പുണ്യമാസമായ റമദാനിലൂടെയാണ് വിശ്വാസികൾ കടന്നുപോകുന്നത്. ഇസ്ലാം മത വിശ്വാസികളാണ് നോമ്പെടുക്കുന്നതെങ്കിലും നോമ്പ്തുറ ആഘോഷങ്ങൾക്ക് ജാതിമത വ്യത്യാസങ്ങളില്ല. എല്ലാ നാട്ടിലും നോമ്പ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാവു പുലരുവോളം നീണ്ടു നിൽക്കുന്ന ഫൂഡ് കോര്‍ട്ടുകളും പ്രവർത്തിക്കുന്നു. നോൺ വെജ് വിഭവങ്ങളും നോമ്പുകാലത്തിന് മാത്രം നല്കാൻ കഴിയുന്ന പ്രത്യേക രുചികളും ഒക്കെ ഈ ഫൂഡ് മാർക്കറ്റുകളുടെ പ്രത്യേകതകളാണ്.
ബെംഗളൂരുവിലും റമദാൻ കാലം വലിയ ആഘോഷമാണ്. ചൂടേറിയ വിഭവങ്ങള്‍ രുചിയോടെ വിളമ്പുന്ന ഫൂഡ് സ്ട്രീറ്റുകൾ ഇവിടെ ധാരാളമുണ്ട്. നോമ്പുകാലത്തെ വൈകുന്നേരങ്ങളിൽ തുടങ്ങി രാവേറുവോളം പ്രവർത്തിക്കുന്ന ഇവിടെ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. ഈ നോമ്പുകാലത്ത് നിങ്ങൾ ബെംഗളൂരുവിലുണ്ടെങ്കിൽ തീർച്ചായായും പോയിരിക്കേണ്ട റമദാൻ ഫൂഡ് സ്ട്രീറ്റുകൾ പരിചയപ്പെടാം.

കോറമംഗള
ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന റമദാൻ ഫൂഡ് സ്ട്രീറ്റുകളിലൊന്നാണ് കോറമംഗള. നഗരത്തിലെ പ്രധാന ഹോട്ടലുകളുടെ ഔട്ട്ലെറ്റുകൾ കൂടാതെ, നാട്ടിൽ നിന്നുള്ള ടീമുകളുടെ പലഹാരക്കടകളും നാടൻ രുചികളും വിദേശ രുചികളും ബീഫിലും ചിക്കനിലും വിളമ്പുന്ന കടകളും ധാരാളമുണ്ട്. ദാഹിക്കുമ്പോൾ കുടിക്കാനായി ചൂട് ചായ മുതൽ മനസ്സിനും ശരീരത്തിനും തണുപ്പേകുന്ന നിരവധി പാനീയങ്ങളും കാണാം.
നോൺ വെജ് വിഭവങ്ങളിൽ വ്യത്യസ്തത പരീക്ഷിക്കുവാന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കോറമംഗള ഫൂഡ് സ്ട്രീറ്റിലേക്ക് എത്താം.
തിലക് നഗർ, ജയനഗർ
വലിയ ചട്ടിയിൽ നിന്ന് ചൂടോടെ വാരുന്ന നോൺ വെജ് വിഭവങ്ങളും തീയിൽ മൊരിഞ്ഞു വരുന്ന കബാബും വായിൽ വെള്ളമൂറുന്ന രുചികളുമായി റമദാനിൽ സജീവമാകുന്ന ബെംഗളൂരുവിലെ മറ്റൊരു ഫൂഡ് സ്ട്രീറ്റാണ് തിലക് നഗർ. ജയഗഗറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടം എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റിയ സ്ഥലമാണ്. ഇവിടെ എത്തുമ്പോൾ തന്നെ രുചിയുടെ മറ്റൊരു ലോകം കാണാം. വൈകിട്ട് മൂന്ന് മണി മുതൽ പുലർച്ചെ 3.00 മണി വരെ തിലക് നഗർ ഫൂഡ് സ്ട്രീറ്റ് സജീവമായിരിക്കും.
ശിവാജി നഗർ
ബെംഗളൂരുവിലെ ഏറ്റവും പേരുകേട്ട ഫൂഡ് സ്ട്രീറ്റാണ് ശിവാജി നഗറിലേത്. നോൺ വെജിറ്റേറിയൻ വിഭവങ്ങളുടെ പല രുചികൾ ലഭിക്കുന്ന ഇവിടം യുവാക്കളുടെ പ്രിയപ്പെട്ട ഇടമാണ്. ബിരിയാണിയും കബാബും ബീഫ് വിഭവങ്ങളും നോൺവെജ് പലഹാരങ്ങളുമെല്ലാം ഇവിടെ കിട്ടും. വൈകിട്ട് നാലു മണി മുതൽ പുലർച്ചെ നാല് മണി വരെ ഇവിടം സജീവമാണ്. പാതിരാത്രിയിൽ വിശക്കുമ്പോൾ ഓടി എത്തുാൻ പറ്റിയ ഇവിടെ എത്ര നേരം വേണമെങ്കിലും ഭക്ഷണം കഴിച്ച് ചെലവഴിക്കാം.

പാലസ് ഗൗണ്ട്
തിരക്കില്ലാതെ, സമയമെടുത്ത് വന്നിരിക്കാനും ആൾക്കൂട്ടമില്ലാതെ, ക്യൂ നിൽക്കാതെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കാനുമെല്ലാം സൗകര്യമൊരുക്കിയിരിക്കുന്ന സ്ഥലമാണ്
പാലസ് ഗൗണ്ട്. കുട്ടികളെയും കുടുംബത്തെയും കൂട്ടി വരുന്നവർക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലമാണിത്. മാത്രമല്ല, പാർക്കിങ്ങിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. മികച്ച സീറ്റിങ് സൗകര്യങ്ങളും കുട്ടികൾക്ക് കളിക്കാനുള്ള ഇടങ്ങളും ഉള്ളതിനാൽ ചെറിയ കുട്ടികളെ കൂട്ടിയും ധൈര്യമായി ഇവിടേക്ക് വരാം. ആയിരത്തിലധികം ആളുകൾക്ക് ചെലവഴിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഫ്രേസർ ടൗൺ
നോമ്പുകാലത്ത് ബെംഗളൂരുവിൽ വിട്ടുപോകാൻ പാടില്ലാത്ത സ്ഥലമാണ് ഫ്രേസർ ടൗൺ. ഫൂഡ് സ്ട്രീറ്റ്, കഫേകൾ, ബേക്കറികൾ തുടങ്ങി ഭക്ഷണപ്രിയരെ തൃപ്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. ബീഫ് ഷീക്ക് കബാബ്, ഫാനൂസ്, ചൂടോടെ പാചകം ചെയ്തിറക്കുന്ന ബീഫ് വിഭവങ്ങൾ എന്നിവയെല്ലാം ഇവിടെ കാണാം.
സമോസയ്ക്കും കെബാബിനും ഏറെ പേരുകേട്ട സ്ഥലമാണ് റഹ്മത് നഗർ. ഗ്രിൽ ചെയ്ത ഇറച്ചിയുടെ മണം കൊണ്ട് മാത്രം നാവിൽ കപ്പലോടിക്കുന്ന ഇവിടം നിങ്ങളുടെ വയറു നിറച്ചേ മടങ്ങാൻ അനുവദിക്കൂ. രുചികളുടെ വൈവിധ്യം തീർക്കുന്ന റഹ്മത് നഗർ ഈ റംസാൻ നോയമ്പ് കാലത്ത് തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലം തന്നെയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












