Search
  • Follow NativePlanet
Share
» » ബെംഗളൂരു- തിരുവനന്തപുരം ട്രെയിൻ, 430 രൂപയ്ക്ക് കിടന്നുറങ്ങി വരാം, ടിക്കറ്റ് കിട്ടാനും എളുപ്പം

ബെംഗളൂരു- തിരുവനന്തപുരം ട്രെയിൻ, 430 രൂപയ്ക്ക് കിടന്നുറങ്ങി വരാം, ടിക്കറ്റ് കിട്ടാനും എളുപ്പം

ബെംഗളൂരു യാത്രകള്‍ക്ക് തിരുവനന്തപുരത്ത് നിന്ന് വരുന്നവർക്ക് ഏറ്റവും എളുപ്പം ട്രെയിൻ യാത്രയാണ്. ഹൈവേയിലെ പണിയും ട്രാഫിക് ബ്ലോക്കുകളും അപ്രതീക്ഷിതമായ പല കാരണങ്ങളും ബസ് യാത്രകളെ മടുപ്പിക്കുന്നു. പിടിച്ചിടലുകളോ വലിയ തിരക്കോ ഇല്ലാതെ തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ യാത്ര ചെയ്യാന് പറ്റുന്ന ഒരു ട്രെയിനാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.

ഏറ്റവും കുറഞ്ഞ തുകയില്‍ ടിക്കറ്റ് എടുത്ത് സീറ്റ് ഉറപ്പാക്കി, രാത്രിയിൽ കിടന്നുറങ്ങി വരാനാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ബെംളൂരു- തിരുവനന്തപുരം യാത്രയ്ക്ക് ഏറ്റവും യോജിച്ച ട്രെയിൻ ആണ് തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)- മൈസൂർ എക്സ്പ്രസ്. സ്ലീപ്പര്‍ ക്ലാസിലടക്കം വലിയ ബുദ്ധിമുട്ടില്ലാതെ ടിക്കറ്റ് കിട്ടുന്ന ട്രെയിൻ കൂടിയാണിത്.

Bangalore- Thiruvananthapuram Confirmed Sleeper Train

തിരുവനന്തപുരം- മൈസൂർ എക്സ്പ്രസ്

ട്രെയിൻ നമ്പര്‍ 16316 തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)- മൈസൂർ എക്സ്പ്രസ് ബെംഗളൂരു യാത്രയ്ക്ക് തിരഞ്ഞെടുക്കാൻ പറ്റിയ പ്രധാന ട്രെയിനാണ്. എല്ലാ ദിവസവും വൈകിട്ട് 4.45 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:2 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും. 15 മണിക്കൂർ 38 മിനിറ്റാണ് യാത്രാ സമയം.
സ്ലീപ്പറിന് 430 രൂപ, എസി ത്രീ ടയറിന് 1160 രൂപ, എസി ടൂ ടയറിന് 1665 രൂപ എന്നിങ്ങനെയാണ് നിരക്ക്.

തിരുവനന്തപുരം നോർത്ത് - 16:45
കൊല്ലം ജങ്ഷൻ - 17:37
കായംകുളം ജങ്ഷൻ - 18:16
ഹരിപ്പാട് - 18:34
അമ്പലപ്പുഴ - 18:54
ആലപ്പുഴ - 19:12
ചേർത്തല - 19:39
എറണാകുളം ജങ്ഷൻ - 20:30
ആലുവ - 20:58
തൃശൂർ - 21:52
പാലക്കാട് ജങ്ഷൻ - 23:22
കോയമ്പത്തൂർ ജങ്ഷൻ - 00:52
തിരുപ്പൂർ - 01:38
ഇറോഡ് ജങ്ഷൻ - 02:35
സേലം ജങ്ഷൻ - 03:37
തിരുപ്പത്തൂർ ജങ്ഷൻ - 04:59
കുപ്പം - 05:54
ബംഗാരപേട്ട് - 06:20
വൈറ്റ്ഫീൽഡ് - 06:58
കൃഷ്ണരാജപുരം - 07:10
ബെംഗളൂരു കാന്റോൺമെന്റ് - 07:28
കെഎസ്ആർ ബെംഗളൂരു - 08:23
കെംഗേരി - 08:50
രാമനഗരം - 09:15
മദ്ദൂർ - 09:43
മണ്ഡ്യ - 09:55
മൈസൂരു ജങ്ഷൻ - 11:15 എന്നിങ്ങനെയാണ് സമയക്രമം.

മൈസൂർ -തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്

ട്രെയിൻ നമ്പർ 16315 മൈസൂർ -തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 12:45 ന് മൈസൂരിൽ നിന്ന് പുറപ്പെട്ട് 4.25 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും. തുടർന്ന് പിറ്റേന്ന് രാവിലെ 9.45 ന് തിരുവനന്തപുരത്ത് എത്തും. കെഎസ്ആർ ബെംഗളൂരു- തിരുവനന്തപുരം യാത്രാ സമയം 16 മണിക്കൂർ 35 മിനിറ്റാണ്.

മൈസൂരു ജങ്ഷൻ - 12:45
മണ്ഡ്യ - 13:30
മദ്ദൂർ - 13:50
രാമനഗരം - 14:12
കെംഗേരി - 14:41
കെഎസ്ആർ ബെംഗളൂരു - 16:25
ബെംഗളൂരു കാന്റോൺമെന്റ് - 16:51
കൃഷ്ണരാജപുരം - 17:03
വൈറ്റ്ഫീൽഡ് - 17:14
ബംഗാരപേട്ട് - 17:50
കുപ്പം - 18:20
തിരുപ്പത്തൂർ ജങ്ഷൻ - 19:49
സേലം ജങ്ഷൻ - 21:22
ഇറോഡ് ജങ്ഷൻ - 22:20
തിരുപ്പൂർ - 23:08
കോയമ്പത്തൂർ ജങ്ഷൻ - 00:12
പാലക്കാട് ജങ്ഷൻ - 01:30
തൃശൂർ - 02:40
ആലുവ - 03:33
എറണാകുളം ജങ്ഷൻ - 04:00
ചേർത്തല - 04:38
ആലപ്പുഴ - 05:02
അമ്പലപ്പുഴ - 05:15
ഹരിപ്പാട് - 05:35
കായംകുളം ജങ്ഷൻ - 06:00
കൊല്ലം ജങ്ഷൻ - 07:22
തിരുവനന്തപുരം നോർത്ത് - 09:15

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+