Search
  • Follow NativePlanet
Share
» »ബെംഗളൂരു യാത്ര: ദൂരെയൊന്നും പോകേണ്ട, തൊട്ടടുത്ത അഞ്ചിടങ്ങൾ.. സിംപിള്‍ റോഡ് ട്രിപ്പ്, അടിപൊളി അനുഭവം

ബെംഗളൂരു യാത്ര: ദൂരെയൊന്നും പോകേണ്ട, തൊട്ടടുത്ത അഞ്ചിടങ്ങൾ.. സിംപിള്‍ റോഡ് ട്രിപ്പ്, അടിപൊളി അനുഭവം

ബെംഗളൂരുവിൽ നിന്ന് ഏറ്റവുമെളുപ്പം യാത്രകൾ പോകുവാനാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും ഇവിടുന്ന് പറക്കാം. ഇന്ത്യയിലെവിടേക്ക് വേണമെങ്കിലും കണക്ഷൻ ബസുകൾ ലഭിക്കും. എന്നാൽ നമ്മുടെ തൊട്ടടുത്ത്. അധിക ദൂരമൊന്നും പോകാതെ നല്ലനല്ല യാത്രകൾ ചെയ്യാൻ സാധിച്ചാലോ. അതിനും ബാംഗ്ലൂർ തന്നെയാണ് ഏറ്റവും ബെസ്റ്റ്! കുറഞ്ഞ ദൂരത്തിൽ നമ്മൾ കേട്ടിട്ടുള്ളതും അല്ലാത്തതും അടക്കം നിരവധി ഇടങ്ങൾ ഇവിടെയുണ്ട്.

അതുകൊണ്ടുതന്നെ പെട്ടന്നൊരു യാത്ര പോകാൻ പറഞ്ഞാൽ എങ്ങോട്ട് പോകണം എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ഇത്തവണ ഈ വർഷത്തിൽ ബെംഗളൂരുവിൽ നിന്ന് യാക്രകൾ പ്ലാൻ ചെയ്യുമ്പോൾ അപരിചിതമായ ഇടങ്ങള്‍ക്കു പകരം നമുക്കറിയുന്ന സ്ഥലങ്ങൾ കൂട്ടിച്ചേർത്താലോ.. നിങ്ങൾ ഇതിനോടകം പോയിരിക്കാൻ സാധ്യതയുള്ള, എന്നാലും എത്ര പോയാലും മടുപ്പ് തോന്നാത്ത ബാംഗ്ലൂരിനടുത്തുള്ള സ്ഥലങ്ങൾ പരിചയപ്പെടാം.

Bangalore Travel 5 Simple Road Trips For Quick Getaways

മൈസൂർ
ബെംഗളൂരുവിൽ നിന്നുള്ള ട്രിപ്പുകളിൽ ഏറ്റവും എളുപ്പത്തിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് മൈസൂർ. അടുത്ത് എന്നത് മാത്രമല്ല, സുഖകരമായ യാത്ര, ഇടവിട്ടുള്ള ബസുകളും ട്രെയിനുകളും അവിടെ എത്തിയാൽ കാത്തിരിക്കുന്ന കാഴ്ചകൾ എന്നിങ്ങനെ സൗകര്യങ്ങളാണ് ബെംഗളൂരു- മൈസൂരു യാത്രയുടെ ആകർഷണം. മൈസൂർ കൊട്ടാരം, മൈസൂർ മൃഗശാല, സെന്‍റ് ഫിലോമിനാസ് ചർച്ച്, ചാമുണ്ഡി ഹിൽസ്, ദേവരാജ മാർക്കറ്റ് എന്നിങ്ങനെ നിരവധി സ്ഥലങ്ങളും കാഴ്ചകളും ഇവിടെയുണ്ട്. അതുമാത്രമല്ല, പുലർച്ചെ ഇറങ്ങി പ്രധാന കാഴ്ചകൾ കണ്ട് രാത്രിയോടെ മടങ്ങിവരികയും ചെയ്യാം.

നന്ദി ഹിൽസ്
ബെംഗളൂരുവിൽ ജീവിക്കുന്നവരെ സംബന്ധിച്ചെടുത്തോളം പലരുടെയും ആദ്യ യാത്രകളിലൊന്ന് നന്ദി ഹിൽസിലേക്കാണ്. വാരാന്ത്യങ്ങളും വൈകുന്നേരങ്ങളും ആസ്വദിക്കനും അതിരാവിലെ സൂര്യോദയംകാണാനും ഒക്കെ ആളുകൾ ഇവിടേക്ക് വരുന്നു. ബെംഗളൂരുവിൽ നിന്ന് വെറും അറുപത് കിലോമീറ്ററേ ദൂരം ഉള്ളു എന്നതിനാൽ നീണ്ട യാത്രയുടെ ആവശ്യവും ഇല്ല. സർക്കാർ ബസുകൾ സർവീസ് നടത്തുന്നതിനാൽ ചുരുങ്ങിയ ചെലവിൽ എത്തുകയും ചെയ്യാം.

ശ്രാവണബലഗോള
ആത്മീയ യാത്രകളും പുതിയ കാഴ്ചകളും ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ബെംഗളൂരുവിൽ നിന്ന് 145 കിമി അകലെയുള്ള ശ്രാവണബലഗോളെ. ഹസ്സൻ ജില്ലയിൽ ചാന്നരായപട്ടണത്തിന് സമീപത്തായായി സ്ഥിതിചെയ്യുന്ന ഇവിടെ ഗോമതേശ്വര പ്രതിമയാണ് ആകർഷണം. ഇവിടുത്തെ കാഴ്ചകകളെല്ലാം ചന്ദ്രഗി‌രി, വിന്ധ്യാഗിരി എന്നീ കുന്നുകൾക്കിടയിലായി ചിതറിക്കിടക്കുകയാണ്. കല്ലിൽ കൊത്തിയ ഏകദേശം അറുന്നൂറോളം പടികൾ കയറി വേണം ഗോമതേശ്വര പ്രതിമയുടെ അടുത്തെത്തുവാൻ. ബാഹുബലി എന്നും ഈ പ്രതിമ അറിയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമയായ ഗോമതേശ്വര പ്രതിമയ്ക്ക് 18 മീറ്റർ നീളമുണ്ട്.

കബിനി
ബെംഗളൂരുവിൽ നിന്ന് 210 കിമി അകലെ സ്ഥിതി ചെയ്യുന്ന കബിനി റോഡ് ട്രിപ്പുകൾ ഇഷ്ടപ്പെടുന്നവർക്കും സാഹസികതയും കാടും വൈൽഡ് ലൈഫും കണാൻ പോകുന്നവർക്കുമുള്ള സ്ഥലമാണ്. ആന, കടുവാ, പക്ഷികൾ, മാനുകൾ എന്നിങ്ങനെ പലതരം വന്യജീവികളെ ഈ യാത്രയിൽ കാണാൻ സാധിക്കും. കബനി നദിയിലൂടെയുള്ള ബോട്ട് യാത്രയും രസകരമായ അനുഭവം നല്കും.

കൂർഗ്
ബെംഗളൂരുവിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കൂർഗ്. നഗരത്തിരക്കിനോട് ബൈ പറഞ്ഞ് ഗ്രാമീണ കാഴ്ചകളും പ്രകൃതിഭംഗിയും ആണ് കൂർഗിന്‍റെ ആകർഷണം. ബാംഗ്ലൂരില്‍ നിന്ന് 260 കിമി ദൂരമുണ്ട് കൂര്‍ഗിലേക്ക്. വെള്ളച്ചാട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ, രാജാസീറ്റ്, മടിക്കേരി, തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore one day trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+