Search
  • Follow NativePlanet
Share
» »ബെംഗളുരു യാത്ര: 100 കിമി അപ്പുറത്തെ സംഗമ, കാട്ടിലൂടെ,കൊട്ടവഞ്ചി കയറി പോകാം.. കാവേരിയും അർക്കാവതിയും ചേരുന്നിടം

ബെംഗളുരു യാത്ര: 100 കിമി അപ്പുറത്തെ സംഗമ, കാട്ടിലൂടെ,കൊട്ടവഞ്ചി കയറി പോകാം.. കാവേരിയും അർക്കാവതിയും ചേരുന്നിടം

ബെംഗളുരുവിന്‍റെ തിരക്കുകൾ കഴിഞ്ഞ് ഇനി യാത്ര ഗ്രാമങ്ങളിലൂടെയാണ്. ഒന്നിനും തിരക്കില്ലാത്ത ആളുകൾ ജീവിക്കുന്ന പ്രദേശങ്ങൾ കണ്ട്, അതിന്‍റെ പ്രകൃതി ഭംഗി ആസ്വദിച്ച് അിമനോഹരമായ ഒരു ലക്ഷ്യത്തിലേക്കുള്ള യാത്ര. ബെംഗളുരുവിൽ വെറുതേയിരിക്കുന്ന വാരാന്ത്യങ്ങളില് എങ്ങോട്ടു പോകണം എന്നു സംശയിക്കുമ്പോൾ ഗൂഗിൾ മാപ്പ് ഓൺ ചെയ്ത് പോകാൻ പറ്റിയ ഇടമാണം സംഗം. മിക്കവരും കേട്ടിട്ടുണ്ടെങ്കിലും അവിടം വരെ പോയിട്ടുള്ളവർ കുറവാണ്. എന്നാൽ പോയവരെ സംഗം ഒരു തരി പോലും നിരാശപ്പെടുത്തിയിട്ടില്ല.

അർക്കാവതി നദിയുടെയും കാവേരി നദിയുടെയും സംഗമസ്ഥാനമാണ് സംഗം. പേരുപോല തന്നെ ഭംഗിയാർന്ന കാഴ്ചകളാണ് ഇവിടെ സ‍ഞ്ചാരികളെ കാത്തിരിക്കുന്നത്. കൂട്ടുകാർക്കൊപ്പം ഒരു റൈഡ് പോയി അടിച്ചു പൊളിച്ച് ആഘോഷിക്കാൻ പറ്റിയ സംഗത്തിലേക്ക് പോകുമ്പോള്‍ ചുഞ്ചി വള്ളച്ചാട്ടവും മേക്കദാട്ടുവും കൂടി ഉൾപ്പെടുത്താൻ മറക്കരുത്. ചുഞ്ചിവെള്ളച്ചാട്ടം കണ്ട് സംഗമയിലേക്ക് പോകുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.

Visit Sangama Near Mekedatu A Scenic Getaway Just 100 KM From Bengaluru

PC:Rayabhari

ബെംഗളുരുവിൽ നിന്നും 90 കിലോമീറ്റർ അകലെയാണ് ചുഞ്ചി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കനകപുര റോഡ് വഴി ഇവിടേക്ക് വരാം. കൃഷിയിടങ്ങളും വയലുകളും അവിടെ മേഞ്ഞു നടക്കുന്ന ആടുമാടുകളുമെല്ലാം ഈ യാത്രയിലെ കൗതുക കാള്ചകളാണ്. നഗരത്തിനോട് ഇത്രയും ചേർന്നുള്ള ഗ്രാമീണ കാഴ്ചകൾ നമ്മളറിഞ്ഞില്ലല്ലോ എന്നായിരിക്കും നിങ്ങളിൽ പലരും ആദ്യം ചിന്തിക്കുക. യേലാഗിരി എന്ന ഗ്രാമത്തിൽ നിന്നും നടന്നാണ് വെള്ളച്ചാട്ടം കാണാൻ പോകേണ്ടത്.

രണ്ടു കിലോമീറ്ററാണ് ആകെ പോകാനുള്ളത്. ഇതിൽ ആദ്യ ഒരു കിലോമീറ്റർ അത്യാവശ്യം സുഖത്തിൽ നടന്നിറങ്ങാം. ബാക്കി ദൂരം കല്ലും മണ്ണും ചേർന്നു കിടക്കുന്ന വഴികളിലൂടെയുള്ള ഇറക്കമാണ്. ഇതിറങ്ങി ചെല്ലുമ്പോളാണ് ചുഞ്ചി വെള്ളച്ചാട്ടത്തിൻറെ ദൃശ്യം മുന്നിലെത്തുന്നത്. ക്ഷീണം മാറുവോളം ഇവിടെയിരുന്ന് കാഴ്ചകൾ ആസ്വദിക്കാം.

സംഗമയിലേക്കാണ് ഇനി യാത്ര തുടരുന്നത്. ചുഞ്ചി വെള്ളച്ചാട്ടത്തിൽ കനകപുര- സംഗം റോഡ് വഴി 13 കിലോമീറ്റർ സ‍ഞ്ചരിക്കണം. കാർഷിക ഗ്രാമങ്ങൾക്കു നടുവിലൂടെയുള്ള വഴിയിൽ ചിലപ്പോൾറ റാഗി ഉണക്കാനിട്ടിരിക്കുന്നതും ആട്ടിൻകൂട്ടം മേഞ്ഞുപോകുന്നതും ഒക്കെ കാണാം. അതുകൊണ്ടു തന്നെ വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിച്ചുവേണം പോകുവാൻ. നേരേ ചെല്ലുന്നത് വനംവകുപ്പിന്‍റെ ചെക്ക് പോസ്റ്റിലേക്കാണ്. മ ദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഒന്നും കൊണ്ടുപോകാനാവില്ല. ഇവിടുന്ന് സംഗമയിലേക്കുള്ള യാത്ര സ്വപ്നസമാനമായ റോഡിലൂടെയാണ്.

കാടിനുള്ളിലൂടെ, പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന വഴിയിലൂടെ കുറച്ച് ദൂരം സഞ്ചരിക്കാനുണ്ട്. യാത്ര ചെയ്ത് ക്ഷീണിച്ച് ഇവിടെ എത്തുമ്പോഴേയ്ക്കും ആദ്യം കണ്ണിൽപെടുന്നത് നദീതീരത്തിന് അടുത്തുള്ള കടകൾ തന്നെയാണ്. നദിയിൽ നിന്നും പിടിക്കുന്ന വ്യത്യ്ത തരം മീനുകളെ മസാല പുരട്ടി വെച്ചിട്ടുണ്ടാവും. നിങ്ങൾ ചെന്ന് ഏതാണ് വേണ്ടെതെന്നും എങ്ങനെ പൊരിക്കണമെന്നും ഒക്കെ പറഞ്ഞാൽ അതിനനുസരിച്ച് ഇവിടുന്ന് ലഭിക്കും. ചോറും സാമ്പാറും മീൻ വറുത്തതുമാണ് ഇവിടെ കിട്ടുന്ന ഊണ്.

നദിയിലിറങ്ങുവാനും വാട്ടർ ആക്ടിവിറ്റികളിൽ പങ്കെടുക്കാനുമെല്ലാം സാധിക്കും. ഇവിടുത്തെ ഏറ്റവും ആകർഷണം കുട്ടവഞ്ചിയിലുള്ള യാത്രയാണ്. അത് ഴിഞ്ഞാൽ നദി മുറിച്ചുകടന്ന് മേക്കേദാട്ടുവിന് പോകാം. നദി നടന്ന് കടക്കുകയോ അല്ലെങ്കിൽ കുട്ടവഞ്ചിയിൽ കയറി പോവുകയോ ചെയ്യാം. അക്കരെ ചെന്നാൽ അവിടുന്ന് മേക്കേദാട്ടുവിലേക്ക് ബസ് കിട്ടും. അതല്ല, നടന്നു പോകാനാണെങ്കിൽ സംഗമയില്‍ നിന്ന് 4 കിലോമീറ്റര്‍ നടന്നാല്‍ മേക്കേദാട്ടുവിലെത്താം.
സംഗമയിൽ നിന്നും മേക്കേദാട്ടുവിലേക്കുള്ള നടത്തം രസകരമായ ഒന്നാണ് പാറക്കെട്ടുകൾക്കു മുകളലിൂടെയാണ് നടക്കേണ്ടത്.
മഴക്കാലത്താണെങ്കിൽ ഇത് തെന്നി കിടക്കും.

കാവേരി നദി ഒഴുകുന്നത് വെറും 5-10 മീറ്റർ വീതിയുള്ള അഗാധമായ മലയിടുക്കിലൂടെയാണ്. ഒരു ആടിനു വരെ സുഖമായി ചാടിക്കടക്കാൻ പറ്റുന്നത്രയും വീതിയേ ഇതിനുള്ളൂ. മലയിടുക്കിലെത്തുമ്പോൾ നദി അതിശക്തമായി പാറകളിലേക്ക് ഒഴുകുന്നു. പാറകൾ കുത്തനെയുള്ളതും വഴുവഴുപ്പുള്ളതുമായതിനാൽ ഒരുപാട് ചേർന്നു നടക്കാതെ ദൂരം പാലിച്ചു വേണം പോകാൻ.

ഓർക്കേണ്ട കാര്യങ്ങൾ

സംഗമം രാവിലെ 6 മുതൽ വൈകിട്ട് 5.30 വരെയും മേക്കെദാതു രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ തുറന്നിരിക്കും.
മറുകരയിലെത്താൻ നിങ്ങൾക്ക്കുട്ടവഞ്ചി തിരഞ്ഞെടുക്കാം. ജലനിരപ്പ് കുറവാണെങ്കിൽ നിങ്ങൾക്ക് നടന്നു പോകുവാനുള്ളതേയുള്ളൂ. നദി കടന്നു ചെന്നാൽ സംഗമത്തിൽ നിന്ന് മേക്കേദാട്ടുവിലേക്ക് ഫോറസ്റ്റ് ബസുകളുണ്ട്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+