Search
  • Follow NativePlanet
Share
» »ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരൂ, യാത്രകൾ ഈസി..നഗരത്തിനുള്ളിലെ സുഗമമായ യാത്ര, നിർണായക ഘട്ടത്തിൽ അഞ്ച് പദ്ധതികൾ

ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരൂ, യാത്രകൾ ഈസി..നഗരത്തിനുള്ളിലെ സുഗമമായ യാത്ര, നിർണായക ഘട്ടത്തിൽ അഞ്ച് പദ്ധതികൾ

ഇന്ത്യയുടെ സിലിക്കൺ വാലിയാണ് ബെംഗളൂരു. ലോകോത്തര കമ്പനികളും ജീവനക്കാരും ഉള്ള നഗരം. കാലാവസ്ഥയുടെയും സൗകര്യങ്ങളുടെയും കണക്റ്റിവിറ്റിയുടെയും കാര്യത്തിൽ രാജ്യത്തെ തന്നെ മികച്ച നഗരങ്ങളിലൊന്നാണെങ്കിലും ഇവിടുത്തെ ഗതാഗതക്കുരുക്ക് എത്ര അഴിച്ചാലും മാറാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ നിരവധി പദ്ധതികളാണ് നഗര ഗതാഗതം മികച്ചതാക്കുന്നതിനായി ഒരുങ്ങുന്നത്.

മെട്രോ സർവീസ് പുതിയ ലൈനുകളിലേക്ക് വ്യാപിപ്പിക്കുന്നതു മുതൽ പ്രധാനപ്പെട്ട അഞ്ച് പദ്ധതികൾ ഈ വർഷം പ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓരോ ഘട്ടം കഴിയുംതോറും നഗരം യാത്രകൾക്ക് കൂടുതൽ എളുപ്പമുള്ളതായി മാറും. ഇതാ, ബെംഗളൂരു നഗരത്തിലെ നിർണ്ണായക പദ്ധതികൾ ഏതൊക്കെയെന്നും അവയുടെ പ്രത്യേകതകളും പുരോഗതിയും അറിയാം.

5 Major Projects In Bengaluru To Ease Traffic Block In Bengaluru Including Suburban Rail Tunnel Road

1. ബെംഗളൂരു മെട്രോ യെല്ലോ ലൈൻ

ബെംഗളൂരുവിന്‍റെ ഗതാഗതക്കുരുക്ക് അഴിക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ബെംഗളൂരു മെട്രോ യെല്ലോ ലൈൻ. ആർവി റോഡിൽ നിന്ന് ബിടിഎം ലേഔട്ട് സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്‌സ് സിറ്റി വഴി ബൊമ്മസാന്ദ്ര വരെ നീളുന്ന യെല്ലോ ലൈൻ നഗരത്തിലെ പ്രധാന മേഖലകളിലെ കുരുക്ക് അഴിക്കും. ഐടി കമ്പനികളും ടെക് സ്ഥാപനങ്ങളും നിറഞ്ഞ ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന മെട്രോ വരുന്നതോടെ കൂടുതൽ പേർക്ക് സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി മെട്രോ സർവീസിനെ ആശ്രയിക്കാം.

19.5 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളൂരു മെട്രോ യെല്ലോ ലൈൻ ഭാവിയിൽ ബ്ലൂ, പിങ്ക് ലൈനുകളുമായും ബന്ധിപ്പിക്കും. ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളെയാണ് യെല്ലോ ലൈൻ ബന്ധിപ്പിക്കുന്നത്,

2. സബർബൻ റെയിൽ പദ്ധതി

ബെംഗളൂരു മെട്രോ സർവീസ് പോലെ നഗരത്തിന് ഏറെ ഗുണങ്ങള്‌ നല്കുന്ന പദ്ധതിയാണ് ബെംഗളൂരു സബർബൻ റെയിൽ പദ്ധതി. നഗരത്തിന്‍റെ പൊതുഗതാഗത സംവിധാനങ്ങള്‌ മെച്ചപ്പെടുത്തുവാനും കൂടുതൽ ആളുകളെ ആകർഷിക്കാനുമായി നടപ്പിലാക്കുന്ന സബർബൻ റെയിൽ പദ്ധതിക്ക് 148.17 കിലോമീറ്റർ ദൈർഘ്യമാണ് ഉള്ളത്. ഇതിൽ നാല് ഇടനാഴികളും 58 സ്റ്റേഷനുകളും ഉണ്ടായിരിക്കും.

5 Major Projects In Bengaluru To Ease Traffic Block In Bengaluru Including Suburban Rail Tunnel Road

കെഎസ്ആർ ബെംഗളൂരു സിറ്റി, ബെംഗളൂരു വിമാനത്താവളം, ദേവനഹള്ളി എന്നിവയെ ബന്ധിപ്പിക്കുന്ന 41.4 കിലോമീറ്റർ ദൈർഘ്യമുള്ള സാമ്പിഗെ ലൈൻ, ബെന്നിഗനഹള്ളിയെയും ചിക്കബാനവരയെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ വരുന്ന മല്ലിഗെ ലൈൻ, കെങ്കേരിയ്ക്കും വൈറ്റ്ഫീൽഡിനും ഇടയിലുള്ള 35.5 കി.മീ പാരിജാത ലൈൻ, ഹീലാലിഗെയെയും രാജനുകുണ്ടെയും ബന്ധിപ്പിക്കുന്ന 46.25 കി.മീറ്റർ എന്നിവയാണ് നാല് ഇടനാഴികൾ.
2023 ജൂൺ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
നാല് ഇടനാഴികളും 2028 അവസാനത്തിലോ 2029 ആദ്യമോ തുറക്കുവാൻ സാധിക്കുന്ന തരത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.

3. ബെംഗളൂരു ടണൽ റോഡ് പദ്ധതി

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഏറ്റവും മികച്ച പരിഹാരം എന്ന നിലയിലാണ് ബെംഗളൂരു ടണൽ റോഡ് പദ്ധതി
അധികൃതർ അവതരിപ്പിച്ചിരിക്കുന്നത്. ഹെബ്ബാൾ മേൽപ്പാലത്തെയും സിൽക്ക് ബോർഡുമായും കെ ആർ പുരത്തെ മൈസൂർ റോഡുമായും ബന്ധിപ്പിക്കുന്നതാണ് 40 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ടണൽ റോഡ് പദ്ധതി.

ബെംഗളുരു വടക്ക് ഹെബ്ബാൾ ഫ്ലൈ ഓവറിനെ തെക്കന്‍ ബാംഗ്ലൂരിലെ സൗത്ത് ബോർഡ് ജംങ്ഷനുമായി ബന്ധിപ്പിക്കുന്ന ഒന്നാം ഘട്ടം 18 കിമിയും കെആർ പുരത്തെ മൈസൂർ റോഡുമായി ബന്ധിപ്പിക്കുന്ന 22 കിമി പദ്ധതിയും ആണ് ഇതിലുള്ളത്. ഭൂമി ഏറ്റെടുക്കൽ ഒഴികെ 16,500 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന് പ്രതീക്ഷിക്കുന്ന ചെലവ്. ഇതിൽ ബിബിഎംപി 6,500 കോടി രൂപ നിക്ഷേപിക്കും, ബാക്കി തുക സ്വകാര്യ നിക്ഷേപകരിൽ നിന്നു കണ്ടെത്തും.

4. ബാംഗ്ലൂർ സാറ്റലൈറ്റ് ടൗൺ റിങ് റോഡ്

ബാംഗ്ലൂർ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് പദ്ധതി വഴി നഗരത്തിന് ചുറ്റിലുമുള്ള 17 പട്ടണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയണ് ഉദ്ദേശിക്കുന്നത്.
280.8-കിലോമീറ്റർ (174.5 മൈൽ) ദൈർഘ്യമുള്ള ഈ റിംഗ് റോഡ് ദബാസ്‌പേട്ട്, ദൊഡ്ഡ ബെലവംഗല, ദൊഡ്ഡബല്ലാപുര, ദേവനഹള്ളി, വിജയപുര, നന്ദഗുഡി, മാലൂർ, സത്യമംഗല, പെരണ്ടപള്ളി (ഹൊസൂർ), ബെരഗപ്പള്ളി, തല്ലി, ദൊഡ്ഡ മരലവാടി, കനകപുര, രാമനഗര, മഗഡി, സോളൂർ പട്ടണങ്ങളിലൂടെ കടന്നു പോകുന്നു.

ഭാരത്മാല പരിയോജനയ്ക്ക് കീഴിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആണ് പദ്ധതി വികസിപ്പിക്കുന്നത്. നിലവിൽ ദോബാസ്പേട്ട് - ഹോസ്‌കോട്ട് റൂട്ടിലെ 80 കിലോമീറ്റർ ഭാഗം പ്രവർത്തനക്ഷമമാണ്.

5. ബാംഗ്ലൂർ പെരിഫറൽ റിങ് റോഡ്

ബെംഗളൂരു ഏറ്റവും കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ബാംഗ്ലൂർ പെരിഫറൽ റിങ് റോഡ്. 27,000 കോടി രൂപാ ചെലവിൽ നഗരത്തിനു ചുറ്റിലുമായി നിര്‍മ്മിക്കുന്ന 73 കിലോമീറ്റർ റോഡ് ഔട്ടർ റിംഗ് റോഡിന് പുറത്താണ് വരുന്നത്. പിആർആർ-1 ബാംഗ്ലൂരിൻ്റെ കിഴക്കും വടക്കും ഭാഗങ്ങളിൽ 73 കിലോമീറ്റർ ആക്സസ് നിയന്ത്രിത എക്സ്പ്രസ് വേയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+