്യാസ്തമയം കാണാന വൈകുന്നേരം വന്നിരുന്ന് കുറച്ച് സമയം ചെലവഴിച്ച് പോകാം.
മലയുടെ മുകളിലെ മറ്റൊരു കാഴ്ച പുരാതനമായ ക്ഷേത്രമാണ്. ശിവൻ, പാർവ്വതി, ഗണേശൻ എന്നീ മൂന്നുപേർക്കുമായാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. തീർത്തും ശാന്തമായ ഒരന്തരീക്ഷമാണ് ഇവിടം നല്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാൻ ഏറ്റവും അനുയോജ്യമായത്. പച്ചപ്പും മികച്ച കാലാവസ്ഥയും ഈ സമയത്താണ് അനുഭവപ്പെടുക.
നടക്കുവാൻ കുറച്ചുള്ളതിനാൽ ഒരു നല്ല ഷൂ. തൊപ്പി, കുടിക്കാൻ ആവശ്യത്തിന് വെള്ളം, സ്നാക്സ്, സൺസ്ക്രീൻ എന്നിവ കരുതാൻ മറക്കരുത്.
സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കിൽ ബെംഗളൂരുവിൽ നിന്ന് ഹോസ്കോട്ട- ചിന്താമണി വഴി വരാം.
ബസിലാണെങ്കിൽ ചിന്താമണിയില് നിന്ന് ഓട്ടോയോ ക്യാബോ വിളിച്ചു വേണം വരുവാൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












