ബെംഗളൂരു എന്നാൽ ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് ആദ്യം മനസ്സിലെത്തുന്ന കാര്യം. ഐടി കമ്പനികളും പബ്ബുകളും മാളുകളും ബ്രാൻഡഡ് ഷോറൂമുകളും ഒക്കെയുള്ള ഒരു ലോകം. എന്നാൽ അതൊന്ന് മാറ്റി ചിന്തിച്ചാൽ ബാംഗ്ലൂർ ഒരു സ്വർഗ്ഗമാണ്, പ്രത്യേകിച്ച് ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്ക്. ദിവസങ്ങളോളം ഷോപ്പിങ് നടത്തി കറങ്ങാനുള്ള ഇടങ്ങൾ ബാംഗ്ലൂരിന്‍റെ പലഭാഗത്തായി ഉണ്ട്.
എംജി റോഡ്, കൊമേഷ്യൽ സ്ട്രീറ്റ്, ജയനഗർ ഫോർത്ത് ബ്ലോക്ക്, ചിക്ക്പേട്ട് മാർക്കറ്റ്, ബ്രിഗേഡ് റോഡ് എന്നിങ്ങനെ ചെറുതും വലുതുമായ, ഷോപ്പിങ് സ്ട്രീറ്റുകൾ നമുക്ക് സുപരിചിതമാണ്. ബെംഗളൂരുവിൽ ഒന്നോ രണ്ടോ ദിവസം കറങ്ങാനായി വരുന്നവർ മുതൽ ഇവിടുത്തെ താമസക്കാരുടെ വരെ സ്ഥിരം സെന്‍ററുകളാണിത്. എന്നാൽ അത്രയൊന്നും പ്രസിദ്ധമല്ലാത്ത, ചില ഷോപ്പിങ് സ്ട്രീറ്റുകളും ബെംഗളൂരുവിൽ ഉണ്ട്.

പ്രസിദ്ധമല്ലെന്ന് വെച്ച് ഈ സ്ഥലങ്ങൾ നിങ്ങളെ ഒട്ടും നിരാശപ്പെടുത്തില്ല കേട്ടോ.. പ്രധാന ഷോപ്പിങ് സ്ട്രീറ്റുകളും മാർക്കറ്റുകളും പോലെ തന്നെ കൈയ്യുംവീശി പോയി പോക്കറ്റിന്‍റെ കനം കുറയാതെ കൈ നിറയെ വാരിക്കൊണ്ടു വരാൻ പറ്റുന്ന ഇടങ്ങൾ തന്നെയാണ് ഇനി ഞങ്ങൾ പരിചയപ്പെടുത്തുവാൻ പോകുന്ന സ്ഥലങ്ങളും. ബെംഗളൂരുവിൽ വരുന്നുണ്ടെങ്കിലോ, വാരാന്ത്യ ഷോപ്പിങ് പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലോ ഒക്കെ ഈ ലിസ്റ്റ് സൂക്ഷിച്ചോ...
1. ഇന്ദിരാനഗർ മാർക്കറ്റ്
മിക്കപ്പോഴും എംജി റോഡ്, കൊമേഷ്യൽ സ്ട്രീറ്റ് എന്നിവയുടെ പ്രശസ്തിയിൽ അധികമാരും എത്താത്ത ഷോപ്പിങ് മാർക്കറ്റുകളിലൊന്നാണ് ഇന്ദിരാനഗർ മാർക്കറ്റ്. ഷോപ്പിങ് ഇഷ്ടപ്പെടുന്ന സ്ത്രീകൾക്കാണ് ഇവിടം കൂടുതല്‍ അനുയോജ്യം. ഏറ്റവും പുതിയ ഫാഷനിലുള്ള ട്രെൻഡി വസ്ത്രങ്ങൾ, ആഭരണങ്ങൾ, മനോഹരമായ ഏതവസരത്തിലും ഉപയോഗിക്കുവാൻ പറ്റിയ ഹാൻഡ് ബാഗുകൾ, ഹെയർ ആക്സസറീസ് തുടങ്ങിയവ ഇവിടെ ലഭിക്കും. 100 ഫീറ്റ് റോഡിന് സമീപം ഇന്ദിരാ നഗർ ഫസ്റ്റ് സ്റ്റേജിലാണ് ഇന്ദിരാനഗർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

2. നാഷണൽ മാർക്കറ്റ്
ഒരു വീടിനെ അലങ്കരിക്കുവാനും അടുക്കിപെറുക്കി വെക്കുവാനും അല്ലെങ്കിൽ പ്രിയപ്പെട്ടവർക്ക് ഒരു രസകരമായ സമ്മാനം നല്കുവാനും ഒക്കെ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പോക്കറ്റ് കാലിയാക്കാതെ, അവരെ ഒന്ന് അത്ഭുതപ്പെടുത്തുവാൻ പറ്റിയ സ്ഥലമാണ് നാഷണൽ മാർക്കറ്റ്. ക്രോക്കറി സാധനങ്ങൾ, ഏതു ഡിസൈനിലും ഏതവരസത്തിലും ധരിക്കാൻ പറ്റുന്ന വാച്ചുകൾ, ഓർഗനൈസർ തുടങ്ങിയ എല്ലാം ഇവിടെ കിട്ടും. മജസ്റ്റിക് ബസ് സ്റ്റാൻഡിന് സമീപം ഗാന്ധി നഗറിലാണ് നാഷണൽ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.
3. കോറമംഗള മാര്‍ക്കറ്റ്
ഓഫീസിലും കോളേജിലും ഒക്കെ പോകുമ്പോൾ ഏറ്റവും പ്രശ്നം വസ്ത്രങ്ങളാണ്. ഏറ്റവും പുതിയ ഡിസൈനിൽ ഏറ്റവും വിലകുറച്ച് ടീ ഷര്‍ട്ടുകൾ, ഷോർട്സ്, ജീൻസ്, ചെരിപ്പുകൾ, എന്നിവ കൂടാതെ കിടിലന് വെസ്റ്റേൺ വെയർ വാങ്ങാനും പറ്റിയ ഇടമാണ് കോറമംഗള മാര്‍ക്കറ്റ്. ജ്യോതി നിവാസം കോളേജ് റോഡിൽ കോറമംഗള ഫിഫ്തത്ത് ബ്ലോക്കിലാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.
4. കല്യാൺ നഗർ മാർക്കറ്റ്
ട്രെൻഡി ലുക്ക് കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാൻ സഹായിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കല്യാൺ നഗർ മാർക്കറ്റ്. വിന്‍റർ സീസണിൽ തിളങ്ങാൻ പറ്റിയ വസ്ത്രങ്ങൾ, പാർട്ടി ഡ്രെസ്സുകൾ, ജീൻസ്, ട്രെൻഡി ചെരിപ്പുകൾ തുടങ്ങിയവ ഇവിടെ നിന്ന് യഥേഷ്ടം തിരഞ്ഞെടുക്കാം. സിഎംആർ റോഡിന് സമീപം കല്യാൺ നഗറിലാണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.
5. എച്ച്എസ്ആർ ലേഔട്ട് മാർക്കറ്റ്
ചെരിപ്പുൾ, കമ്മലുകൾ എന്നിങ്ങനെ ഏറ്റവും കുറഞ്ഞ ചെലവിൽ അണിഞ്ഞൊരുങ്ങുവാനുള്ള സാധനങ്ങൾ ലഭിക്കുന്ന ഇടമാണ് എച്ച്എസ്ആർ ലേഔട്ട് മാർക്കറ്റ്. എച്ച്എസ്ആർ ലേഔട്ടിൽ 27 മെയിൻ റോഡിൽ സെക്ടർ ആറിലാണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












