കണ്ണെത്തുന്നിടത്തെല്ലാം പച്ചപ്പ്... തെങ്ങിൻ തോപ്പുകളും നദിയും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലവും... ശരിക്കും നമ്മുടെ കേരളത്തിലെവിടെയോ നിൽക്കുന്ന അനുഭവം. തണുപ്പു നിറഞ്ഞ കാറ്റും ശാന്തമായ അന്തരീക്ഷവും ഒക്കെയാകുമ്പോൾ ഒരു നാട്ടിൻപുറത്തെത്തിയ പ്രതീതി. ഇതൊക്കെ നമ്മുടെ ബെംഗളുരുവിന് തൊട്ടടുത്താണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി പ്രയാസം തോന്നും. ബാംഗ്ലൂർ നഗരത്തിന്‍റെ തിരക്കിൽ നിന്നു മാറി ശാന്തമായി ഒരു ദിവസം ചെലവഴിക്കാൻ പറ്റിയ ഒരിടമാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.
ബെംഗളുരുവിൽ താമസിക്കുന്നവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നാണ് ആഗ്രഹിക്കുമ്പോഴൊക്കെ നാട്ടിൽ പോകാൻ കഴിയാത്തത്. ലീവ് കിട്ടാത്തതു മാത്രമല്ല, യാത്രാ ദൈർഘ്യവും ബജറ്റും പോലെ വേറെയും കാരണങ്ങളുണ്ട്. എന്നാൽ നാട്ടിൽ പോകാൻ കഴിയാത്ത വിഷമം മാറാൻ ഒരു സ്ഥലമുണ്ട്, അതാണ് മഹാദേവപുര. കണ്ടാൽ നമ്മുടെ നാടല്ലെന്ന് പറയില്ല. അത്രയ്ക്ക് ഭംഗിയാണ് ഈ കൊച്ചു ഗ്രാമത്തിന്.
തെങ്ങിൻ തോപ്പുകളും കാവേരി നദിയുടെ ഒഴുക്കും പച്ചപ്പും പഴയ ക്ഷേത്രങ്ങളും ഗ്രാമീണ ജീവിതവും ഒക്കെയായി ആരെയും പിടിച്ചു നിർത്തുന്ന ഭംഗിയാണ് മഹാദേവപുരയെന്ന ഈ കൊച്ചു ഗ്രാമത്തിന്. പച്ചര്രു നിറഞ്ഞ കതിരണിഞ്ഞു നിൽക്കുന്ന പാടങ്ങളും അതിനു നടുവിലൂടെയുള്ള ചെറിയ പാതയും ഒക്കെയായി നമ്മളെ സന്തോഷിപ്പിക്കാൻ പോന്നതാണ് മഹാദേവപുര.
കർണ്ണാടകയിൽ മാണ്ഡ്യ ജില്ലയുടെ ഭാഗമായ മഹാദേവപുര ബെംഗളുരുവിൽ നിന്നും 130 കിലോമീറ്ററോളം ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‍റെ തിരക്കുളോ ബഹളങ്ങളോടെ ഒട്ടും ബാധിക്കാത്ത ഒരിടം തേടുന്നവരാണ് നിങ്ങളെങ്കിൽ അടുത്ത യാത്രയ്ക്കായി മറ്റൊരിടം തിരയേണ്ട. കാടും സാഹസികതയും കാവേരി നദി ഒഴുകുന്ന ഇടവും പിന്നെ ഷൂട്ടിങ് ലൊക്കേഷനുകളുായി ഒത്തിരി കാണാനുണ്ട് ഇവിടെ. പ്രകൃതിദൃശ്യങ്ങളും വന രംഗങ്ങളും സാഹസിക സംഭവങ്ങളും ചിത്രീകരിക്കുന്നതിനാണ് സിനിമക്കാര് ഇവിടേക്ക് വരുന്നത്.
ബെംഗളുരുവില്‍ നിന്ന് രണ്ട് മണിക്കൂർ യാത്ര മതി മഹാദേവപുരയിലെത്തുവാൻ. രാവിലെ ഇറങ്ങിയാൽ വെയിൽ വീഴുന്നതിനു മുൻപ് സ്ഥലത്തെത്താം. ആരുടെയും മനംമയക്കുന്ന ചുറ്റുപാടാണ് ഇവിടെയുള്ളത്. രംഗനത്തിട്ട് (ശ്രീരംഗപട്ടണത്തിനടുത്താണ് യഥാർത്ഥ സ്ഥലം) - ഗെൻഡെ ഹൊസല്ലി പക്ഷി സങ്കേതം എന്നും ഈ സ്ഥലത്തിന് പേരുണ്ട്.
സിനിമകളിലെ ഗ്രാമീണത കാണിക്കാൻ പറ്റിയ ഇടമായതിനാൽ ഇവിടം പ്രസിദ്ധമായ ഒരു ഷൂട്ടിങ് സ്പോട്ട് കൂടിയാണ്. എവിടേക്ക് ക്യാമറ തിരിച്ചാലും അവിടെ എന്തെങ്കിലും പകർത്താനായി കാത്തിപ്പുണ്ട്.
പ്രകൃതിദൃശ്യങ്ങളും വന രംഗങ്ങളും സാഹസിക സംഭവങ്ങളും ചിത്രീകരിക്കുന്നതിനാണ് സിനിമക്കാര് ഇവിടേക്ക് വരുന്നത്. മഹാദേവപുരയിലെ പിക്നിക് സ്പോട്ടിലേക്ക് കുറച്ചുകൂടി പോകണം. ഇവിടെ വനത്തിനകത്തുകൂടി കാവേരി നദി ചുറ്റിയൊഴുകുന്ന കാഴ്ചയാണുള്ളത്.
പക്ഷികളാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച. ദേശാടനപക്ഷികളും അല്ലാത്തവുമടക്കം നിരവധി പക്ഷികളെ ഏതു സീസണിൽ വന്നാലും ഇവിടെ കാണാം. കാവേരി നദിയുടെയും തിങ്ങിനിറഞ്ഞു നിൽക്കുന്ന പച്ചപ്പിന്‍റെയും പശ്ചാത്തലത്തില് പക്ഷി നിരീക്ഷണത്തിന് ഒരുപാടാളുകൾ ഇവിടെ എത്തുന്നു. ഇവിടെയായി ഒരു പുരാതന ക്ഷേത്രവും കാണാം. കൂടാതെ, പാടങ്ങൾ, കരിമ്പ് കൃഷികൾ തുടങ്ങിയവയും ഇവിടെ കാണാം.
മഴക്കാലത്ത് വരുന്നതിനേക്കാൾ വേനലിൽ വരാൻ പറ്റിയ സ്ഥലമാണിത്. മഴയിൽ നദിയിലെ ഒഴുക്കും തെന്നലും കൂടുന്നതാണ് കാരണം. വെള്ളത്തിലിറങ്ങാതെ, കരയിൽ നിന്ന് കണ്ട് പോകാനാണെങ്കിൽ എപ്പോൾ വേണമെങ്കിലും വരാം. മുൻകരുതലുകളെടുക്കാൻ മറക്കരുതെന്നു മാത്രം. വേനൽക്കാലത്താണെങ്കിൽ പുഴയിലിറങ്ങുവാനും നീന്തുവാനും ഒക്കെ അവസരമുണ്ട്.
രണ്ടോ മൂന്നോ മണിക്കൂർ നേരം ചെലവഴിക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. താമസത്തിനും ഭക്ഷണത്തിനും സൗകര്യങ്ങള് ഇവിടെയില്ല. മൈസൂരിലേക്കു പോകുന്ന വഴി ഇവിടം കൂടി കണ്ടു വരുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്.
ബെംഗളുരു-മഹാദേവപുര റൂട്ട്
ബാംഗ്ലൂരിൽ നിന്ന് മഹാദേവപുരയിലേക്ക് പോകുന്നവർക്ക് മാണ്ഡ്യയിൽ നിന്നോ ശ്രീരംഗപട്ടണത്തിൽ നിന്നോ ഇവിടെയെത്താം. മാണ്ഡ്യ നഗരത്തിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 7 കിലോമീറ്റർ അകലെയുള്ള കോതത്തിയിലേക്ക് പോകുക. കോതത്തിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് 6 കിലോമീറ്റർ അകലെയുള്ള കൊടിയാലയിലേക്ക് പോകുക. 4-5 കിലോമീറ്റർ കഴിഞ്ഞാൽ 2 കിലോമീറ്ററിനുള്ളിൽ അരകെരെയിലും മാണ്ഡ്യ കൊപ്പാലു സർക്കിളിലും എത്തും. ഇവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് മഹാദേവപുരയിലേക്ക് പോകാം, എന്നാൽ ഈ റൂട്ട് യാത്രയ്ക്ക് അനുയോജ്യമല്ല.
ഈ റൂട്ടിൽ മഹാദേവപുരയിലെത്താൻ ഒരു വഴി കൂടിയുണ്ട്. മാണ്ഡ്യയിൽ നിന്ന് ബാംഗ്ലൂർ-മൈസൂർ മെയിൻ റോഡിൽ ശ്രീരംഗപട്ടണത്തിലേക്ക് പോകുക. ശ്രീരംഗപട്ടണത്തിൽ എത്തുന്നതിനുമുമ്പ് (2 കിലോമീറ്റർ) ബാബുരായന കൊപ്പാലുവിൽ എത്തും. ബാബുരായണ കൊപ്പാലുവിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് മഹാദേവപുര. ബാബുരായണ കൊപ്പാലുവിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കരിഘട്ട റോഡിലൂടെ മുന്നോട്ട് പോയാൽ മഹാദേവപുരയിലെത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















