Search
  • Follow NativePlanet
Share
» »ബെംഗളൂരു-തിരുവനന്തപുരം സ്പെഷ്യൽ സര്‍വീസ് ഇന്ന്.. ക്രിസ്മസ് തിരക്കുകൾ അവസാനിച്ചില്ല,തിരികെ പ്രത്യേക ട്രെയിൻ നാള

ബെംഗളൂരു-തിരുവനന്തപുരം സ്പെഷ്യൽ സര്‍വീസ് ഇന്ന്.. ക്രിസ്മസ് തിരക്കുകൾ അവസാനിച്ചില്ല,തിരികെ പ്രത്യേക ട്രെയിൻ നാള

ക്രിസ്മസ് കഴിഞ്ഞെങ്കിലും യാത്രാ തിരക്കുകൾ കുറഞ്ഞിട്ടില്ല. അവധിക്ക് നാട്ടിൽ പോയവർ തിരികെ എത്താനുള്ള തിരക്കിലും നാട്ടിൽ പോകാത്തവർ എങ്ങനെയെങ്കിലും അവധി കിട്ടി പോകാനുമുള്ള തിരക്കിലാണ്. ന്യൂ ഇയര് കഴിയാതെ പൊതുവേ ഈ തിരക്ക് കുറയുന്ന പതിവില്ല. പ്രത്യേകിച്ച് മലയാളികൾ, ജോലി ചെയ്യുന്ന, പഠിക്കുവാനെത്തുന്ന, ബെംഗളൂരുവിൽ നിന്ന്. ഈ തിരക്ക് കണക്കിലെടുത്ത് നിരവധി അധിക സർവീസുകളാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിട്ടുള്ളത്.

ഇപ്പോഴിതാ, സൗത്ത് വെസ്റ്റേൺ റെയിൽവേ ബെംഗളരുവിനും തിരുവനന്തപുരത്തിനും ഇടയിൽ അധിക സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്മസിനു ശേഷമുള്ള യാത്രാ തിരക്ക് പരിഗണിച്ചാണ് ഈ അധിക സര്‍വീസ്. ബെംഗളൂരു ബയ്യപ്പനഹള്ളി എസ്എംവിടി റെയില്‍വേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) വരെയും തിരിച്ചുമാണ് ഈ സർവീസ്.

Bangalore- Thiruvananthapuram Post Christmas Special Train

കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവാ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജംങ്ഷൻ, കൊല്ലം ജംങ്ഷൻ, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എന്നിങ്ങനെ 11 സ്റ്റോപ്പുകളാണ് കേരളത്തിലുള്ളത്.

സ്ലീപ്പറിന് 550 രൂപ, എസി ത്രീ ടയറിന് 1490 രൂപ, എസി ടൂ ടയറിന് 2070 രൂപ എന്നിങ്ങനെയാണ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരികെയുമുള്ള ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുകയാണ്.

ബെംഗളൂരു എസ്എംവിടി - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ

ട്രെയിൻ നമ്പർ 06569 ബെംഗളൂരു എസ്എംവിടി - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ഡിസംബർ 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.50 ന് എസ്എംവിടിയിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് ശനിയാഴ്ച രാവിലെ 10.05ന് ട്രെയിൻ തിരുവനന്തപുരം നോർത്ത് എത്തും. ഒരു സർവീസാണുള്ളത്.

ബെംഗളൂരു എസ്എംവിടി -15.50
കൃഷ്ണരാജപുരം - 16.01
ബങ്കാരപേട്ട് - 16.33
സേലം ജംങ്ഷൻ -20.32
ഇറോഡ് ജംങ്ഷൻ - 21.30
തിരുപ്പൂർ -22.18
പോടന്നൂർ ജംങ്ഷൻ -23.18
പാലക്കാട് -12.05
തൃശൂർ -01.55
ആലുവാ -02.56
എറണാകുളം ടൗൺ - 03.30
കോട്ടയം - 04.45
ചങ്ങനാശ്ശേരി -05.05
തിരുവല്ല -05.15
ചെങ്ങന്നൂർ -05.28
മാവേലിക്കര -05.45
കായംകുളം ജംങ്ഷൻ -7.00
കൊല്ലം ജംങ്ഷൻ -8.20
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - 10.05

തിരുവനന്തപുരം നോർത്ത്- ബെംഗളൂരു എസ്എംവിടി എക്സ്പ്രസ് സ്പെഷ്യൽ

ട്രെയിൻ നമ്പർ 06570 തിരുവനന്തപുരം നോർത്ത്- ബെംഗളൂരു എസ്എംവിടി എക്സ്പ്രസ് സ്പെഷ്യൽ ഡിസംബർ 287 ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ന് ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് ഞായറാഴ്ച പുലർച്ചെ 03.5 5ന് ട്രെയിൻ ബെംഗളൂരു എസ്എംവിടി. ഒരു സർവീസാണുള്ളത്.

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - 12.35
കൊല്ലം ജംങ്ഷൻ -13.27
കായംകുളം ജംങ്ഷൻ - 14.03
മാവേലിക്കര - 14.16
ചെങ്ങന്നൂർ - 14.28
തിരുവല്ല - 14.39
ചങ്ങനാശ്ശേരി - 14.48
കോട്ടയം - 15.07
എറണാകുളം ടൗൺ -1 6.20
ആലുവാ - 16.45
തൃശൂർ -18.11
പാലക്കാട് - 19.35
പോടന്നൂർ ജംങ്ഷൻ -20.58
ഇറോഡ് ജംങ്ഷൻ - 22.15
സേലം ജംങ്ഷൻ - 23.22
ബങ്കാരപേട്ട് - 02.11
കൃഷ്ണരാജപുരം -03.04
ബെംഗളൂരു എസ്എംവിടി - 3.55 am

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+