ഓരോ ദിവസം ചെല്ലുംതോറും മുന്നോട്ട് കുതിയ്ക്കുകയാണ് ബെംഗളൂരു നമ്മ മെട്രോ. നഗരഗതാഗതത്തിൽ ഏറ്റവും വിശ്വസിച്ച് ഉപയോഗിക്കാം എന്നതു മാത്രമല്ല, തിരക്കിലോ ഗതാഗതക്കുരുക്കിലോ പെടാതെ നഗരത്തിനുളളിലെ യാത്രകൾ ഏറ്റവും എളുപ്പമാക്കുന്നതും ബെംഗളൂരു മെട്രോയാണ്. നഗരയാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി നിരവധി പുത്തന് പദ്ധതിയാണ് മെട്രോ റെയിൽ കോർപ്പറേഷൻ നടപ്പിലാക്കുന്നത്. റൂട്ടുകൾ ദീർഘിപ്പിക്കുന്നതും എയർപോർട്ട് ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് പുതിയ പാതകൾ കൊണ്ടുവരുന്നതുമടക്കം നിരവധി നവീകരണങ്ങൾ ഇനി വരാനുണ്ട്.
ഇപ്പോഴിതാ, ബെംഗളൂരു നമ്മ മെട്രോ അഭിമാനിക്കാവുന്ന ഒരു നേട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ വരികയാണ്. യെല്ലോ ലൈൻ മെട്രോയുടെ ഭാഗമായ ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി നിർമ്മാണം പൂർത്തിയാക്കുന്നത്. 39 മീറ്റർ ഉയരമാണ് ജയദേവ മെട്രോ സ്റ്റേഷനുള്ളത്. 2025 ജനുവരിയോടെ യെല്ലോ ലൈൻ സ്റ്റേഷൻ യാത്രകൾക്കായി തുറന്നുകൊടുക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ
യെല്ലോ ലൈൻ മെട്രോയുടെ ഏറ്റവും വലിയ ആകർഷണമാണ് ഉയരം കൂടിയ
ജയദേവ ഹോസ്പിറ്റൽ സ്റ്റേഷൻ. ആറു നിലകളിലയി നിർമ്മിച്ചിരിക്കുന്ന സ്റ്റേഷന് യാത്രക്കാരുടെ യാത്രാ ആവശ്യങ്ങളെലലാം പൂർത്തിയാക്കാൻ പറ്റിയ ഇടമാണ്. യെല്ലോ , പിങ്ക് എന്നീ മെട്രോകളുടെ ഇന്‍ർചേഞ്ച് ഹബ് കൂടിയാണിത്. ആർവി റോഡിൽ നിന്ന് ബൊമ്മസാന്ദ്രയിലേക്ക് പോകുന്ന യെല്ല ലൈനിന്‍റെയും കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള പിങ്ക് ലൈനിന്‍റെയും ഭാഗമാണ് ജയദേവ ജംഗ്ഷൻ.
അടിപ്പാത, മേൽപ്പാലം, പ്ലാറ്റ്ഫോം തുടങ്ങിയവ ഇതിലുണ്ടായിരിക്കും. നമ്മ മെട്രോയുടെ ആദ്യ മൾട്ടി എലവേറ്റഡ് ഇന്‍റർചേഞ്ച് മെട്രോ സ്റ്റേഷൻ കൂടിയായിരിക്കും ജയദേവ ഹോസ്പിറ്റൽ സ്റ്റേഷൻ.
ഇന്‍റർചേഞ്ച് സ്റ്റേഷൻ ആയതിനാൽ ഇവിടെയെത്തുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുവാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്‍റെ രൂപകല്പന. 19,826 ചതുരശ്ര മീറ്ററാണ് ഇതിന്‍റെ വിസ്തീർണം.
നഗരത്തിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനാകാൻ പോകുന്ന ജയദേവ ഹോസ്പിറ്റൽ പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിദിനം 80,000 മുതൽ 90,000 വരെ യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരുവിന്‍റെ നഗരഗതാഗതത്തെ മാറ്റിമറിക്കുന്നനീക്കമാണ് യെല്ലോ ലൈൻ പ്രവർത്തനമാരംഭിക്കുന്നതോടെ സംഭവിക്കുന്നത്. ബെംഗളൂരുവിലെ ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയേയും തമ്മിൽ ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിന് 19.15 കിലോമീറ്റര്‍ ദൂരമാണുള്ളത്. ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ് ജംഗ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി തുടങ്ങിയ ബെംഗളൂരുവിലെ ഏറ്റവും പ്രധാന മേഖലകളിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ് ഇതിന്‍റെ ഉദ്ദേശം. വ്യാവസായിക ഇടങ്ങളും പാർപ്പിട മേഖലകളും ധാരാളമുള്ള ഈ പ്രദേശങ്ങളിലേക്കുള്ള സുഗമമായ യാത്രകൾ ഇതോടെ സാധ്യമാകും. 5,745 കോടി രൂപയാണ് യെല്ലോ ലൈന്‍ നിർമ്മാണ ചെലവ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












