ബാംഗ്ലൂര്‍ യാത്രയിൽ കാണാൻ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്. കൊട്ടാരങ്ങള്‍ മുതൽ പാർക്കുകൾ, മ്യൂസിയങ്ങൾ, എന്തിനധികം ചില ഹോട്ടലുകളും മെട്രോ സ്റ്റേഷനുകളും വരെ ഒന്നു കയറി കണ്ടുപോകുവാൻ മാത്രമുള്ളതുണ്ട്. ഷോപ്പിങ്ങും മാർക്കറ്റുകളും പറയേണ്ട ആവശ്യമില്ല. എത്ര കണ്ടാലും മടുക്കാത്ത ഒരുപാട് ഇടങ്ങൾ. ഒരു ദിവനമല്ല, ഒരാഴ്ച കൊണ്ടുപോലും തീരാത്ത കാഴ്ചകളുള്ള ബാംഗ്ലൂരിൽ ആരും പോകാൻ ആഗ്രഹിക്കാത്ത ചില ഇടങ്ങളുള്ള കാര്യം അറിയാമോ??
അതെ, ബാംഗ്ലൂരിൽ അങ്ങനെയും ചില സ്ഥലങ്ങളുണ്ട്. ഒരിക്കൽ പോയവർ വീണ്ടും പോകാതെയും കഥകൾ കേട്ടവർ ഒരിക്കലും പോകേണ്ടി വരരുതേ എന്നും ആഗ്രഹിക്കുന്ന തരത്തിൽ പേടിപ്പിക്കുന്ന സ്ഥലങ്ങൾ. ഭൂതവും പ്രേതവും ഒക്കെ കഥകളിലാണെന്നും ഈ നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കേണ്ട കാര്യമുണ്ടോ എന്നു ചോദിക്കുമ്പോഴും ബാംഗ്ലൂരിന്‍റെ ഇരുണ്ട മുഖം പരിചയപ്പെടുത്തുന്ന, പേടിപ്പിക്കുന്ന ഇടങ്ങൾ പരിചയപ്പെടാം.

1. വിക്ടോറിയ ഹോസ്പിറ്റൽ റോഡ്
ബാംഗ്ലൂരിലെ പേടിപ്പിക്കുന്ന ഇടങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം വരുന്ന സ്ഥലങ്ങളിലൊന്നാണ് വിക്ടോറിയ ആശുപത്രി റോഡ്. 1901 ൽ നിര്‍മ്മിക്കപ്പെട്ട ഈ ആശുപത്രി കാലത്തെ അതിജീവിച്ച് നിൽക്കുമ്പോഴും ഒരുപാട് കഥകൾക്കും കെട്ടുകഥകൾക്കും ഒക്കെ ഒരു അരങ്ങ് കൂടിയായിട്ടുണ്ട്. വിചിത്രമ ശബ്ദങ്ങള്, രൂപങ്ങൾ, നിലവിളികൾ എന്നിങ്ങനെ പല കാര്യങ്ങളും പലരും ഇവിടെ കണ്ടതായി പറയപ്പെടുന്നു.
ഇവിടെവെച്ച് മരിച്ചുപോയ ചിലരുടെ ആത്മാക്കൾ തന്നെയാണ് ഇവിടെ ചുറ്റിത്തിരിയുന്നതെന്നാണ് പലരും പറയുന്നത്. മറ്റുചില കഥകലിലാവട്ടെ വിശന്നിരിക്കുന്ന ആത്മാക്കൾ ആണ് ഇവിടെയുള്ളതെന്നാണ്. ഇവിടെ ഒരു മരത്തിനു ചുവട്ടിൽ വെക്കുന്ന ഭക്ഷണപൊതികൾ എല്ലാം തന്നെ പിറ്റേന്ന് പുലരുമ്പോഴേയ്ക്കും അപ്രത്യക്ഷമാകും. ഇത് കൂടാതെ ഒരു സ്ര്തീ രാത്രികാലങ്ങളിൽ കരയുന്ന സ്വരവും പലരും കേട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ന് ഈ പേരിലൊരു ഹോസ്പിറ്റൽ ബാംഗ്ലൂരിൽ ഇല്ല.

2. ടെറാ വേരയിലെ തലയില്ലാത്ത രൂപങ്ങൾ
ബാംഗ്ലൂരിലെ ഏറ്റവും പേടിപ്പിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ടെറാ വേര. 1943 ഒരു ബ്രിട്ടീഷ് മേജറിന്റെ കീഴിലായിരുന്നുവത്രെ ഈ വീട്. ഈ വലിയ വീട് അദ്ദേഹം തന്റെ രണ്ടു പെൺമക്കളായ ഡോൾസിനും വേരയ്ക്കുമായി നല്കിയെന്നും പിന്നീട് വർഷങ്ങൾക്കു ശേഷം പിയാനോ ടീച്ചറായിരുന്ന ഡോൾസിനെ ആരോ ഇവിടെയിട്ട് കൊലപ്പെടുത്തിയത്രെ. തുടർന്ന് ഈ വീട് ഉപേക്ഷിച്ച് വേര പോയി. അതിനു ശേഷം രാത്രികാലങ്ങളിൽ ഇവിടെ നിന്നും പല ശബ്ദങ്ങളും നിലവിളികളും ഒപ്പം പിയാനോ വായിക്കുന്ന ഒച്ചയും ഒക്കെ കേൾക്കുമത്രെ. മിന്നിത്തെളിയുന്ന ലൈറ്റുകൾ, അടക്കിപ്പിടിച്ച സംസാരങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ കേൾക്കാൻ സാധിക്കുമത്രെ.
ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്നവർ ഇതിനുള്ളിൽ അസ്വഭാവീകമായ പല കാഴ്ചകളും കണ്ടുവെന്നൊക്കെയുള്ള റിപ്പോർട്ടുകൾ ഒരുപാട് വന്നിട്ടുണ്ട്. മാത്രമല്ല, ഇതിനുള്ളിൽ തലയില്ലാത്ത രൂപങ്ങളെ കണ്ടവരണ്ടെന്നും പറയപ്പെടുന്നു. ഇന്നീ കെട്ടിടം മണ്ണടിഞ്ഞുവെങ്കിലും കഥകൾക്കും വിശ്വാസങ്ങള്‍ക്കും ഒരു കുറവും സംഭവിച്ചിട്ടില്ല. ഇന്നും ഈ കെട്ടിടം നിന്നിരുന്ന സ്ഥലത്തേയ്ക്ക് പോകാൻ വരെ ആളുകൾ ഭയപ്പെടുന്നു.

3. കൽപ്പള്ളി സെമിത്തേരി
പേടിപ്പിക്കുന്ന മറ്റൊരു സ്ഥലമാണ് ബാംഗ്ലൂരിലെ ഏറ്റവും പഴയ സെമിത്തേരികളിൽ ഒന്നായ കൽപ്പള്ളി സെമിത്തേരി. കിഴക്കൻ ബെംഗളുരുവിന്‍റെ ഭാഗമായ കൽപ്പള്ളി സെമിത്തേരി മറ്റേതു സെമിത്തിരിക്കും ഉള്ളതുപോലുള്ള പേടിപ്പിക്കുന്ന കതഖലാൽ സമ്പന്നമാണ് തങ്ങൾ ജീവിച്ചിരുന്ന ഭൂമി വിട്ടുപോകാൻ താല്പര്യമില്ലാത്ത ആത്മാക്കൾ ഇവിടെ അലഞ്ഞു തിരിയുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. വെളുത്ത വസ്ത്രം ധരിച്ച് നടക്കുന്ന രൂപങ്ങൾ അടുത്തെത്തുമ്പോൾ കാണാതാവുന്നതും വിശദീകരിക്കാൻ കഴിയാത്ത സ്വരങ്ങളും ഒക്കെ അനുഭവപ്പെടുന്ന സെമിത്തേരിയിലെ പ്രത്യേകം ചില സ്ഥലങ്ങളിൽ എത്തിയാൽ പിന്നെ ശ്വാസം പോലും കിട്ടാൻ പാടാണത്രെ.
4. ഹോസ്കോട്ടെ റൂട്ട്
ബാംഗ്ലൂരിലെ പേടിപ്പിക്കുന്ന ഒട്ടേറെ കഥകൾക്ക് സാക്ഷ്യം വഹിച്ച ഇടമാണ് ഹോസ്കോട്ടെ റൂട്ട്. ഈ റൂട്ടിലെ സ്ഥിരം സഞ്ചാരികളായ ഡ്രൈവർമാരാണ് ഇതിൽ പലതും പറഞ്ഞിരിക്കുന്നതും. അപ്രതീക്ഷിതമായി മുന്നിലെത്തി വഴി ചോദിക്കുന്നതും പേടിപ്പിക്കുന്ന നിഴൽ രൂപങ്ങളും എല്ലാം ഇവിടെ ഭയമുണർത്തുന്ന കാര്യമാണ്. സൂര്യാസ്തമയം കഴിഞ്ഞ് ഇരുൾ പരക്കുന്നതോടെ ഇവിടെ പേടിപ്പിക്കുന്ന പലതും സംഭവിക്കാറുണ്ടെന്നും ഈ റൂട്ട് പേടിക്കേണ്ട ഒരിടമായി മാറിയെന്നും ആണ് കൂടുതലും ആളുകള് വിശ്വസിക്കുന്നത്.
5. ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളം റോഡ്
ഒരുപാട് വര്‍ഷങ്ങൾക്കു മുൻപത്തെ കഥയാണിത്. പല ആളുകളും ഈ റൂട്ടിൽ പേടിപ്പിക്കുന്ന രൂപങ്ങളെയും വെളുത്ത വസ്ത്രം ധരിച്ച സ്ത്രീകളെയും കണ്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ടാക്സി ഡ്രൈവർമാരുടെ ഇടയിൽ പണ്ടു കാലത്ത് പ്രചരിച്ചിരുന്ന കഥകളിലൊന്നിൽ പറയുന്നത് ഒരു സ്ത്രീ ബാഗുമെടുത്ത് വണ്ടിയിൽ കയറിയിട്ട് പിന്നീട് നോക്കുമ്പോൾ അവരെ വണ്ടിക്കുള്ളിൽ കാണാൻ കഴിയില്ലത്രെ.
ഈ പ്രേതകഥകളിലെല്ലാം എത്രത്തോളം യാഥാര്‍ത്ഥ്യം ഉണ്ടെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലും ഇത് വിശ്വസിക്കുന്നവര് ഒരുപാടുണ്ട്. പലരും ഇതുവഴി പോകാൻ തന്നെ ധൈര്യപ്പെടാറുമില്ല. എന്നിരുന്നാലും സാഹസിക സഞ്ചാരികളുടെ ഒരു ലക്ഷ്യസ്ഥാനമായി ഇവിടം മാറിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












