Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ കുരുക്കഴിക്കാൻ ടണൽ റോഡ്, ചെലവ് 50,000 കോടി രൂപ, വന്നാൽ യാത്രാ സമയം വെറും 20 മിനിറ്റ്

ബാംഗ്ലൂർ കുരുക്കഴിക്കാൻ ടണൽ റോഡ്, ചെലവ് 50,000 കോടി രൂപ, വന്നാൽ യാത്രാ സമയം വെറും 20 മിനിറ്റ്

ബാംഗ്ലൂരിലെ അഴിയാക്കുരുക്ക് എന്നും ഇവിടുത്തെ ഗതാഗതക്കുരുക്ക് തന്നെയാണ്. ചെറിയ റോഡെന്നോ വലിയ റോഡെന്നോ വ്യത്യാസമില്ലാതെ രാവിലെയും വൈകിട്ടും അനുഭവപ്പെടുന്ന ട്രാഫിക് നഗരത്തെ ഏറ്റവും വേഗത കുറഞ്ഞ നഗരമാക്കി മാറ്റുന്നു. ഇതിനൊരു പരിഹാമെന്ന നിലയിലാണ് തുരങ്കപാത എന്ന നിർദ്ദേശം വന്നത്. ബെംഗളൂരുവിലെ നിർദിഷ്ട ടണൽ റോഡ് നഗരത്തിലെ അഞ്ച് പ്രധാന റോഡുകൾക്കിടയിലുള്ള യാത്രാസമയം 20 മിനിറ്റായി കുറയ്ക്കുന്ന വിധത്തിലായിരുന്നു പദ്ധതി.

ഇപ്പോഴിതാ, നിർദിഷ്ട ടണൽ റോഡ് നിർമ്മാണത്തിന് 50,000 കോടി രൂപ ചെലവ് വരുമെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. മൈസൂരു റോഡിനെയും ഹൊസൂർ റോഡിനെയും തുമകുരു റോഡ്, ബല്ലാരി റോഡ്, പഴയ മദ്രാസ് റോഡ് വഴി 30 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ ബന്ധിപ്പിക്കാനിള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) യുടെ പദ്ധതിയിയാണിത്.

Bengaluru Tunnel Road Will Cost 50000 Crore

നഗരത്തിലെ തിരക്കൊഴിവാക്കാനാണ് ടണൽ റോഡ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ, അഞ്ച് റോഡുകളും 62 കിലോമീറ്റർ ഔട്ടർ റിംഗ് റോഡിലൂടെ (ORR) ബന്ധിപ്പിച്ചിരിക്കുന്നു, ഇത് തിരക്കുള്ള സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഫ്‌ളൈഓവറുകൾ, മെട്രോ ലൈനുകൾ, മതപരമായ സ്ഥലങ്ങൾ എന്നിങ്ങനെ നിരവധിതടസ്സങ്ങൾ ഉള്ളതിനാൽ മറ്റ് ഗതാഗത പരിഹാരങ്ങൾക്കായി ഒരു ടണൽ റോഡ് നിർമ്മിക്കുക മാത്രമാണ് ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കാനുള്ള ഏക പരിഹാരമെന്ന് എൻഎച്ച്എഐയുടെ ബെംഗളൂരു റീജിയണൽ ഓഫീസർ വിവേക് ​​ജയ്‌സ്വാൾ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.

പദ്ധതിക്ക് ഏകദേശം 50,000 കോടി രൂപ ചെലവ് വരുമെന്നും സംസ്ഥാന സർക്കാർ ഇതിന് ഫണ്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ചെലവ് കാരണം ബിഒടി (ബിൽഡ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) മോഡൽ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും അത് അസാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎച്ച്എഐ തുരങ്കത്തിന്‍റെ അലൈൻമെന്‍റിൽ സർക്കാർ ഭൂമി തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എൻഎച്ച്എഐ പ്രകാരം റസിഡൻഷ്യൽ സൊസൈറ്റികൾ, അപ്പാർട്ട്മെന്‍റ് കോംപ്ലക്സുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്ക് മുകളിലേക്കും താഴേക്കും റാംപുകളിലൂടെ തുരങ്കത്തിലേക്ക് നേരിട്ട് പ്രവേശനം നൽകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+