Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് വെറും 90 കിമീ, ചുഞ്ചി ഫാൾസ്! ഇത്രയും കിടിലൻ സ്ഥലം അടുത്തുണ്ടായിട്ടും അറിയാതെ പോയല്ലോ...

ബാംഗ്ലൂരിൽ നിന്ന് വെറും 90 കിമീ, ചുഞ്ചി ഫാൾസ്! ഇത്രയും കിടിലൻ സ്ഥലം അടുത്തുണ്ടായിട്ടും അറിയാതെ പോയല്ലോ...

ബാംഗ്ലൂര്‍ എന്നാൽ ഒരുപാട് യാത്രകളും കാഴ്ചകളും കൂടിയാണ്. അതിപ്പോൾ ആഘോഷമായാലും പാർട്ടി ആയാലും ബാംഗ്ലൂരിൽ വേറെ വൈബ് തന്നെയാണ്. ഇവിടെ നിന്നുള്ള യാത്രകളും ഇതേപോലെയാണ്. ഒരു ട്രിപ്പ് പോയാലോ എന്ന തോന്നലിൽ വണ്ടിയുമെടുത്ത് പോയി ആഘോഷിക്കാൻ പറ്റിയ ഇഷ്ടം പോലെ സ്ഥലങ്ങൾ. യാത്രയ്ക്കൊടുവിലെ അതിമനോഹരമായ കാഴ്ച. ഇതെല്ലാം ചേർന്നു വരുന്ന ബാംഗ്ലൂരിലെ ഉഗ്രൻ കോംബോകളിൽ ഒന്നാണ് ചുഞ്ചി വെള്ളച്ചാട്ടം Chunchi Falls.

ബാംഗ്ലൂരിൽ നിന്നും ഏറ്റവും അടുത്തു പോയിവരാൻ പറ്റിയ വെള്ളച്ചാട്ടമാണിത്. ബാംഗ്ലൂർ യാത്രകളിൽ കൂടുതലും ആളുകൾ പോകുന്ന ഹൊക്കനഗ്ഗലിന്‍റെയോ ശിവനസമുദ്രയുടെയോ ഭംഗ ഇല്ലാത്തതിനാൽ അധികമാരും എത്തിച്ചേരാത്ത ഒരു സ്ഥലം കൂടിയാണ് ചുഞ്ചി വെള്ളച്ചാട്ടം. എന്നാൽ അടുത്ത യാത്ര അങ്ങോട്ടേയ്ക്കായാലോ... വായിക്കാം വിശദമായി

Chunchi Falls Near Bangalore

PC:Arif Khan/ Unsplahs

ബാംഗ്ലൂരിൽ നിന്നുള്ള ഏകദിന യാത്രകൾക്ക് പറ്റിയ ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് ചുഞ്ചി വെള്ളച്ചാട്ടം. ബൈക്ക് ട്രിപ്പുകൾക്കും ഏകദിന യാത്രകൾക്കും പറ്റിയ ഇവിടം ബാംഗ്ലൂർ-കനകപുര റൂട്ടിൽ വെറും 90 കിമി അകലെയാണുള്ളത്. നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള കാഴ്ചകളും അതേസമയം തിരക്കും ബഹളങ്ങളും ഇല്ലാത്തതും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. വേഗത്തിൽ എത്താം എന്നതും ചുഞ്ചി വെള്ളച്ചാട്ടത്തിന്റെ ഒരാകർഷണമാണ്.

ബാംഗ്ലൂർ-ചുഞ്ചി യാത്ര

ബാംഗ്ലൂരിൽ നിന്നും ഒരു പകലിൽ പോയി വരാൻ സാധിക്കുന്ന ഒന്നാണ് ചുഞ്ചി വെള്ളച്ചാട്ടം. ബാംഗ്ലൂരിൽ നിന്നും കനകപുര റോഡ് വഴി 90 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. അതിമനോഹരങ്ങളായ ഗ്രാമപ്രദേശങ്ങൾ കണ്ടുള്ള യാത്ര കർണ്ണാടകയുടെ മറ്റൊരു മുഖം നിങ്ങളെ കാണിച്ചു തരും. ലളിത ജീവിതം നയിക്കുന്ന കർഷകരും അവരുടെ കൃഷിയിടങ്ങളും ആടുമാടുകളും ഒക്കെയുള്ള കാഴ്ച ബാംഗ്ലൂരിന് ഇത്രയും അടുത്തോ എന്നത് എന്തായാലും നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തിൽ സംശയം വേണ്ട.

Chunchi Falls

PC:Sreehari PV

ഏകദേശം രണ്ട് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ കർണ്ണാടകയിലെ ഏറ്റവും മനോഹര വെള്ളച്ചാട്ടങ്ങളിൽ ഒന്നായ ചുഞ്ചി വെള്ളച്ചാട്ടത്തിൽ എത്തിച്ചേരും. യേലാഗിരി ഗ്രാമത്തിൽ 10 രൂപ ടോൾ കൊടുത്താണ് ഇവിടേക്ക് പ്രവേശിക്കുന്നത്. ഇവിടെ അടുത്ത് പാര്ക്കിങ് ഗ്രൗണ്ടിൽ വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഒരു രണ്ട് കിലോമീറ്റർ ദൂരം വെള്ളച്ചാട്ടത്തിലേക്ക് നടക്കാനുണ്ട്. കയ്യിൽ ഒരു കുപ്പി വെള്ളം മേടിച്ച് നടക്കാൻ തുടങ്ങിയാൽ ക്ഷീണമില്ലാതെ അങ്ങെത്താം.

ഒരു കിലോമീറ്റർ കഴിഞ്ഞാൽ ബാക്കിയുള്ള ദൂരം കുത്തനെ ഇറക്കമാണ്. കല്ലു മണ്ണുമുള്ള വഴിയിലൂടെ നടന്നിറങ്ങിയാൽ ഇനി കടന്നെത്തുന്നത് ചുഞ്ചി വെള്ളച്ചാട്ടത്തിന്‍റെ മാസ്മരിക കാഴ്ചകളിലേക്കാണ്. ഈ റോഡ് അൽപം മോശമാണെങ്കിലും കാത്തിരിക്കുന്ന കാഴ്ച ആ ക്ഷീണമെല്ലാം മാറ്റുന്ന ഒന്നായിരിക്കും.
ഇവിടുത്തെ വാന്‍റേജ് പോയിന്‍റിൽ എത്തിക്കഴിഞ്ഞാൽ വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച കാണാം.

അർക്കാവതി നദിയിൽ നിന്നും ഉത്ഭവിക്കുന്ന ചുഞ്ചി വെള്ളച്ചാട്ടം പാറക്കെട്ടുകളിലൂടെ താഴേക്ക് വന്നു പതിക്കുന്ന കാഴ്ച ഒരു നിമിഷം നമ്മളെ അവിടെ പിടിച്ചുനിർത്തും. പാറക്കെട്ടും അതിലെ ചെറിയ പച്ചപ്പും ഒക്കെ ചേരുന്ന ഒരു 360 ഡിഗ്രി കാഴ്ച ഇവിടെ നിന്നാസ്വദിക്കാം. ഇവിടുത്തെ വാച്ച് ടവറിൽ നിന്നാലും ഈ കാഴ്ച ആസ്വദിക്കാൻ കഴിയും. നിങ്ങൾ കുറച്ചുകൂടി സാഹസികനാണെങ്കിൽ പാറക്കെട്ടുകളിൽ കൂടി താഴേക്കിറങ്ങി ചെന്ന് വെള്ളച്ചാട്ടം കാണാനും അവസരമുണ്ട്. ക്ഷീണമുണ്ടെങ്കിൽ താഴേക്കിറങ്ങാതെ മുകളിൽ തന്നെയിരുന്ന് കാഴ്ചകൾ ആസ്വദിക്കാം.

ചുഞ്ചി വെള്ളച്ചാട്ടം സന്ദര്‍ശിക്കാൻ പറ്റിയ സമയം

മഴക്കാലങ്ങളിൽ ആണ് ചുഞ്ചി വെള്ളച്ചാട്ടത്തിന്റെ ഭംഗി കൂടുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ചുഞ്ചി വെള്ളച്ചാട്ടം സന്ദര്‍ശിക്കാൻ പറ്റിയ സമയം. വെയില്‌ ഇല്ലാത്ത സമയം നോക്കി എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 88 കിമി ദൂരെയുള്ള ഹൊസൂർ റെയിൽവേ സ്റ്റേഷൻ ആണ്. രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+