ബാംഗ്ലൂരില്‍ നിന്ന് റോഡ് ട്രിപ്പുകൾ പ്ലാൻ ചെയ്യുമ്പോൾ കടന്നു വരുന്ന ഇടങ്ങളിലൊന്നാണ് യേർക്കാട്. തമിഴ്നാട്ടുകാരുടെ മിനി ഊട്ടി എന്നറിയപ്പെടുന്ന യേർക്കാടിലേക്ക് വണ്ടിയെടുത്ത് ഒരു യാത്ര. തിരക്കുള്ള ഊട്ടിയും കൊടൈക്കനാലും സക്ലേശ്പൂരും ഒക്കെ മാറ്റിനിർത്തി തിരക്കും ബഹളങ്ങളുമില്ലാത്ത ഒരു യാത്രയാണ് നോക്കുന്നതെങ്കിൽ യേർകാടിന് വണ്ടി തിരിക്കാം. സെവറായന്‍ മലനിരകളിലെ മനോഹര കാഴ്ചചകൾ തേടി ഒരു ബെംഗളുരു- യേർക്കാട് യാത്ര.
പാവങ്ങളുടെ ഊട്ടി എന്നു വിളിക്കപ്പെടുന്ന യേർക്കാട് അതിമനോഹരമായ ഒരു ഹിൽസ്റ്റേഷനാണ്. പൂര്‍വഘട്ടത്തിലെ സെവറായന്‍ മലനിരകളുടെ ഭാഗമായ ഇവിടം ഹെയർപിൻ വളവുകളാലും കൊക്കകളുംമനോഹരമായ , ഭംഗി നിറഞ്ഞ കാഴ്ചകളുമുള്ള റൂട്ടാണ്. തമിഴ്നാട്ടിലെ ചൂടിൽ നിന്നും വ്യത്യസ്തമായി തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെയെന്നും. വ്യൂ പോയിന്‍റുകൾ, ക്ഷേത്രം, വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട് . ബാംഗ്ലൂരിൽ നിന്ന് നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുന്നു.
ബാംഗ്ലൂർ- യേർക്കാട് യാത്ര
ബാംഗ്ലൂരിൽ നിന്നും വാരാന്ത്യ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഒരുതവണ വരാൻ പറ്റിയ സ്ഥലമാണ് യേര്‍ക്കാട്. യേര്‍ക്കാട് ഹില്‍ വ്യൂ, പഗോഡ പോയിന്റ്, ലേഡീസ് സീറ്റ് തുടങ്ങിയ കാഴ്ചകളാണ് പ്രധാനം. രവിലെ വന്നിറങ്ങി രണ്ട് പകലും ഒരു രാത്രിയും ഇവിടെ ചെലവഴിച്ച് പിറ്റേന്ന് വൈകിട്ടോടെ മടങ്ങുന്ന വിധത്തിൽ വേണം യാത്ര പ്ലാൻ ചെയ്യാൻ.
ബാംഗ്ലൂരിൽ നിന്നും യേർക്കാടിന് പ്രധാനമായും മൂന്ന് റൂട്ടുകളാണുള്ള്.
ബാംഗ്ലൂർ- യേർക്കാട് റൂട്ട് 1
ബാംഗ്ലൂർ - ഇലക്ട്രോണിക് സിറ്റി - കൃഷ്ണഗിരി - കാവേരിപട്ടണം - ധർമ്മപുരി - നല്ലമ്പള്ളി - ദീവാട്ടിപ്പട്ടി - ഡാനിഷ്പേട്ട് - ബൊമ്മിടി റോഡ്. - കനവായ്പുത്തൂർ വഴി യേർക്കാട് എത്തുന്നതാണ് ഒന്നാമത്തെ റൂട്ട്. ഇതുവഴിയാണെങ്കിൽ ആകെ 215 കിലോമീറ്റർ ദൂരം ആണ് സഞ്ചരിക്കാനുള്ളത്. സാധാരണഗതിയില് നിങ്ങൾക്ക് ഏകദേശം 4 മണിക്കൂർ 16 മിനിറ്റ് എടുക്കും യാത്രാ സമയം
ബാംഗ്ലൂർ- യേർക്കാട് റൂട്ട് 2
ബാംഗ്ലൂർ - കനകപുര-ഹുനാസനഹള്ളി റോഡ് - ധർമ്മപുരി-ഹൊഗനക്കൽ റോഡ് - NH44 മുതൽ ദീവാട്ടിപ്പട്ടി - ഡാനിഷ്പേട്ട് - ബൊമ്മിഡി റോഡ്. - കനവായ്പുത്തൂർ - യേർക്കാട് എത്തും. ആകെ 272 കി.മീ ദൂരമാണുള്ളതെങ്കിലും നിങ്ങൾക്ക് ഏകദേശം 6 മണിക്കൂർ 38 മിനിറ്റ് എടുക്കും.
ബാംഗ്ലൂർ- യേർക്കാട് റൂട്ട് 3
ബാംഗ്ലൂർ - കോലാർ - കമ്മസാന്ദ്ര - കുപ്പം - കൃഷ്ണഗിരി - കാവേരിപട്ടണം - ധർമ്മപുരി - നല്ലമ്പള്ളി - ദീവാട്ടിപ്പട്ടി - ഡാനിഷ്പേട്ട് - ബൊമ്മിടി റോഡ്. - കനവായ്പുത്തൂർ - ഏർക്കാട് . ഈ റൂട്ടിൽ ആകെ 282 കി.മീ ആണ് സഞ്ചരിക്കേണ്ടത്. ഇതിന് ഏകദേശം 6 മണിക്കൂർ 26 മിനിറ്റ് എടുക്കും. ബാംഗ്ലൂർ- യേർക്കാട് യാത്രയ്ക്ക് ശരാശരി 250 കിലോമീറ്ററാണ് ദൂരം ഇത് പിന്നിടാനായി നാല് മുതൽ അഞ്ച് മണിക്കൂർ സമയം വരെ വേണ്ടി വന്നേക്കാം
ബാംഗ്ലൂരിൽ നിന്ന് ധർമ്മപുരി എത്തുന്നതുവരെയാണ് റൂട്ടിൽ വ്യത്യാസമുള്ളത്. തുടർന്ന് ധർമ്മപുരി - നല്ലമ്പള്ളി - ദീവാട്ടിപ്പട്ടി - ഡാനിഷ്പേട്ട് - ബൊമ്മിടി റോഡ്. - കനവായ്പുത്തൂർ വഴി യേർക്കാട് എത്തുന്ന വിധത്തിലാണ് മൂന്നു യാത്രകളും.
വർഷത്തിൽ എപ്പോൾ വേണമെങ്കിലും ബെംഗളുരുവിൽ നിന്ന് യേർക്കാടിന് യാത്ര പ്ലാന‍് ചെയ്യാം. എന്നാൽ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഏറ്റവും അനുയോജ്യമായ സമയം. മൺസൂൺ സീസണിൽ ഇവിടേക്ക് വരാം, ശൈത്യകാലത്ത്, താപനില 10-15 ഡിഗ്രി സെൽഷ്യസാണ്. വർഷത്തിലെ മറ്റ് സമയങ്ങളിൽ, യേർക്കാട് അൽപ്പം കൂടുതൽ ഈർപ്പമുള്ളതും എന്നാൽ ആകർഷകവുമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













