Search
  • Follow NativePlanet
Share
» » ബാംഗ്ലൂർ-കണ്ണൂർ യാത്ര; ഹോളിക്ക് സ്പെഷ്യല്‍ ട്രെയിൻ, ബുക്കിങ് ആരംഭിച്ചു

ബാംഗ്ലൂർ-കണ്ണൂർ യാത്ര; ഹോളിക്ക് സ്പെഷ്യല്‍ ട്രെയിൻ, ബുക്കിങ് ആരംഭിച്ചു

ഹോളി ആഘോഷങ്ങളിലേക്കുള്ള കാത്തിരിപ്പിലാണ് രാജ്യം. നിറങ്ങൾ വാരിയെറിഞ്ഞ്, പ്രായഭേദമന്യേ ആഘോഷിക്കുന്ന ഹോളി നീണ്ട വാരാന്ത്യത്തിന്‍റെ ഭാഗമായതോടെ അന്യസംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്ന മലയാളികൾ നാട്ടിലേക്കുള്ള യാത്രയും പ്ലാൻ ചെയ്തു കഴിഞ്ഞു. ബാംഗ്ലൂരിൽ നിന്നും നീണ്ട അവധി കണക്കാക്കി ഹോളി കേരളത്തിൽ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മിക്കവരും.

ഇപ്പോഴിതാ റെയിൽവേ ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്കും തിരികെയും ഹോളി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഹോളി വാരാന്ത്യം കണ്ണൂരിൽ ആഘോഷിക്കാനും വീട്ടുകാർക്കൊപ്പം ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ട്രെയിൻ പ്രയോജനപ്പെടുത്താം.

Bangalore To Kerala Holi Travel

ഹോളി 2024

വടക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് ശൈത്യകാലത്തിന് അവസാനം കുറിച്ച് വസന്തത്തിന്‍റെ ആരംഭത്തെ കുറിക്കുന്നതാണ്. ഫാൽഗുൻ മാസത്തിലെ പൗർണ്ണമി ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. ഈ വർഷല, 2024 മാർച്ച് 25 തിങ്കളാഴ്ചയാണ് ഹോളി ആഘോഷിക്കുന്നത്

ബാംഗ്ലൂർ-കണ്ണൂർ- ബാംഗ്ലൂർ സ്പെഷ്യൽ ട്രെയിൻ

മാര്‍ച്ച് 19, 26 എന്നീ ചൊവ്വാഴ്ചകളിൽ രാത്രി 11.55 ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് 2:00 മണിക്ക് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 20, 27 എന്നീ ബുധനാഴ്ചകളിൽ രാത്രി എട്ടിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് ഒന്നിന് ബാംഗ്ലൂരിലെത്തും.
പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

ബാംഗ്ലൂർ-കണ്ണൂര്‍ ഹോളി സ്പെഷ്യൽ ട്രെയിൻ 06557

ബാംഗ്ലൂർ-കണ്ണൂര്‍ ഹോളി സ്പെഷ്യൽ ട്രെയിൻ 06557 എസ്എംവിടി ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കും. രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചകഴിഞ്ഞ് 2:00 മണിക്ക് കണ്ണൂരിലെത്തും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ ക്ലാസുകൾ ലഭ്യമാണ്. സ്ലീപ്പറിന് 490 രൂപ, എസി ത്രീ ടയറിൽ 1330 രൂപ, എസി ടൂ ടയറിൽ 1890 രൂപ എന്നിങ്ങനെയാണ് നിരക്ക്.

എസ് എം വി ടി ബെംഗളുരു- 11:55 PM
കൃഷ്ണരാജപുരം- 12:38 AM
ബംഗാരപേട്ട്- 01:23 AM
സേലം ജംങ്ഷൻ - 5:12 AM
ഇ റോഡ് ജംങ്ഷൻ - 6:25 AM
കോയമ്പത്തൂർ ജംങ്ഷൻ - 8:12 AM
പാലക്കാട് ജംങ്ഷന്- 9: 32 AM
ഷൊര്‍ണൂർ ജംങ്ഷൻ- 10:20 AM
തിരൂര്‍-11:08 AM
കോഴിക്കോട്- 11:50 AM
വടകര-12:33 PM
തലശ്ശേരി- 12:53 PM
കണ്ണൂർ-2:00 PM

ബാംഗ്ലൂർ-കണ്ണൂര്‍ ഹോളി സ്പെഷ്യൽ ട്രെയിൻ 06558

കണ്ണൂരിൽ നിന്ന് തിരികെ രാത്രി എട്ട് മണിക്ക് പുറപ്പെടുന്ന ട്രെയിൻ 17 മണിക്കൂര്‍ യാത്രയ്ക്കൊടുവിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ എസ്എംവിടി ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ എത്തും. സ്ലീപ്പറിന് 490 രൂപ, എസി ത്രീ ടയറിൽ 1330 രൂപ, എസി ടൂ ടയറിൽ 1890 രൂപ എന്നിങ്ങനെയാണ് നിരക്ക്.

കണ്ണൂർ-ബാംഗ്ലൂർ 06558 ട്രെയിൻ സ്റ്റോപ്പ്, സമയം

കണ്ണൂർ - 8:00 PM
തലശ്ശേരി - 8:20 PM
വടകര - 8:42 PM
കോഴിക്കോട് - 9:30 PM
തിരൂര്‍ - 10:27 PM
ഷൊര്‍ണൂർ ജംങ്ഷൻ - 11:50 PM
പാലക്കാട് ജംങ്ഷൻ - 12:40 AM
കോയമ്പത്തൂർ ജംങ്ഷൻ - 4:37 AM
സേലം ജംങ്ഷൻ - 7:15 AM
ബംഗാരപേട്ട് - 10:48 AM
കൃഷ്ണരാജപുരം - 11:38 AM
എസ് എം വി ടി ബെംഗളുരു -1:00 PM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+