ബെംഗളുരു ജീവിത്തിൽ ഏറ്റവും കൂടുതൽ ചെലവ് വരുന്ന വഴികളിലൊന്നാണ് ടാക്സികൾ. പ്രത്യേകിച്ച് ബാംഗ്ലൂർ നഗരത്തിൽ നിന്നും ബെംഗളുരു വിമാനത്താവളത്തിലേക്കുള്ള യാത്രകൾക്ക്. കുറച്ചു നാൾ മുൻപ് പൂനെയിൽ നിന്നും ബാംഗ്ലൂരിലേക്ക് വിമാനത്തിൽ വന്നതിനേക്കാൾ ചിലവ് വിമാനത്താവളത്തിൽ നിന്നും ബാംഗ്ലൂര്‍ നഗരത്തിലേക്കുള്ള യാത്രയ്ക്ക് ചെലവായി എന്ന ഒരു യാത്രക്കാരിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. എയർപോര്‍ട്ടിലേക്കുള്ള ക്യാബുകൾക് ലൊക്കേഷൻ അനുസരിച്ച് കുറഞ്ഞത് 800 രൂപയ്ക്ക് മുകളിലേക്കാവും. വായൂ വജ്ര ബസുകൾക്കാണെങ്കില്‍ 200 രൂപയിൽ കൂടുതലും.
എന്നാൽ പരമാവധി 30 രൂപാ ചെലവിൽ ബെംഗളുരു കെംപഗൗഡ വിമാനത്താവളത്തിലേക്ക് ട്രെയിനിൽ പോകാമെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കുക പോലുമില്ല.
ബാംഗ്ലൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വിമാനയാത്രക്കാർക്കും എയർപോർട്ട് ജീവനക്കാർക്കും പ്രയോജനപ്പെടുന്നതിനായി കിയാ ഹാൾട്ട് സ്റ്റേഷൻ (KIA H) നിർമ്മിച്ചിരുന്നുവെങ്കിലും ഇത് ഉപയോഗപ്പെടുത്തുന്നവര‍് വളരെ ചുരുക്കമാണ്. ബെംഗളുൂരു വിമാനത്താവളത്തിൽ നിന്ന് 3.5 കിലോമീറ്റർ അകലെയാണ് കിയാ ഹാൾട്ട് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

ബാംഗ്ലൂർ എയർപോർട്ടിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ബെംഗളുരുവിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ ആറ് ട്രെയിൻ സർവീസുകളാണ് നടത്തുന്നത്. എന്നാൽ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കണക്കനുസരിച്ച് KIA ഹാൾട്ട് സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ പ്രതിദിന ശരാശരിഎണ്ണം വെറും 30 ആണ്.
ബാംഗ്ലൂർ എയർപോർട്ടിലേക്ക് ഇങ്ങനെയൊരു ട്രെയിൻ സ്റ്റേഷനും സംവിധാനവും ഉണ്ട് എന്ന കാര്യം അറിയുന്നവർ കുറവാണ്.. കൂടാതെ, ആളുകളുടെ യാത്രാ സമയത്തിനനുസരിച്ച് ട്രെയിൻ സർവീസ് ലഭ്യമല്ലാത്തതിനാൽ പലരും ക്യാബുകളോ ബിഎംടിസിയുടെ വായുവജ്ര ബസുകളോ എയർപോർട്ട് യാത്രയ്ക്കായി ഉപയോഗിക്കുന്നു. എന്നാൽ ഇത് വലിയ ചെലവാണ് യാത്രക്കാർക്ക് വരുത്തുന്നത്. എയർപോർട്ടിൽ നിന്ന് സെൻട്രൽ ബെംഗളുരുവിലേക്ക് ശരാശരി 900 രൂപയാണ് ക്യാബ് നിരക്ക്. ഈ അടുത്താണ് ബാംഗ്ലൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എയർപോർട്ട് ടാക്സികളുടെ പിക്കപ്പ് ഫീസ് വർധിപ്പിച്ചത്.

ബെംഗളുരു- കിയാ ഹാൾട്ട് സ്റ്റേഷൻ ട്രെയിനുകൾ
കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ, ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റേഷനുകളിൽ നിന്നാണ് കെഐഎ ഹാൾട്ട് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഡെമു ട്രെയിനുകളും മെമു ട്രെയിനുകളുമാണ് എയർപോര്‍ട്ട് സർവീസിനായി ഓടുന്നത്. ഇവയ്ക്ക് എട്ടു മുതൽ 12 കാറുകൾ വരെയുണ്ട്.
ബെംഗളുരു- കിയാ ഹാൾട്ട് സ്റ്റേഷൻ ട്രെയിൻ സ്റ്റോപ്പ്
ബെംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, ചന്നസാന്ദ്ര, യെലഹങ്ക, ബേട്ടഹൽസൂർ, ദൊഡ്ഡജാല, മല്ലേശ്വരം, ലോട്ടെഗൊല്ലഹള്ളി, കൊടിഗേഹള്ളി എന്നിവിടങ്ങളിൽ ആണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉള്ളത്. 10 രൂപാ മുതൽ മുതൽ 30 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഞായറാഴ്ച ട്രെയിനുകളില്ല. ഇത് കൂടാതെ സ്‌റ്റേഷനും രണ്ട് എയർപോർട്ട് ടെർമിനലുകൾക്കുമിടയിൽ BIAL ഒരു സൗജന്യ ബസ് ഷട്ടിൽ നടത്തുന്നു. ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ഷട്ടിൽ എത്തുന്നു. ഇതിൽ കയറി നേരെ വിമാനത്താവളത്തിലെത്താം.
ബെംഗളുരു വിമാനത്താവളം ട്രെയിൻ സമയം
ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രയേക്കാള്ഡ കൂട
വിമാനത്താവളത്തിലേക്കുള്ള ട്രെയിനുകളിൽ, ഏറ്റവും നേരത്തെ പുറപ്പെടുന്നത് രാവിലെ 5.10-ന് ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. ഏറ്റവും അവസാനത്തേത് അവസാനത്തേത് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 6.20-നും ആണ്. KIA സ്റ്റേഷനിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 8.18 നും അവസാനത്തേത് 7.23 നും പുറപ്പെടും.
ബെംഗളുരു വിമാനത്താവളം - കിയാ ഹാൾട്ട് സ്റ്റേഷൻ ട്രെയിൻ ലിസ്റ്റ്
1. 06531 MEMU ബെംഗളുരു കന്‍റോൺമെന്‍റ്- കെംപഗൗഡ ഇന്‍റർനാഷണൽ എയര്‍പോർട്ട് സ്റ്റേഷൻ
പുറപ്പെടുന്ന സമയം- 05:10
എത്തിച്ചേരുന്നത്- 06:10
2. 06387 DMU
കെഎസ്ആർ ബെംഗലളുരു- 08:35
ബെംഗളുരു കന്‍റോൺമെന്‍റ് - 08:44
ബെംഗളുരു ഈസ്റ്റ് - 08:49
കെംപഗൗഡ ഇന്‍റർനാഷണൽ എയര്‍പോർട്ട് സ്റ്റേഷൻ 09:40
3. 06593 MEMU
യശ്വന്ത്പൂർ- 10:10
കെംപഗൗഡ ഇന്‍റർനാഷണൽ എയര്‍പോർട്ട് സ്റ്റേഷൻ 10:54
4.06536 MEMU
ബെംഗളുരു കന്‍റോൺമെന്‍റ് - 11:00
കെംപഗൗഡ ഇന്‍റർനാഷണൽ എയര്‍പോർട്ട് സ്റ്റേഷൻ 12:00
5. 06538 MEMU
ബെംഗളുരു കന്‍റോൺമെന്‍റ് - 16:00
കെംപഗൗഡ ഇന്‍റർനാഷണൽ എയര്‍പോർട്ട് സ്റ്റേഷൻ 16:55
6. 16549- Mail Express
കെഎസ്ആർ ബെംഗലളുരു- 18:20
കെംപഗൗഡ ഇന്‍റർനാഷണൽ എയര്‍പോർട്ട് സ്റ്റേഷൻ 19:18
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












