Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ കിടിലൻ ക്രിസ്മസ്, 65 അടി ഉയമുള്ള ക്രിസ്മസ് ട്രീ, യൂറോപ്യൻ മാർക്കറ്റ്... രാത്രിയിലെ കാഴ്ച കെങ്കേമം!

ബെംഗളൂരുവിൽ കിടിലൻ ക്രിസ്മസ്, 65 അടി ഉയമുള്ള ക്രിസ്മസ് ട്രീ, യൂറോപ്യൻ മാർക്കറ്റ്... രാത്രിയിലെ കാഴ്ച കെങ്കേമം!

ബെംഗളൂരു ക്രിസ്മസ് കാഴ്ചകളിലേക്ക് കടന്നുകഴിഞ്ഞു. നക്ഷത്രങ്ങളും അലങ്കാരങ്ങളും വഴിനിറയെ ക്രിസ്മസ് തീമിലുള്ള കാഴ്ചകളും ഒക്കെയായി നഗരം ഒരുങ്ങിയിരിക്കുകയാണ്. പകൽ സമയത്തേക്കാൾ കൂടുതൽ കാഴ്ചകൾ കാണാനുള്ളത് വൈകുന്നേരങ്ങളിലും രാത്രികളിലുമാണ്. രാത്രിയിലെ വൈദ്യുതാലങ്കാരങ്ങളും നക്ഷത്രവിളക്കുകളും ക്രിസ്മസ് ട്രീകൾ അലങ്കരിച്ചിരിക്കുന്നതും ഒക്കെയായി ശരിക്കും ഇത് നമ്മുടെ ബാംഗ്ലൂർ ആണോ എന്നു തോന്നിപ്പോകും.

ഒരാഴ്ചയിലെ ജോലിയുടെയും പഠനത്തിന്‍റെയും ഒക്കെ ക്ഷീണം മാറ്റി ഒന്നു ചിൽ ആകാൻ ബെംഗളൂരു നിവാസികള്‍ ശനിയും ഞായറുമായി ഒരിറക്കമുണ്ട്. ഒന്നു ചായ കുടിച്ചു വരുന്ന പ്ലാൻ മുതൽ പകൽ മുഴുവൻ കറങ്ങാനും രാത്രിയിൽ പബ്ബും ആഘോഷങ്ങളുമായി ചിലവഴിക്കാനും ഒക്കെയാണ് പലരും പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഈ വാരാന്ത്യത്തിൽ നമുക്ക് ഇതൊന്നു മാറ്റിപ്പിടിച്ചാവോ. പകരം ഏറ്റവും മനോഹരമായ കുറച്ച് ക്രിസ്മസ് കാഴ്ചകളും ഫ്ലീ മാർക്കറ്റും ഒക്കെയായി ഈ രണ്ടു ദിവസം ചെലവഴിക്കാം.

Bangalore- Christmas

ക്രിസ്മസ് കാഴ്ചകളുമായി ഫീനിക്സ് മാൾ ഓഫ് ഏഷ്യ

ക്രിസ്മസിന് ഇനിയും പത്ത് ദിവസമുണ്ട്. എന്നാൽ ഡിസംബർ മാസം തുടങ്ങിയപ്പോൾ തന്നെ ബെംഗളരൂ പല വിധത്തിൽ ക്രിസ്തുമസിനെ സ്വീകരിച്ചു കഴിഞ്ഞു. തുടക്കം നക്ഷത്രങ്ങളിലായിരുന്നു. പിന്നീടത് വൈദ്യുതാലങ്കാരങ്ങൾക്കും ക്രിസ്മസ് ട്രീകൾക്കും ഷോപ്പിങിനും ഒക്കെയായി ഇതിനോടകം വഴി മാറിയിട്ടുണ്ട്. ബെംഗളൂരുിലെ ഏറ്റവും മനോഹരമായ ക്രിസ്തുമസ് അലങ്കാരങ്ങൾ കാണാൻ സാധിക്കുന്നത് ഫീനിക്സ് മാൾ ഓഫ് ഏഷ്യയിലാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അതിശയിപ്പിക്കുന്ന, വിദേശരാജ്യങ്ങളിലെ ക്രിസ്തമസ് അലങ്കാരങ്ങൾക്ക് സമാനമായ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

അതിലേറ്റവും ആകർഷണം ഇവിടുത്തെ ക്രിസ്തുമസ് ട്രീ ആണ്. 65 അടി ഉയരത്തിൽ അതിമനോഹരമായി നക്ഷത്രങ്ങളും ലൈറ്റും പിന്നെ ക്രിസ്മസ് പാപ്പായുടെ ചെറുരൂപങ്ങളും ഒക്കെയായി അലങ്കരിച്ചു കിടക്കുന്ന കാഴ്ച കാണാൻ തന്നെ നല്ല രസമാണ്. യൂറോപ്പിലെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേതിനു സമാനമായ ആഘോഷങ്ങളും അലങ്കാരങ്ങളും മാളിലെമ്പാടും കാണാം. ഇത് കൂടാതെ, ക്രിസ്മസ് അപ്പൂപ്പനെ കാണാനും ഫോട്ടോ എടുക്കുവാനുമായി സാന്‍റാ മീറ്റ് & ഗ്രീറ്റ്, മഞ്ഞിൽ കളിക്കാനും കാണാനുമായി സ്നോഫാൾ എക്സ്പീരിയൻസ് തുടങ്ങിയവയും ഇതിലൊരുക്കിയിട്ടുണ്ട്.

അതോടൊപ്പം കരോൾ പാട്ടുകൾ, ക്രിസ്മസുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ, മ്യൂസിക് ബാൻഡുകളുടെ പരിപാടികൾ, കൂടാതെ യൂറോപ്യൻ തീമിലുള്ള ക്രിസ്മസ് മാർക്കറ്റുകൾ എന്നിവയും ഇവിടെയുണ്ട്. നമുക്ക് പരിചിതമല്ലാത്ത, അധികമൊന്നും നാട്ടിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ക്രിസ്മസ് കാഴ്ചകൾ കാണാനായി ഇവിടേക്ക് പോകാം. ബെംഗളൂരു നോർത്തിൽ
ഫീനിക്സ് മാൾ ഓഫ് ഏഷ്യയിലെ ഗ്രാൻഡ് പ്ലാസയിലാണ് ക്രിസ്മസ് ക്രോണിക്കിൾസ് എന്നു പേരുള്ള ഈ ക്രിസ്മസ് താഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 15-ാം തിയതി വരെ വൈകിച്ച് അഞ്ച് മണി മുതൽ ഇത് കാണാം.

ഓൾ ആർട്ട്

ഈ വാരാന്ത്യം കുറച്ച് ക്രിയേറ്റീവ് ആയി ചെലവഴിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഓൾ ആർട്ട് എന്ന പേരിൽ ഒരു പരിപാടി ബെഗംളൂരുവിൽ നടക്കുന്നുണ്ട്. വർക്ക്‌ഷോപ്പുകൾ, എക്സിബിഷനുകൾ, കൈകൊണ്ടു നിർമ്മിച്ച വസ്തുക്കൾ എന്നവയുടെ പ്രദർശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. ആർട്ടിസാൻ ബസാർ 2024 ന്‍റെ ഭാഗമായി ഒരുക്കിയ ഈ പരിപാടിയിൽ തത്സമയ സംഗീത പ്രകടനങ്ങളും ഉണ്ട്. ഡിസംബർ 14, 15 തിയതികളിൽ യശ്വന്ത്പൂർ ക്രിയേറ്റീവ് സർക്കസിലാണ് ഇത് നടക്കുന്നത്.

ഒറിഗാമി പഠിക്കാം

ഈ ക്രിസ്മസിനു ക്ലാസിലും വീട്ടിലും കുട്ടികൾക്ക് താരമാകാനും ക്രിസ്മസ് ട്രീ അലങ്കരിക്കാനും അവരെ ഒന്നു പഠിപ്പിച്ചാലോ. അവർക്ക് മാത്രമല്ല, ഒറിഗാമിയിൽ താല്പര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന ഒരു വർക്ക് ഷോപ്പ് ഈ വാരാന്ത്യത്തിൽ ബെംഗളൂരുവിലുണ്ട്. ബെംഗളൂരുവിലെ ആർക്കിടെക്റ്റും അധ്യാപികയുമായ പൂജ ഉഗ്രാനി, സൗണ്ട് ഓഫ് പേപ്പറുമായി ചേർന്നു നടത്തുന്ന
ഒറിഗാമി വർക്ക് ഷോപ്പിൽ ആറ് വയസ്സിനു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. അർബൻ സൊളാസിൽ ഡിസംബർ 14 ന് രാവിലെ 11:30 മുതൽ 1.00 മണി വരെയാണ് ഇത് നടക്കുന്നത്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore christmas travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+