സന്തോഷത്തിന് ഒരു നാടുണ്ടെങ്കിൽ അത് ഭൂട്ടാൻ ആണ്. ഭൂട്ടാൻ എന്ന പേരു കേൾക്കുമ്പോൾ തന്നെ മനസ്സിലെത്തുന്നത് പർവ്വതങ്ങളും പുരാതന ആശ്രമങ്ങളുമാണ്. ബുദ്ധവിഹാരങ്ങളും വൈവിധ്യമാർന്ന സംസ്കാരവും പാരമ്പര്യവും ഉള്ള ഈ രാജ്യത്തെ ഏറ്റവും വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ജനത തന്നെയാണ്. ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മനുഷ്യർ വസിക്കുന്ന ഭൂട്ടാന്‍ ഒന്നു സന്ദര്‍ശിക്കേണ്ട രാജ്യം തന്നെയാണ്. ഇന്ത്യയിൽ നിന്ന് ഒരു മതിലിന് അപ്പുറവും ഇപ്പുറവുമായി സ്ഥിതി ചെയ്യുന്ന ഭൂട്ടൻ ഇത്തവണ കണ്ടുവന്നാലോ..
ബാംഗ്ലൂരിൽ നിന്ന് ഐആർസിടിസി ഒരുക്കുന്ന സീനിക് ഭൂട്ടാൻ എന്ന പാക്കേജ് ഈ രാജ്യത്തിന്‍റെ മനോഹര കാഴ്ചകളിലേക്കുള്ള യാത്രയാണ്. എവിടെ പോകണമെന്നും എന്തു കാണണെന്നുമുള്ള ബുദ്ധിമുട്ടുകളില്ലാതെ പാക്കേജിന്‍റെ ഭാഗമായി പോയി ഭൂട്ടാന്‍റെ കാഴ്ചകൾ കണ്ട് പരിചയപ്പെട്ട് വരാനുള്ള അവസരംമാണിത്. ഇതാ സീനിക് ഭൂട്ടാൻ പാക്കേജിനെക്കുറിച്ച് വിശദമായി അറിയാം.
ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന സീനിക് ഭൂട്ടാൻ പാക്കേജ് പാരോ, പുനാഖാ, തിംഫു എന്നീ മൂന്നിടങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്. സെപ്റ്റംബർ 5 ന് ബെംഗളുരുവിൽ നിന്ന് രാവിലെ 8.20 ന് പുറപ്പെടുന്ന വിമാനം 11.25 ന് ഗുവാഹത്തിയിലെത്തും. അവിടുന്ന് ഉച്ചയ്ക്ക് 3.20ന് പുറപ്പെട്ട് വൈകിട്ട് 4.45 ന് പാരോയിൽ എത്തും. അവിടുന്ന് നേരെ തിംഫുവിലേക്കാണ് പോകുന്നത്. ഭൂട്ടാന്‍റെ തലസ്ഥാനമായ തിംഫുവിലാണ് ആദ്യ ദിവസം ചെലവഴിക്കുന്നത്.
തിംഫുവിന്‍റെ പ്രാദേശിക കാഴ്ചകൾ കാണാനാണ് രണ്ടാം ദിവസം. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമകളിലൊന്നായ ബുദ്ധാ പോയിന്‍റ്, മോട്ടിതാങ് മൃഗശാല, പെയിന്‍റിംഗ് സ്കൂൾ, ബുദ്ധമത സംസ്കാരത്തിൻ്റെ എല്ലാത്തരം പുരാതന ഗ്രന്ഥങ്ങളുടെയും ശേഖരമുള്ള പുസ്തകശാല, തിംഫു കരകൗശല വിപണി എന്നിവയാണ് ഇവിടെ സന്ദർശിക്കുന്ന സ്ഥലങ്ങൾ. മൂന്നാം ദിവസം പുനാഖ സന്ദർശിക്കും. ഡോച്ചുല പാസ്, ചോർട്ടൻ, മണി മതിൽ, പ്രാർത്ഥന പതാകകൾ എന്നിവ ഇവിടെ കാണാനുണ്ട്. ശേഷം, പുനഖ സോംഗ് സന്ദർശിക്കാൻ പോകുക. ഫോ ചു (ആൺ നദി), മോ ചു (സ്ത്രീ നദി) എന്നീ രണ്ട് നദികൾക്ക് സമീപം സ്ഥിതി ചെയ്യുന്ന പുനഖ സോങ് ഭൂട്ടാനിലെ ഏറ്റവും വലിയ ദ്സോങ്ങുകളിൽ ഒന്നാണ്. അന്ന് പുനഖയിൽ രാത്രി താമസം.
നാലാം ദിവസം പാരോയിലേക്കാണ് പോകുന്നത്. ആദ്യം ലാമ്പേരി റോയൽ ബൊട്ടാണിക്കൽ പാർക്ക് ആണ് സന്ദർശിക്കുന്നത്. 46 ഇനം റോഡോഡെൻഡ്രോണുകൾ ആണ് ഇവിടെ കാണാനുള്ളത്. തംചോഗ് ലഖാങ്ങ് ഇരുമ്പ് പാലം, പാരോയിൽ രാത്രി താമസം. അഞ്ചാം ദിവസം ടാ സോങ്ങിൽ സ്ഥിതിചെയ്യുന്ന ദേശീയ മ്യൂസിയം കാണാൻ പോകും. ഭൂട്ടാന്‍റെ ചരിത്രവും പൈതൃകവും മനസ്സിലാക്കാൻ സാധിക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. പാരോയിൽ പാരോ സോംഗ് സന്ദർശിന്നുണ്ട്, രാത്രി പാരോയിൽ ആണ് താമസം.
ആറാം ദിവസം ടൈഗർ നെസ്റ്റ് ബേസ്‌ക്യാമ്പ് സന്ദര്‍ശിക്കും. എന്നാൽ ട്രെക്കിങ് ഉണ്ടായിരിക്കില്ല. തുടർന്ന് ഭൂട്ടാനിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡ് പാസ് ആയ ചേലേ-ലാ പാസ് കാണാനായി പോകും. സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പിന്നീട് പാരോയിലേക്ക് മടങ്ങുകയും പാരോയിലെ പ്രാദേശിക മാർക്കറ്റ് സന്ദർശിക്കും. രാത്രി താമസവും പാരോയിൽ ആണ്.
ഏഴാം ദിവസം മടക്കയാത്രയാണ്. അതിരാവിലെ പാരോ എയർപോർട്ടിലേക്ക് മടങ്ങും. പാരോയിൽ നിന്ന് ഗുവാഹത്തിയിലേക്കും അവിടുന്ന് ബെംഗളുരുവിലേക്കുമാണ് വിമാനം. ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 75,350/- രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 78,500/-
രൂപ, സിംഗിള് ഷെയറിങ്ങിന് 94,150/- രൂപ എന്നിങ്ങനെയാണ് നിരക്ക്, കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9003140699, 9003140708, 9003140710, 8595931290 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













