Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ കാണേണ്ട ക്ഷേത്രങ്ങൾ...ലോകത്തിലെ ഏറ്റവും വലിയ നന്ദി മുതൽ ചിക്ക തിരുപ്പതി വരെ...

ബാംഗ്ലൂരിൽ കാണേണ്ട ക്ഷേത്രങ്ങൾ...ലോകത്തിലെ ഏറ്റവും വലിയ നന്ദി മുതൽ ചിക്ക തിരുപ്പതി വരെ...

ബാംഗ്ലൂർ നഗരത്തിന് ഇക്കഴിഞ്ഞ കാലത്തിനിടയിൽ ഒട്ടേറെ പേരുകൾ ചാർത്തികിട്ടിയിട്ടുണ്ടെങ്കിലും അതിലൊന്നും ക്ഷേത്രങ്ങളുടെ ഇടം എന്ന ഒരു വിശേഷണം കാണില്ല. എന്നാൽ ഒന്നു തിരഞ്ഞു നോക്കിയാലോ..പുതിയതും പൗരാണികവുമായ ഇഷ്ടംപോലെ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന നാടാണ് ബെംഗളുരു. രാജാക്കന്മാരുടെ ചരിത്രവും അവരും ഭരണത്തിന്‍റെ അടയാളങ്ങളായ ക്ഷേത്രങ്ങളും മാത്രമല്ല, നിർമ്മിതി കൊണ്ടും രൂപകല്പന കൊണ്ടും അതിശയിപ്പിക്കുന്ന നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും കേന്ദ്രങ്ങളാണ് ഈ കാണുന്ന ഇവിടുത്തെ ക്ഷേത്രങ്ങളെല്ലാം. വിശ്വാസത്തിന്‍റെ പേരിൽ മാത്രല്ല, ഇവയൊളിപ്പിച്ചിരിക്കുന്ന കൗതുകങ്ങളും കൂടി അനുഭവിച്ചറിയേണ്ടതു തന്നെയാണ്. ഇാ ബാംഗ്ലൂർ നഗരത്തിൽ കണ്ടിരിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ പരിചയപ്പെടാം.

5 Famous Bengaluru Temples To Visit On Weekends

PC:Svpdasa

1. ദൊഡ്ഡ ബസവന ഗുഡി ക്ഷേത്രം

ബുൾ ടെംപിൾ അഥവാ ദൊഡ്ഡ ബസവന ഗുഡി ക്ഷേത്രം ബാംഗ്ലൂരിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നന്ദി പ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് നന്ദിയിൽ നിന്നാണ് ബുൾ ടെംപിൾ എന്ന പേരുലഭിച്ചത്. 4.1 മീറ്റർ ഉയരവും 6.1 മീറ്റർ നീളവുമുള്ള ഈ നന്ദി പ്രതിമ വിശ്വാസികളെ മാത്രമല്ല, സഞ്ചാരികളെയും ഇവിടേക്ക് ആകർഷിക്കുന്നു.1537 ൽ കെംപെ ഗൗഡയാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. 1500 കളിലെ വിജയനദര നിർമ്മാണ രീതിയുടെ സ്വാധീനം ഇതിൽ പ്രകടമാണ്. രാവിലെ 5.30 മുതൽ രാത്രി 9.00 വരെയാണ് ക്ഷേത്രം തുറന്നിരിക്കുന്നത്.

2. ചിക്ക തിരുപ്പതി

തിരുപ്പതിയിൽ പോകാൻ സാധിക്കാത്തവർക്ക് അതേ പുണ്യം നല്കുന്ന ഒരു ക്ഷേത്രവും ബാംഗ്ലൂരിലുണ്ട്. വസിഷ്ഠ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ചിക്ക തിരുപ്പതി ക്ഷേത്രം ഒരുപാട് വിശ്വാസികൾ പ്രത്യേകിച്ച് മുരുക ഭക്തർ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ്. തിരുപ്പതിയില്‍ പ്രാർത്ഥിച്ചാൽ ലഭിക്കുന്ന അനുഗ്രഹങ്ങളെല്ലാം ഇവിടെയും ലഭിക്കുമെന്നാണ് വിശ്വാസം. ബാംഗ്ലൂർ കനകപുരയ്ക്കു സമീപത്താണ് ഈ ക്ഷേത്രമുള്ളത്. ബാലാജി, ബിലിഗിരി രംഗ, കല്ലഹള്ളി ബാലാജി എന്നിങ്ങനെ മൂന്നു ഏകശിലാ വിഗ്രഹങ്ങളാണുള്ളത്. ഫെബ്രുവരി മാസത്തിലെ രഥോത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം.

Chikka Tirupati- Bangalore

PC:Ssriram mt/ Wikipedia

3. ഭോഗനന്ദീശ്വര ക്ഷേത്രം

നന്ദി ഹില്‍സിന്‍റെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് ഭോഗനന്ദീശ്വര ക്ഷേത്രം ഒൻപതാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടതെന്നാണ് ചരിത്രം പറയുന്നത്. ക്ഷേത്രത്തിൽ ശിവനെയാണ് ഭോഗനന്ദീശ്വരനായി ആരാധിക്കുന്നത്. കർണ്ണാടകയിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് ഒരിക്കസെങ്കിലും കണ്ടിരിക്കേണ്ട ഒരു ക്ഷേത്രം തന്നെയാണ്. അരുണാചലേശ്വരനും ഭോഗനന്ദീശ്വരനും സമർപ്പിച്ച രണ്ടു ക്ഷേത്രങ്ങളും ഒപ്പം ഉമാ മഹേശ്വരി ക്ഷേത്രവുമാണ് ഇവിടെയുള്ളത്. വിവാഹശേഷം ഇവിടെം സന്ദര്‍ശിക്കുന്നത് നല്ലതാണെന്ന വിശ്വാസവുമുണ്ട്.

4. ആദിയോഗി ബാംഗ്ലൂർ

ബാംഗ്ലൂരിൽ നിന്നുള്ള ക്ഷേത്ര യാത്രകളിലെ ഇപ്പോഴത്തെ ആകർഷണം ആദിയോഗി പ്രതിമയാണ്. കോയമ്പത്തൂരിലെ ഇഷ യോഗി സെന്‍ററിലെ അതേ രൂപത്തിലുള്ള ആദിയോഗിയുടെ പ്രതിമയാണ് ബാംഗ്ലൂരിൽ ബെംഗളുരുവിൽ ചിക്ക ബെല്ലാപൂരിന് സമീപം അവലഗുർകി എന്ന സ്ഥലത്താണ് സദ്ഗുരു സന്നിധിയില്‍ സ്ഥാപിച്ചിരിക്കുന്നത്. നാഗക്ഷേത്രം, ആദിയോഗി, യോഗേശ്വര ലിംഗം, ലിംഗഭൈരവി ക്ഷേത്രം, രണ്ട് തീർത്ഥകുണ്ഡങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്.

5. ബാംഗ്ലൂർ ഇസ്കോൺ ക്ഷേത്രം

ബാംഗ്ലൂരിൽ ഏറ്റവുമധികം വിശ്വാസികളെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തെ ഇസ്കോൺ ക്ഷേത്രം. ലോകത്തിലെ തന്നെ വലിയ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ യഥാർത്ഥ പേര് ശ്രീ രാധാകൃഷ്ണ ചന്ദ്ര ക്ഷേത്രം എന്നാണ്. 1997 ലാണ് ഇതി നിർമ്മിക്കുന്നത്. പേരുപോലെ തന്നെ കൃഷ്ണനും രാധയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇസ്കോൺ വൈകുണ്ഡ ഹിൽ എന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+