Search
  • Follow NativePlanet
Share
» »ഫോണിന് റേഞ്ചില്ല.. ആഘോഷിക്കാൻ ക്യാംപിങ് മുതൽ മീൻപിടുത്തവും കയാക്കിങും.. ഭീമേശ്വരി വേറേ ലെവൽ ആണ്

ഫോണിന് റേഞ്ചില്ല.. ആഘോഷിക്കാൻ ക്യാംപിങ് മുതൽ മീൻപിടുത്തവും കയാക്കിങും.. ഭീമേശ്വരി വേറേ ലെവൽ ആണ്

ഭീമേശ്വരി..അവധി കിട്ടിയിട്ട് വേണം അടുത്ത യാത്ര പ്ലാൻ ചെയ്യാനെന്നു കരുതി കുറച്ചു സ്ഥലങ്ങളുടെ ലിസ്റ്റ് സൂക്ഷിച്ചുവെച്ചിട്ടില്ലേ...ബെംഗളുരുവിൽ നിന്ന ഇനി വരുന്ന യാത്രകളിൽ തീർച്ചായായും ഉൾപ്പെടുത്തേണ്ട ഇടമാണ് ഭീമേശ്വരി എന്ന നദിക്കരയിലെ സ്വർഗ്ഗം. ഡണ്ടേലിയും കൂർഗും ഒക്കെ പോകാൻ ദൂരം ഒരു പ്രശ്നമായിട്ടുള്ളവർക്ക് നിസംശയം തിരഞ്ഞെടുക്കാവുന്ന ഇവിടം സാഹസികർക്കു മാത്രമല്ല, പ്രായഭേദമന്യേ യാത്രകൾ പോകാൻ ആഗ്രഹിക്കുന്ന ആർക്കും ചെന്നുകയറുവാൻ പറ്റിയ ഇടമാണ്.

കാവേരി നദിയുടെ കരയിൽ പരന്നു വിശാലമായി കിടക്കുന്ന ഭീമേശ്വരിയുടെ പേരില്‍ മാത്രമേ അല്പം കട്ടിയുള്ളൂ. അവിടേക്ക് എത്തുന്നവരുടെ മനസ്സിൽ സ്ഥിരം ഇടം നേടുന്നത്രയും മനോഹരവും ഭംഗിയുമാർന്ന നാടാണിത്. ബാംഗ്ലൂരിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ, ദീർഘയാത്രയില്ലാതെ ഒരു ഉഗ്രൻ ഇടം തിരയുന്നവർക്കുള്ളതാണ് ഭീമേശ്വരി. എന്തൊക്കെയാണ് ഇവിടെയുള്ളതെന്നല്ലേ... വിശദമായി അറിയാം.

മാണ്ഡ്യ ജില്ലയുടെ ഭാഗമായ ഭീമേശ്വരി ബാംഗ്ലൂരിൽ നിന്നും നൂറ് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയിയും സാഹസിക വിനോദങ്ങളുടെ കാര്യത്തിലും ക്യാംപിങ്ങിലും ഒക്കെ കണ്ണടച്ച് നൂറിൽ നൂറ് മാർക്ക് ഭീമേശ്വരിക്ക് കൊടുക്കാം. ബാംഗ്ലൂരിൽ നിന്നും അധികം ദൂരത്തിൽ അല്ലാത്തതിനാൽ വീക്കെൻഡുകൾ ആഘോഷിക്കാനും ഇവിടേക്ക് വരാം.

ഭീമേശ്വരി യാത്രയ്ക്ക് അനുയോജ്യം റോഡ് ട്രിപ്പ് തന്നെയാണ്. പുത്തൻ സ്ഥലങ്ങളും കാഴ്ചകളും കണ്ട് മെല്ലെ ഇവിടേക്ക് വന്നുകയറാം. ഇപ്പോഴും എന്താണ് ഇവിടെ കാത്തിരിക്കുന്നത് എന്നൊരു സംശയമില്ലേ.. നിങ്ങൾ ചെന്നാൽ വീക്കെൻഡ് ആഘോഷിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. ക്യാംപിങ്, ഫിഷിങ്, ബോട്ടിങ്, കാടിനു നടുവിലെ താമസം, ഒപ്പം പ്രകൃതിഭംഗിയാണെങ്കിൽ പറയുകയും വേണ്ട! ഇതിനെല്ലാം അപ്പുറം ഫോണിന് റേഞ്ചും കാണില്ല.

ബീമേശ്വരിയിലേക്ക് വരുമ്പോൾ നിങ്ങൾ എല്ലാ സാഹസിക വിനോദങ്ങൾക്കും സജ്ജരായിക്കണം എന്നതാണ് ഒന്നാത്തെ നിയമം. വന്നു കണ്ടു പോകുവാനല്ല, മറിച്ച് ഒന്നോ രണ്ടോ ദിവസം ഇവിടെ ചെലവഴിച്ച് പോകാനുള്ള ഒരുക്കത്തോടെ വേണം വരുവാൻ. ക്യാംപിങ് ഇവിടെ ഒഴിച്ചുകൂടാത്ത ഒന്നാണ്. കര്‍ണാടക സര്‍ക്കാരിന്‍റെ ജംഗിള്‍ ലോഡ്ജസിന് കീഴിലുള്ള അഡ്വഞ്ചര്‍ ആന്‍ഡ്‌ നേച്ചര്‍ ക്യാംപില്‍ താമസിച്ചില്ലെങ്കിൽ അതൊരു വലിയ നഷ്ടമായിരിക്കും. സാഹസികവും അതുപോലെ തന്നെ രസകരവുമായ അനുഭവമാണിത്, ഇവിടെത്തെന്നെ സിപ്പര്‍ റൈഡ്, റോപ് വാക്ക്, കൊറാക്കിള്‍ റൈഡ്, കയാക്ക്, ട്രെക്കിങ് പോലുള്ള സാഹസിക വിനോദങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരവുമുണ്ട്.

ഭീമേശ്വരിയിലേക്ക് ആളുകളെ ആകർഷിക്കുന്നത് ഇവിടുത്തെ ഫിഷിങ് ആണ്. ഫിഷിങ് ക്യാംപുകളിൽ പോയി മീൻ പിടിക്കുന്നത് കൗതുകം നിറഞ്ഞ അനുഭവമായിരിക്കും. എല്ലാം പ്രകൃതിയോട് ചേർന്നു നിൽക്കുന്നു. അതാണ് മറ്റിടങ്ങളെയപേക്ഷിച്ച് ഭീമേശ്വരിയുടെ പ്രത്യേകത. ഇവിടുത്തെ താമസത്തിലും ഈ പ്രത്യേകതകളുണ്ട്. വനത്തിനു നടുവിൽ കിടന്നെണീക്കുന്ന പോലുള്ള അനുഭവമാണ് ഇവിടെ കിട്ടുക.

താമസത്തിനും മികച്ച സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മരക്കുടിലുകള്‍, ലക്ഷ്വറി ടെന്റ് കോട്ടേജുകള്‍, ബാംബൂ ഹട്ടുകള്‍ തുടങ്ങിയവ നിങ്ങളുടെ ബജറ്റിനും സൗകര്യത്തിനും ആളുകളുടെ എണ്ണത്തിനുമനുസരിച്ച് തിരഞ്ഞെടുക്കാം. വരാന്ത്യങ്ങളിലാണ് വരുന്നതെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യുകയോ അല്ലെങ്കിൽ താമസസൗകര്യത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തുകയോ ചെയ്യണം.

ഭീമേശ്വരി സന്ദർശിക്കാൻ പറ്റിയ സമയം കാവേരി നദീതീരത്തിന് സമീപമുള്ള ഇടമായതിനാൽ മഴ കഴിഞ്ഞുള്ള സീസൺ ആണ് ഭീമേശ്വരിയിലേ വരാൻ പറ്റിയത്. ഓഗസ്റ്റ്‌ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ബാംഗ്ലൂരിൽ നിന്ന് രണ്ടര മണിക്കൂറാണ് ബീമേശ്വരിയിലേക്കുള്ള താമസം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+