Search
  • Follow NativePlanet
Share
» »പിങ്ക് നിറത്തിൽ ബെംഗളുരു... ഓരോ കോണിലും പൂക്കളുടെ വസന്തം! പോകാൻ പറ്റിയ സമയം

പിങ്ക് നിറത്തിൽ ബെംഗളുരു... ഓരോ കോണിലും പൂക്കളുടെ വസന്തം! പോകാൻ പറ്റിയ സമയം

ബാംഗ്ലൂർ വീണ്ടു പിങ്ക് നിറം അണിഞ്ഞു നിൽക്കുകയാണ്. തെരുവുകളും വഴിയോരങ്ങളും എല്ലാം പിങ്ക് നിറത്തിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച ഒന്നാലോചിച്ചു നോക്കിയേ... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭംഗിയല്ലേ അത്. അതെ, അടിമുടി പിങ്ക് നിറത്തില്‍ പൂത്തുലഞ്ഞ് നിൽക്കുന്ന ബാംഗ്ലൂർ കാണാൻ പറ്റിയ സമയം കൂടിയാണിത്.

ഐടി നഗരമായ ബാംഗ്ലൂരിൽ എത്തിയാൽ പിന്നെ ട്രാഫിക് ഒഴികെ ബാക്കിയെല്ലാത്തിനും വേഗത കൂടും. ഈ വേഗത നിറഞ്ഞ ജീവിതത്തിലും ബാംഗ്ലൂരുകാരെ ഒരു നിമിഷം പിടിച്ചു നിർത്തി മനവും മിഴിയും ഒരുപോലെ നിറച്ചു വിടുന്ന കാഴ്ചയാണ് ഇവിടെ നഗരത്തിലുടനീളം പിങ്ക് പൂക്കൾ തീർത്തിരിക്കുന്നത്.

 Where To See Pink Blossom In Bengaluru

മെട്രോ പോകുന്ന വഴി മുതൽ ഗേറ്റുകളുടെ ഇപ്പുറവും ബസ് സ്റ്റോപ്പുകളിലും കടകളുടെ മുന്നിലുമെല്ലാം ഈ പിങ്ക് നിറമേ കാണാനുള്ളൂ. വരും ദിവസങ്ങളിൽ നഗരത്തിന് കളറിനിയും കൂടും. എല്ലാ വേനൽക്കാലത്തും ബാംഗ്ലൂരിന് ഇതേ പിങ്ക് നിറം തന്നെയാണ്. ഏറ്റവും മനോഹരമയ കാഴ്ച അതിരാവിലെയാണ്.

ഈ മരങ്ങൾ നിൽക്കുന്ന സ്ഥലത്തിന് ചുറ്റിലുമായി പൂക്കള്‍ വീണുകിടക്കുന്ന കാഴ്ചയോടെയാണ് ഇനി കുറച്ചുനാൾ ബാംഗ്ലൂരിലെ പ്രഭാതങ്ങൾ ആരംഭിക്കുന്നത്. നിലത്തു കിടക്കുന്ന പൂക്കളിൽ സൂര്യപ്രകാശം പതിക്കുമ്പോഴുണ്ടാകുന്ന കാഴ്ച തന്നെ എന്തൊരു ഭംഗിയാണ്. ബാംഗ്ലൂർ നഗരത്തിന്‍റെ മുക്കിലും മൂലയിലും വരെ ഈ പിങ്ക് മരങ്ങൾ കാണാം.

ഉദ്യാനനഗരത്തിന് വേനലിൽ ഈ നിറം എങ്ങനെ വന്നുവെന്ന് അറിയുമോ? ബ്രിട്ടീഷ് ഭരണകാലത്താണ്
ബ്രിട്ടീഷുകാരുടെ കാലത്താണ് ആദ്യമായി ഈ ടാബെബുയ റോസ മരങ്ങൾ ബാംഗ്ലൂരിൽ എത്തുന്നത്. റോസി ട്രംപ്റ്റ് ട്രീ എന്നും ഈ മരങ്ങൾ അറിയപ്പെടുന്നു. മധ്യ അമേരിക്ക വൃക്ഷമായ ടാബെബുയ റോസ പിന്നീട് നഗര സൗന്ദര്യവത്ക്കരണത്തിന്‍റെ ഭാഗമായും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെച്ചുപിടിപ്പിച്ചു. ഏകദേശം മുപ്പത് മീറ്റർ വരെ ഉയരത്തിൽ ഈ മരം വളരും.

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് ടാബെബുയ റോസ മരങ്ങള്‍ പൂവിടുന്നത്. നിയോട്രോപ്പിക്കൽ വൃക്ഷമായ ഇത് വരണ്ട സമയമല്ലാതെ ഏപ്രിൽ, മേയ്, ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലും പൊതുവേ പൂവിടും.

പിങ്ക് പൂക്കൾ കാണാൻ

ബാംഗ്ലൂരിൽ നിരവധി സ്ഥലങ്ങളിൽ പിങ്ക് പൂക്കൾ പൂത്തുനിൽക്കുന്ന മരങ്ങൾ കണ്ടെത്താം. എന്നാൽ ചില സ്ഥലങ്ങളില് വിരലിലെണ്ണാവുന്ന വൃക്ഷങ്ങളേ കാണുകയുള്ളൂ എന്നതിനാൽ നിങ്ങൾ ആഗ്രഹിച്ച വിധത്തിൽ ഒരു കാഴ്ച കിട്ടിയേക്കില്ല. എന്നാൽ ഈ കാഴ്ച അതിന്റെ എല്ലാ ഭംഗിയിലും ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം,

കബ്ബൺ പാർക്ക്

ബാംഗ്ലൂർ ഏറ്റവും മനോഹരിയായി കാണപ്പെടുന്ന പിങ്ക് പൂക്കളുടെ കാഴ്ച ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്ന് കബ്ബണ് പാർക്ക് ആണ്. കസ്തൂർബാ റോഡിലെ കബ്ബൺ പാർക്കിനുള്ളിലായി ഇത്തരത്തിൽ ടാബെബുയ റോസ മരങ്ങൾ ധാരാളമായി പൂവിട്ട് നിൽക്കുന്നത് കാണാം. ഇതിന്റെ ചുവട്ടിൽ പൂക്കൾ വീണു കിടക്കുന്നതും ഫോട്ടോ ഷൂട്ട് നടത്തുന്നതുമെല്ലാം ഈ സമയത്തെ സ്ഥിരം കാഴ്ചയാണ്.
വിധാൻ സൗധയ്ക്ക് സമീപത്തും മരങ്ങൾ പൂത്തു നിൽക്കുന്നുണ്ട്.

ജയനഗർ ഫോർത്ത് ബ്ലോക്ക്

മരങ്ങളും തെരുവും പിങ്ക് നിറത്തിൽ മയങ്ങി നിൽക്കുന്ന കാഴ്ച കാണാൻ പറ്റിയ വേറൊരു സ്ഥലമാണ് ജയനഗർ ഫോർത്ത് ബ്ലോക്ക്. ജയനഗർ മാർക്കറ്റ് കോംപ്ലക്ലിനു പുറത്ത് അതിനു ചുറ്റുമായി നിരവധി ടാബെബുയ റോസ മരങ്ങൾ ഉണ്ട്. അതുവഴി ബസിൽ പോകുമ്പോൾ തന്നെ ഈ മരങ്ങളുടെ ഒരു കാഴ്ച കാണാം.

എംജി റോഡ്

ബാംഗ്ലൂരുകാരുടെ സ്ഥിരം ഹാങ് ഔട്ട് കേന്ദ്രങ്ങളിലൊന്നായ എംജി റോഡിലും പിങ്ക് വസന്തം എത്തിയിട്ടുണ്ട്. ഇവിടെ വിവിധ ഭാഗങ്ങളിൽ ഈ മരം പൂത്തുനിൽക്കുന്നത് കാണാം. ഇത് കൂടാതെ സിൽക്ക് ബോർഡ്, യെഹ്ലങ്ക തുടങ്ങിയ സ്ഥലങ്ങളിലും ഈ പിങ്ക് പൂക്കളുടെ കാഴ്ച കാണാം.

Cover Image:Indian Tech & Infra/X

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+