Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ- കൊടൈക്കനാൽ യാത്ര കുറഞ്ഞ ചെലവിൽ.. ക്ഷീണമില്ലാതെ പോകാം, ഒറ്റപ്പോക്കിൽ കാണേണ്ട 5 ഇടങ്ങളും!

ബാംഗ്ലൂർ- കൊടൈക്കനാൽ യാത്ര കുറഞ്ഞ ചെലവിൽ.. ക്ഷീണമില്ലാതെ പോകാം, ഒറ്റപ്പോക്കിൽ കാണേണ്ട 5 ഇടങ്ങളും!

ബാംഗ്ലൂർ യാത്ര: ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം ഹബ്ബുകളില്‍ ഒന്നാണ് ബാംഗ്ലൂർ. കയ്യിൽ പണവും ആവശ്യത്തിന് സമയവും ഉണ്ടെങ്കില്‍ ലോകത്തിന്‍റെ ഏതുഭാഗത്തേയ്ക്കും ഇവിടുന്ന് പോകാം. എന്നാൽ ജോലിത്തിരക്കിൽ രണ്ടോ മൂന്നോ ദിവസം മാത്രം അവധി കിട്ടുമ്പോൾ പോകാൻ കഴിയുന്ന യാത്രകളാണ് ബാംഗ്ലൂരിൽ ജീവിക്കുന്നവര്‍ക്ക് കൂടുതൽ താല്പര്യം. അങ്ങനെയുള്ള യാത്രകൾക്ക് പറ്റിയ ഒന്നാണ് ബാംഗ്ലൂർ- കൊടൈക്കനാൽ ട്രിപ്പ്.

ആഴ്ചാവസാനങ്ങളിലും നീണ്ട അവധികളിലും കുറഞ്ഞത് രണ്ടു ദിവസമെങ്കിലും മാറ്റിവയ്ക്കാൻ കഴിയുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ യാത്രയാണ് ബാംഗ്ലൂരിൽ നിന്നും കൊടൈക്കനാലിലേക്കുള്ളത്. വളരെ ചുരുങ്ങിയ ചെലവിൽ പോകാം എന്നതിനാൽ ആർക്കും ഒരു കൈ നോക്കുകയും ചെയ്യാം. ഇതാ ബാംഗ്ലൂർ- കൊടൈക്കനാൽ യാത്ര എങ്ങനെ പ്ലാൻ ചെയ്യാമെന്നും ചെലവും നോക്കാം.

how-to-plan-bangalore-to-kodaikanal-tour

PC:Karthikeyan Chinnathamby/ Unsplash

ബാംഗ്ലൂർ-കൊടൈക്കനാൽ യാത്ര

ബാംഗ്ലൂരിൽ നിന്നും പോകാൻ പറ്റിയ മികച്ച യാത്രകളിലൊന്നാണിത്. റോഡ് ട്രിപ്പ് ആയാലും ട്രെയിൻ യാത്രയാണെങ്കിലും ആസ്വദിക്കാനും കാണാനും ഒരുപാട് കാഴ്ചകൾ, തിരക്കുകളിൽ നിന്നു മാറി സമാധാനപൂർണ്ണമായ പ്രദേശത്ത് കുറച്ച് സമയം ചിലവഴിക്കുവാൻ കഴിയുന്നതിന്‍റെ ആശ്വാസം എന്നിങ്ങനെ ബാംഗ്ലൂരുകാർക്ക് കൊടൈക്കനാൽ നല്കുന്ന ഗുണങ്ങൾ ഒരുപാടുണ്ട്. എന്നാൽ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും അവധി ഉണ്ടെങ്കിലേ കൊടൈക്കനാൽ യാത്ര പ്ലാൻ ചെയ്യാവൂ.

ബാംഗ്ലൂർ-കൊടൈക്കനാൽ ട്രെയിൻ യാത്ര

ബാംഗ്ലൂരിൽ നിന്നും കൊടൈക്കനാലിലേക്ക് നേരിട്ട് ഒരു ട്രെയിനാണ് സർവീസ് നടത്തുന്നത്
ബാംഗ്ലൂർ കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷൻ/ കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും കയറാൻ പറ്റിയ തൂത്തുക്കുടി എക്സ്പ്രസ് 16236. എല്ലാ ദിവസവും രാത്രി 8.55 ന് കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിലും 9.23 ന് ബാംഗ്ലൂർ കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിലും എത്തിച്ചേരുന്ന തൂത്തുക്കുടി എക്സ്പ്രസ് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ പിറ്റേന്ന് പുലർച്ചെ 6.12ന് എത്തിച്ചേരും.

bangalore-kodaikanal-train-trip

PC:Prasanta Kr Dutta

9 മണിക്കൂർ 7 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പറിന് 270 രൂപ, എസി ചെയർ കാറിന് 590 രൂപ, ത്രീ ടയർ എസിക്ക് രൂപ, ത്രീ ടയർ എസിക്ക് രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇത് കൂടാതെ ഡിണ്ടിഗൽ ജംങ്ഷന്‍ വരെ ട്രെയിനിനു പോയി അവിടുന്ന് ബസിനു പോകുവാനും സാധിക്കും. മധുര ജംങ്ഷൻ വരെ ട്രെയിനിനു പോയി തുടർന്ന് കൊടൈക്കനാലിലേക്ക് ബസിനു പോകുവാനും കഴിയുമെങ്കിലും യാത്രാദൈർഘ്യം കൂടും.

മധുര വഴി ട്രെയിൻ യാത്ര

ബെംഗളുരുവിൽ നിന്നും നിരവധി ട്രെയിനുകൾ മധുര വഴി സർവീസ് നടത്തുന്നു. കൊടൈക്കനാലിലേക്ക് നേരിട്ട് ട്രെയിൻ കിട്ടിയില്ലെങ്കിൽ മധുരയിൽ വന്ന് പോകാം.
1.നാഗർകോവിൽ എക്സ്പ്ര്സ്- (17235) എസ്എംവിടി ബെഗംളുരു വൈകിട്ട് 5.15
2.ദാദർ ടെൻ എക്സ്പ്രസ് (11021)
യശ്വന്ത്പൂർ ജംങ്ഷൻ 21:40
3.തൂത്തുക്കുടി എക്സ്പ്രസ് (16236)
ബാംഗ്ലൂർ കന്‍റോൺമെന്‍റ് -21:25 എന്നിവയാണവ.

മധുരയിൽ ഇറങ്ങിയ ശേഷം ഇവിടുന്ന് തമിഴ്നാട് ബസിൽ കൊടൈക്കനാലിലേക്ക് പോകാം. പുലർച്ചെ 1യ30 മുതല്‍ രാത്രി 7.00 വരെ ഇവിടുന്ന് കൊടൈക്കനാലിന് ബസ് ലഭിക്കും.

ബാംഗ്ലൂർ-കൊടൈക്കനാൽ ബസ് യാത്ര

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ കൊടൈക്കനാൽ ബസ് ബാംഗ്ലൂർ ശാന്തി നഗറിൽ നിന്നും എല്ലാ ദിവസവും വൈകിട്ട് 7.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ കൊടൈക്കനാലിൽ എത്തും. 580 രൂപയാണ് ടിക്കറ്റ് നിരക്ക്. കര്‍ണ്ണാടക ആർടിസിയുടെ നിരവധി ബസുകളും ഈ റൂട്ടിൽ സർവീസ് നടത്തുന്നു. 838 രൂപയാണ് ശരാശരി നിരക്ക്, ഒൻപതര മണിക്കൂറാണ് ശരാശരി യാത്രാ സമയം.

places-to-visit-in-kodaikanal-

PC:Preethi RB

കൊടൈക്കനാലിൽ കാണേണ്ട അഞ്ച് സ്ഥലങ്ങൾ

സ്ഥിരം യാത്രകളിലെ സ്ഥലങ്ങൾ ഒഴിവാക്കി തീർച്ചയായം കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്.

1. പൂണ്ടി, കൊടൈക്കനാൽ

കൊടൈക്കനാലിൽ നിർബന്ധമായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് പൂണ്ടി. ആൾത്തിരക്കോ ബഹളങ്ങളോ ഒന്നുമില്ലാത്ത ഈ കാർഷിക ഗ്രാമം ഇവിടുത്തെ ഏറ്റവും പഴക്കമുള്ള ജനവാസ കേന്ദ്രം കൂടിയാണ്. കൊടൈക്കനാലിൽ നിന്ന് പൂണ്ടിയിലേക്ക് 40 km ദൂരമുണ്ട്. മല മുഴുവൻ വെട്ടിതട്ടുകളായിതിരിച്ചു കൃഷി ചെയ്തിരിക്കുന്നതാണ് ഇവിടുത്തെ കാഴ്ച. വെളുത്തുള്ളിയാണ് ഇവിടെ കൂടുതലും കൃഷി ചെയ്യുന്നത്.

2. പൊലൂര്‍

കൊടൈക്കനാലിൽ നിന്നും 40 കിമി അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് പൊലൂർ. . സമുദ്രനിരപ്പില്‍ നിന്നും 6150 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മലിനമാകാത്ത കാഴ്ചകളുള്ള നാടാണ്.

3. കൂക്കൽ

കൊടൈക്കനാലിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് കൂക്കൽ സ്ഥിതി ചെയ്യുന്നത്. കൃഷി തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച. കൂകൽ തടാകം, ഗുഹകൾ എന്നിവയാണ് ഇവിടെ കാണാനുള്ളത്. ഇവിടെ ട്രെക്കിങ് നടത്താമെങ്കിലും പ്രാദേശിക സഹായമോ ഗൈഡുകളോ ഇല്ലാതെ നടത്തുന്നത് സുരക്ഷിതമായിരിക്കില്ല.
4. പില്ലർ റോക്ക്
5. ഡോൾഫിൻ നോസ് ട്രെക്കിങ് തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+