ബെംഗളൂരുവിൽ യാത്രയെന്നതിനേക്കാൾ, പലവിധ ആവശ്യങ്ങൾക്കായി എത്തുന്നവരാണ് മിക്കവരും. എന്നാൽ ഇവിടെ വന്നാല്‍ പ്രധാന സ്ഥലങ്ങളും കാഴ്ചകളും വിട്ടുപോകാതെ കണ്ടുമാത്രമേ മടങ്ങാനാണ് ഭൂരിഭാഗവും ആശ്രയിക്കുന്നത്. റീൽസിലും വീഡിയോകളിലും കണ്ട സ്ഥലങ്ങൾ ചെറിയ യാത്രയിൽ പോകാൻ പറ്റിയില്ലെങ്കിലും ബാംഗ്ലൂരിലെ പ്രധാന സ്ഥലങ്ങൾ ഉറപ്പായും കാണാൻ മറക്കരുത്.
ചെറിയ ചെലവിൽ ബെംഗളൂരുവിൽ വരുന്നവർക്കും ചുരുക്കം ദിവസങ്ങൾ ചെലവഴിക്കുന്നവർക്കും കാണാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെട്ടാലോ. ഇതാ നിങ്ങളുടെ അടുത്ത ബെംഗളൂരു യാത്രയില്‍ ഒഴിവാക്കാതെ കാണേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. കബ്ബൺ പാർക്ക് ബോട്ടിങ്
ബെംഗളൂരു സന്ദർശനത്തിൽ കബ്ബൺ പാർക്ക് എല്ലാവരും സന്ദർശിക്കുമെങ്കിലും ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആഘോഷിക്കാവുന്ന ബോട്ടിങ് ഉള്ള കാര്യം പലർക്കും അറിയില്ല. പാർക്കിനെ ചുറ്റി, നല്ല കാഴ്ചകൾ കണ്ട് ബോട്ടിൽ ചുറ്റിയടിക്കുന്നത് ഇവിടെ ചെയ്യാൻ പറ്റിയ ഏറ്റവും രസകരമായ കാര്യങ്ങളിൽ ഒന്നാണ്, ബെംഗളൂരുവിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കബ്ബൺ പാർക്കിലേക്ക് മെട്രോ വഴിയാണ് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാനാവുക.
കബ്ബൺ പാർക്കിൽ ബാൽ വാടിക എന്ന കുട്ടികളുടെ പാർക്കിന്‍റെ ഭാഗമായാണ് ബോട്ടിങ് ഉള്ളത്. മുതിർന്നവർക്ക് 30 രൂപയും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് കബ്ബണ്‍ പാർക്ക് ബോട്ടിങ് നിരക്ക്. ഇത് കൂടാതെ, ഇതിനുള്ളിൽ ടോയ് ട്രെയിൻ യാത്രയും ഉണ്ട്. മുതിർന്നവർക്ക് 20 രൂപയും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവുമാണ് ബാൽ ഭവനിലേക്ക്. കുട്ടികൾക്കായി ഒരുപാ് കാര്യങ്ങൾ ഇവിടെയുണ്ട്. അതുപോലെ മുതിർന്നവർക്ക് വന്നിരിക്കാനും പകൽ ചെലവഴിക്കാനും ഇവിടം മികച്ച ചോയ്സാണ്.
2. ലാൽ ബാഗ് ബോട്ടാണിക്കൽ ഗാർഡൻ
ബെംഗളൂരുവിൽ ലാൽബാഗിൽ പോകേണ്ട കാര്യം ആർക്കും പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ലെങ്കിലും ആദ്യമായി വരുന്നവരടക്കമുള്ളവര്‍ക്ക് ഏറ്റവും എളുപ്പത്തിൽ പോകാൻ പറ്റിയ സ്ഥലമാണിത്. രാവിലെ മുതല്‍ വൈകുന്നേരം വരെ വെറുതേ പോയിരിക്കാനും പ്രിയപ്പെട്ടവർക്കൊപ്പം വലിയ പൈസാ മുടക്കില്ലാതെ സമയം ചെലവഴിക്കുവാനും പോകാന് പറ്റിയ സ്ഥലമാണിത്.
കൂടാതെ, പൂക്കൾ, ചെടികൾ, സൂര്യസ്തമയം, തടാകം, ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലങ്ങൾ ഇങ്ങനെ വേറെയും കുറേ ആകർഷണങ്ങൾ ലാൽബാഗ് ഉദ്യാനത്തിനുണ്ട്. പകൽ സമയങ്ങൾ വെറുതേയിരിക്കാതെ എവിടെയെങ്കിലും ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നേരേ ഇവിടേക്ക് വരാം.
3. നമ്മ ബെംഗളൂരു അക്വേറിയം
അലങ്കാര മത്സ്യങ്ങൾ രസിപ്പിക്കുന്ന കാഴ്ചകളാണ്. വിവിധ നിറങ്ങളിലും വലുപ്പത്തിലും വെള്ളത്തിലൂടെ നീന്തിത്തുടിക്കുന്ന അലങ്കാര മത്സ്യങ്ങളെ കണ്ടുനിന്നാൽ തന്നെ സമയം പോകുന്നതറിയില്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. കബ്ബൺ പാർക്കിനടുത്തായി സ്ഥിതി ചെയ്യുന്ന ബാംഗ്ലൂർ ഗവൺമെന്‍റ് അക്വേറിയം ബെംഗളൂരുവിൽ തീർച്ചയായും കാണേണ്ട സ്ഥലമാണ്. രാവിലെ 10.00 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവേശന സമയം. സാധാരണ ദിവസങ്ങളിൽ മുതിർന്നവർക്ക് 95 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് നിരക്ക്.
4. ഓറിയോൺ മാൾ
ബെംഗളൂരുവിൽ സമയം ചെലവഴിക്കാനും ഷോപ്പിങ്ങിനും ഏറ്റവും പറ്റിയ സ്ഥലം മാളുകളാണ്. കുട്ടികളെ അടക്കിയിരുത്തുവാനും മുതിർന്നവർക്ക് ഷോപ്പിങ്ങിനും ഭക്ഷണത്തിനും മാളിൽ വന്നാൽ പരിഹാരമായി. നിരവധി മാളുകൾ ബെംഗളൂരുവില്‍ ഉണ്ട്. അതിൽ കുട്ടികളെയും കൂട്ടി പോകുവാൻ പറ്റിയ ഇടങ്ങളിലൊന്ന് ഓറിയോൺ മാൾ ആണ്. കുട്ടികൾക്ക് കളിക്കാനായി ടോയ് ട്രെയിനടക്കമുള്ള കാര്യങ്ങൾ ഇവിടെയുണ്ട്. അടങ്ങിയിരിക്കാത്ത കുട്ടികളെയും കൂട്ടി പോകാൻ പറ്റിയ ഒരിടം തിരയുകയാണെങ്കിൽ ഇവിടേക്ക് വരാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













