Search
  • Follow NativePlanet
Share
» »ഇത്രയും കിടിലൻ സ്ഥലങ്ങൾ ഇവിടെയോ? 60 കിലോമീറ്ററിലെ മൂന്ന് ഇടങ്ങൾ..ബാംഗ്ലൂരിൽ നിന്ന് പോകാം

ഇത്രയും കിടിലൻ സ്ഥലങ്ങൾ ഇവിടെയോ? 60 കിലോമീറ്ററിലെ മൂന്ന് ഇടങ്ങൾ..ബാംഗ്ലൂരിൽ നിന്ന് പോകാം

ബാംഗ്ലൂർ യാത്രകളിൽ എവിടേക്കാണ് പോകേണ്ടത് എന്നൊരു ആലോചന വരുമ്പോൾ തിക്കും തിരക്കും വണ്ടികളുടെ ബഹളവും ഒന്നുമില്ലാത്ത ഒരിടം എന്നതിനായിരിക്കും ആളുകൾ കൂടുതൽ മുൻഗണന കൊടുക്കുക. വഴിയിൽ സിഗ്നല്‍ കാത്തു കിടക്കാതെ, ഹോണടിയോ മറ്റു ഒച്ചപ്പാടുകളോ ഇല്ലാതെ, പോയി വരാൻ കഴിയുന്ന ഒരു യാത്ര. ഇങ്ങനെ ഒന്നു വേണമെങ്കിൽ നിങ്ങൾ ബാംഗ്ലൂരിന്‍റെ കുരുക്കില്‍ നിന്നു പുറത്തു വന്നേ പറ്റൂ.

അങ്ങനെ ബാംഗ്ലൂർ- മൈസൂർ റൂട്ടിലൂടെയാണ് ഇന്നത്തെ നമ്മുടെ യാത്ര. ബാംഗ്ലൂരിനടുത്ത് ഏറ്റവും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന മൂന്ന് സ്ഥലങ്ങൾ തേടിയാണ് പോകുന്നത്. സാഹസികതയും കൗതുകവും രസവും ഒരേപോലെ നല്കുന്ന ഈ മൂന്നു സ്ഥലങ്ങളും ഒറ്റ ദിവസത്തിൽ പോയി വരാൻ കഴിയുന്നവ കൂടിയാണ്.

Bangalore One Day Trip-within 60 km from the city

1. ദൊഡ്ഡ ആലട മര

ബിഗ് ബനിയൻ ട്രീ എന്ന് അറിയപ്പെടുന്ന ദൊഡ്ഡ ആലട മര ബാംഗ്ലൂരിൽ നിന്നും ഏറ്റവും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഒരു സ്ഥലമാണ്. മൂന്ന് ഏക്കർ സ്ഥലത്തായി നിറഞ്ഞു നിൽക്കുന്ന ആൽമരം ഒരു കൗതുക കാഴ്ച തന്നെയാണ്. 400 വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ആൽമരത്തിന്റെ വിസ്തൃതി മാത്രം 250 മീറ്ററുണ്ട്. ശരിക്കും ഒരു ആൽമരമേ ഉള്ളുവെങ്കിലും അതിന്‍റെ വേരുകളും ചില്ലകളും പടർന്ന് ഒരു വലിയ ആല്‍മര കാട് പോലെ ആയിരിക്കുകയാണ്.

ഒരു പിക്നിക് ഇടമെന്ന നിലയിലാണ് ആളുകൾ ഇവിടേക്ക് വരുന്നത്. ഇതിന്‍റെ ചുവട്ടിലിരുന്ന് സംസാരിക്കുവാനും കളിക്കുവാനുമെല്ലാം കുട്ടികളെയും കൂട്ടി കുടുംബങ്ങൾ എത്തുന്ന സ്ഥലം കൂടിയാണ്. എന്നാൽ ഈ മരത്തിൽ ധാരാളം കുരങ്ങന്മാർ വസിക്കുന്നതു കൊണ്ട് വരുന്നവരും ഇവിടിരുന്ന് ഭക്ഷണം കഴിക്കുന്നവും ശ്രദ്ധിക്കണം. ബാംഗ്ലൂരിൽ നിന്നും 32 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ബാംഗ്ലൂർ-മൈസൂർ റോഡിൽ കുംബാലഗോഡ് ജംങ്ഷനിൽ നിന്നാണ് ഇവിടേക്ക് വരുന്നത്.

Dodda Aladha Mara

PC:Kiran Gopi/Wikipedia

2. മാഞ്ചനബലെ ഡാം

ദൊഡ്ഡ ആലട മര കണ്ടു കഴിഞ്ഞാൽ അടുത്തതായി പോകേണ്ടത് മാഞ്ചനബലെ ഡാമിലേക്കാണ്. രാമനഗര ജില്ലയിൽ മഗഡി താലൂക്കിൽ സ്ഥിതി ചെയ്യുന്ന . മാഞ്ചനബലെ ഡാം ദൊഡ്ഡ ആലട മരയിൽ നിന്നും വെറും 10 കിലോമീറ്റർ ദൂരത്തിലാണുള്ളത്. ഡാമിന്‍റെ റിസർവോയറിന്റെ കാഴ്ചയും അപ്പുറത്ത് സാവൻദുർഗ മലനിരകളിടെ കാഴ്ചയും ആണ് ഇവിടെയുള്ളത്.

റിവർസൈഡ് ക്യാംപിങ്ങിനായി വന്ന് ഒരു രാത്രി ഇവിടെ ചെലവഴിച്ചു പോകുവാനും ആളുകൾ താല്പര്യപ്പെടുന്നു. ആഴ്ചാവസാനങ്ങളിലാണ് കൂടുതലും ആളുകൾ ഇവിടേക്ക് വരുന്നത്. വെറുതേ വന്നിരിക്കാൻ മാത്രമല്ല, പ്രകൃതിയിൽ അധികം സമയം ചെലവഴിക്കുവാനും ഇവിടം സഹായിക്കുന്നു. സിപ്ലൈൻ, റാപ്പെല്ലിങ്, റോപ് വാക്കിങ് തുടങ്ങിയ വിനോദങ്ങൾ ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്.

Bangalore Camping

3. സാവൻദുർഗ

ബാംഗ്ലൂരിലെ ഏറ്റവും പ്രസിദ്ധമായ ട്രെക്കിങ് ഇടമാണ് സാവൻ ദുർഗ. സാവ് അഥവാ മരണത്തിന്‍റെ മല എന്നറിയപ്പെടുന്ന സാവൻ ദുർഗ മാഞ്ചനബലെ ഡാമിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപാറയായ സാവൻ ദുർഗ സമുദ്ര നിരപ്പിൽ നിന്നും 1226 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് രാം നഗരയിൽ നിന്നും 38 കിലോമീറ്ററും മഗഡിയിൽ നിന്നും 13 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

പാറക്കെട്ടുകളിലൂടെ കയറി ചെല്ലുന്ന ഈ യാത്ര സാഹസികം തന്നെയാണ്. പലയിടത്തും കൃത്യമായി വഴിയില്ലാത്തതിനാൽ പാറയിലൂെ പിടിച്ചു വേണം പോകാൻ.ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ലാബ് ക്ലൈംബിങ്ങ് പാതയാണ് ഇവിടെയുള്ളത്. വേനൽക്കാലത്ത് ഇങ്ങോട്ടേയ്ക്കുള്ള യാത്ര ഒഴിവാക്കാം. ഇവിടേക്ക് ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഗ്രൂപ്പ് ട്രെക്കിങ്ങിന് മികച്ചതാണ് സാവൻ ദുർഗ. അത്യാവശ്യം വേണ്ട വെള്ളവും ഭക്ഷണവും യാത്രയില്‍ കരുതാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+