Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലേക്ക് മാറുകയാണോ? കാത്തിരിക്കുന്നത് മറ്റൊരു ലോകം! അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

ബാംഗ്ലൂരിലേക്ക് മാറുകയാണോ? കാത്തിരിക്കുന്നത് മറ്റൊരു ലോകം! അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

ബാംഗ്ലൂർ ഇന്ത്യയുടെ സിലിക്കൺ വാലിയെയും ടെക്ക് നഗരമെന്നും അറിയപ്പെടുന്ന ഇടം. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം യാത്രകളുടെ ഹബ്ബ്, ജോലി അന്വേഷിക്കുന്നവർക്ക് അവസരങ്ങളുടെ നാട്, വിശ്രമജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമാധാനത്തോടെ കഴിയാൻ പറ്റിയ ഇടം. ഇനി ചെറുപ്പക്കാർക്കാവട്ടെ, അടിച്ചുപൊളിക്കാൻ ഇതിലും നല്ലൊരിടമില്ല. ഇങ്ങനെ ആരെയും തൃപ്തരാക്കുന്ന ബാംഗ്ലൂരിലേക്ക് വരാനാഗ്രഹിക്കാത്തവർ കാണില്ല.

ജോലിയുടെ ഭാഗമായോ പഠനത്തിനോ അല്ലെങ്കിൽ യാത്രകൾക്കായി ബാംഗ്ലൂർ വരുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വെറും ഒന്നോ രണ്ടോ ദിവസമേ ബാംഗ്ലൂരിൽ ചെലവഴിക്കുന്നുള്ളൂവെങ്കിലും ആ സമയം ഏറ്റവം ഫലപ്രദമായി തീരാൻ അറിയേണ്ട അഞ്ച് കാര്യങ്ങൾ ഇതാ..

1. ബാംഗ്ലൂരിലെ കാലാവസ്ഥ

ഏതു സമയത്തും വളരെ പ്രസന്നമായ കാലാവസ്ഥയാണ് ബാംഗ്ലൂർ തരുന്നത്. നാട്ടിലെത്ര ചൂടാണെങ്കിലും കൂളാകാൻ ഇവിടെയെത്തിയാൽ മതി. ബാംഗ്ലൂരിൽ ചൂടില്ലെന്നല്ല, മറിച്ച് നമ്മുടെ നാട്ടിലേതുപോലെ ഒരു തീവ്രയിൽ ഇവിടെ ചൂട് അനുഭവപ്പെടുന്നത് കുറവാണ്. പൊതുവേ തണുപ്പാണ് ഇവിടെയെങ്കിലും ശൈത്യകാലത്ത് മൂടിപ്പുതച്ച് കിടക്കാൻ തോന്നിപ്പിക്കുന്നത്രയും തണുപ്പും ഉണ്ട്.

ഡിസംബർ, ജനുവരി മാസങ്ങളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. ബാംഗ്ലൂര്‍ സന്ദർശിക്കാനാണെങ്കിൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് മികച്ചത്. എന്നിരുന്നാലും വർഷത്തിൽ ഏതു സമയത്തും കാലാവസ്ഥ ഭയക്കാതെ ഇവിടേക്ക് വരാം.

Bangalore Night Life

2. ബാംഗ്ലൂർ ട്രാഫിക്

ബാംഗ്ലൂരിലേക്ക് വരുന്നതിനു മുൻപ് ഇവിടുത്തെ ഗതാഗതക്കുരുക്കിനെപ്പറ്റി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലൊന്ന് എന്നറിഞ്ഞാൽ തന്നെ ബാംഗ്ലൂരിലെ ട്രാഫിക് ബ്ലോക്ക് നമുക്ക് ഊഹിക്കാം. ഡച്ച് ലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോംടോം പുറത്തിറക്കിയ ട്രാഫിക് ഇൻഡക്സ് അനുസരിച്ച് വാഹനമോടിക്കുവാന്‍ ഏറ്റവും വേഗത കുറഞ്ഞ അഥവാ ഏറ്റവും തിരക്കേറിയ ലോക നഗരങ്ങളിൽ രണ്ടാം സ്ഥാനമാണ് ബാംഗ്ലൂർ നേടിയിരിക്കുന്നത്.

സോണി വേൾഡ് സിഗ്നൽ, സിൽക്ക് ബോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ബാംഗ്ലൂരിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് കാണാനാകുന്നത്. പാർക്കിങ്ങിന് സ്ഥലങ്ങളില്ലാത്തതും ഓഫീസ്,സ്കൂൾ, കോളേജ് പീക്ക് സമയങ്ങളിൽ മണിക്കൂറുകൾ ബ്ലോക്കിൽപെട്ട് കിടക്കുന്നതും സ്ഥിരമാണ്. അതിരാവിലെ പോകാനായി ഇറങ്ങുന്നതും വൈകിട്ട് ബ്ലോക്ക് വരുന്നതിന് മുൻപേ ഇറങ്ങുന്നതോ അല്ലെങ്കിൽ വൈകി ഇറങ്ങുന്നതോ ആവും നല്ലത്.

3. ആഘോഷിക്കാൻ ബാംഗ്ലൂരിലെ പബ്ബുകൾ

ബാംഗ്ലൂർ വളരെ എനർജെറ്റിക്കായ ഒരു നഗരമാണ്. രാവുറങ്ങാത്ത, ആഘോഷങ്ങളുടെ നാട്. വൈകിട്ട് സജീവമാകുന്ന പബ്ബുകളും അവിടുത്തെ തിരക്കും മാത്രം മതി ഇവിടുത്തെ വൈബ് മനസ്സിലാക്കാൻ. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ പബ്ബുകളുള്ള സ്ഥലങ്ങളിലൊന്നാണ് ബാംഗ്ലൂർ. .ഇന്ത്യയുടെ പബ്ബ് തലസ്ഥാനം എന്നും ബാംഗ്ലൂർ അറിയപ്പെടുന്നു. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഇവിടെ പബ്ബ് കാണാം. ആഴ്ചാവസാനങ്ങളിലാണ് ഇവിടെ ഏറ്റവും തിരക്കുള്ളത്.

4. ബാംഗ്ലൂർ ഷോപ്പിങ്

ഷോപ്പിങ് ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചെടുത്തോളം ബാംഗ്ലൂർ ഒരു സ്വർഗ്ഗം തന്നെയാണ്. ഹൈ എൻഡ് ബ്രാന്‍ഡുകൾ മുതൽ പോക്കറ്റ് കാലിയാക്കാതെ എന്തും ഷോപ്പിങ് നടത്താൻ പറ്റിയ സ്ഥലം. ഇവിടുത്തെ ഷോപ്പിങ് സ്ട്രീറ്റുകളും മാളുകളും ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം നല്കുന്ന ഇടങ്ങളാണ്. വസ്ത്രങ്ങൾ മുതൽ ആഭരണങ്ങൾ, ചെരുപ്പുകൾ, വീട് അലങ്കാരങ്ങൾ, എന്നിങ്ങനെ എന്തും ഇവിടുത്തെ മാർക്കറ്റുകളിൽ ലഭിക്കം.

ജയനഗർ ഫോർത്ത് സ്ട്രീറ്റ്, കൊമേഷ്യൽ സ്ട്രീറ്റ്, ശിവാജി നഗർ, ചിക്പേട്ട്, മല്ലേശ്വര്യം, നാഷണൽ മാർക്കറ്റ്, കെആർ മാർക്കറ്റ്, എംജി റോഡ്, ബ്രിഗേഡ് റോഡ്, അവന്യൂ റോഡ്, ഗാന്ധി ബസാർ,ദുബായ് പ്ലാസ തുടങ്ങിവയാണ് ബാംഗ്ലൂരിൽ സ്ട്രീറ്റ് ഷോപ്പിങ്ങിന് പറ്റിയ സ്ഥലങ്ങൾ. കുറഞ്ഞ നിരക്കിൽ ആവശ്യത്തിലധികം സാധനങ്ങൾ ബാംഗ്ലൂരിൽ നിന്നു ലഭിക്കും. ഇത് കൂടാതെ കുറഞ്ഞ മാർജിനിൽ ഒരു വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുന്ന കടകളും ഇവിടെയുണ്ട്. നാട്ടിലേക്ക് പോകുമ്പോൾ വീട്ടുകാർക്കും കൂട്ടുകാർക്കും ഷോപ്പിങ് നടത്താനും ഇവിടേക്ക് വരാം.

5. രുചികൾ

കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് വരുന്നവർക്ക് ഏറ്റവും ആഘോഷിക്കാൻ പറ്റിയത് ഇവിടുത്തെ രുചികൾ തന്നെയാണ്. തനി കന്നഡ രുചി മുതൽ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നുമുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഇവിടെ ലഭിക്കും. കേരളത്തിൽ റസ്റ്റോറന്‍റുകൾ വളരെ വ്യത്യസ്തമായ വിഭവങ്ങൾ നല്കുന്നുണ്ടെങ്കിലും കൊച്ചിയിലും തിരുവനന്തപുരത്തും ഒക്കെയാണ് ഇത്തരം റസ്റ്ററന്‍റുകൾ കാണാൻ സാധിക്കുക. അതേസമയം ബാംഗ്ലൂരിലാണെങ്കിൽ ഒറ്റ ക്ലിക്കിൽ ഏതെങ്കിലും ആപ്പിലോ അല്ലെങ്കിൽ എല്ലായിടത്തു ബ്രാഞ്ചുകളുള്ള കടകളിലോ ഇവ എളുപ്പത്തിൽ ലഭിക്കും.

അതേസമയം മലയാളികളെ സംബന്ധിച്ച് നാട്ടിലെ രുചികള് കിട്ടാൻ അല്പം പാടുപെടണ്ടി വരാം. മലയാളികള്‍ കുറവ് താമസക്കുന്ന ഇടങ്ങളൽ മലയാളി റസ്റ്റോറന്‍റുകളും കുറവാണ്. വെള്ളയപ്പമോ പുട്ടോ ഒക്കെ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അടുത്ത് നല്ല ഹോട്ടലുകൽ ഇല്ലെങ്കിൽ അത് ഓൺലൈൻ ആയും ഓർഡർ ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+