Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ ഇനി മൂന്നു ദിവസം മഴ, വാരാന്ത്യത്തിലെ മഴ ആഘോഷമാക്കാം, പ്ലാനുകൾ ഇതാ

ബെംഗളൂരുവിൽ ഇനി മൂന്നു ദിവസം മഴ, വാരാന്ത്യത്തിലെ മഴ ആഘോഷമാക്കാം, പ്ലാനുകൾ ഇതാ

ബെംഗളൂരു വീണ്ടും മഴയിലേക്കാണ്. തണുപ്പിനൊപ്പം വരും ദിവസങ്ങളിൽ ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. പകല്‍ സമയത്ത് പതിവില്ലാത്ത വിധത്തിലുള്ള ചൂടും രാത്രിയായാല്‍ തണുപ്പും ആണ് നിലവിലെ ഇവിടുത്തെ അവസ്ഥ. അതിനൊപ്പം വെള്ളിയാഴ്ച മുതൽ മഴയും എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.

വാരാന്ത്യത്തിലെ മഴ യാത്രാ പ്ലാനുകൾ തകർക്കും എന്ന കാര്യത്തിൽ സംശയമില്ല. ജനുവരിയുടെ തിരക്കുകളൊക്കെ കഴിഞ്ഞ് യാത്രകൾ പോകാനും വെറുതേയിരിക്കാനും ഒക്കെ പ്ലാൻ ചെയ്തവർ പലരും മഴയിൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ്. ജനുവരി 31 വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 2 ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ ബെംഗളൂരു അർബൻ,ബെംഗളൂരു റൂറൽ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നീണ്ടുനില്‍ക്കും.

Best Things to Do on a Rainy Weekend In Bengaluru

മഴ പെയ്താൽ ബെംഗളൂരുവിന്‍റെ മുഖം മെല്ലെ മാറും. റോഡിലെ തിരക്കും ട്രാഫിക് ബ്ലോക്കും ഒക്കെ ചെറിയ ചാറ്റൽമഴ പെയ്താൽ തന്നെ ഇവിടെ പതിവാണ്. എന്നാൽ വാരാന്ത്യത്തിലെ മഴയിൽ ബെംഗളൂരുവിൽ നിങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചെയ്യാൻ പറ്റിയ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മഴയത്തിറങ്ങാം

വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ തിരക്കില്ലാതെ കുറച്ചു സമയം മാറ്റിവെക്കാം. ജനുവരി പകുതിക്ക് മകരസക്രാന്തിയിൽ പെയ്ത മഴ ആസ്വദിക്കാൻ പറ്റാതെ പോയ വിഷമം മാറ്റാനുള്ള ദിവസങ്ങളാണ് വരുന്നത്. മെല്ലെ മഴ കണ്ട് ഒരു ചായ കുടിച്ച് കുറച്ചു സമയം വെറുതേയിരിക്കാം. മഴ ഒന്നു തോരുമ്പോൾ തിരികെ താമസസ്ഥലത്തേയ്ക്ക് മടങ്ങാം.

കഫേിലേക്ക് പോകാം

മഴ പെയ്യുമ്പോൾ കയ്യിൽ ഒരു കട്ടൻ കാപ്പിയും ഇഷ്ടപ്പെട്ട പാട്ടും കേട്ട് ജനാലക്കലോ അല്ലെങ്കില് വാതിൽപ്പടിയിലോ കട്ടിലിലോ ഒക്കെ വെറുതേയിരുന്ന് ആസ്വദിക്കുന്നത് പലരുടെയും നൊസ്റ്റാൾജിയ ആണ്. ബെംഗളൂരുവിലെ മഴയ്ക്ക് നമ്മുടെ നാട്ടിലെ മഴയുടെ അത്ര ഭംഗി കാണാൻ പറ്റിയില്ലെങ്കിലും മഴ ആസ്വദിക്കാൻ ഒരുപാട് വഴികളുണ്ട് ഇവിടെ. അതിലൊന്ന് ഒരു കഫേയിലേക്ക് പോവുകയാണ്. ചൂട് കാപ്പിയോ ചായയോ അല്ലെങ്കിൽ പ്രിയപ്പെട്ട ഏതെങ്കിലും പാനീയം മെല്ലെ ഇരുന്ന് കുടിച്ച് സമയം ചെലവഴിക്കാം. പ്രിയപ്പെട്ട ആളുകളോ ഇഷ്ട പുസ്തകമോ ഒപ്പമുണ്ടെങ്കിൽ അതിനെ നല്ല ഓർമ്മകളാക്കി മാറ്റാം.

Best Things to Do on a Rainy Weekend In Bengaluru

ഒരു ഡ്രൈവ് പോകാം

ചെറിയ ചാറ്റല്‍മഴയിൽ ബെംഗളൂരുവിലെ തിരക്കിൽ നിന്ന് പുറത്തു കടക്കാന് കഴിഞ്ഞാൽ അതൊരു നല്ല ഡ്രൈവ് ആക്കി മാറ്റാം. പങ്കാളിയോടെ സുഹൃത്തുക്കളോടെ അല്ലെങ്കില് വീട്ടിൽ എല്ലാവരെയും കൂട്ടി ഒരു ചെറിയ ഡ്രൈവിനിറങ്ങാം. പുറത്തെ മഴ ആസ്വദിച്ച് വണ്ടിക്കുള്ളിൽ പാട്ട് വെച്ച് എല്ലാവര്‍ക്കും കൂടി ഒരു ക്വാളിറ്റി ടൈം. നാലുപാടും നീണ്ടുകിടക്കുന്ന വിശാലമായ റോഡിൽ കുറച്ചു ദൂരം പോയി വരികയും ചെയ്യാം.

മാൾ ഷോപ്പിങ്

ബെംഗളൂരുവിൽ മഴയിൽ ക്രിയേറ്റീവായി സമയം ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ മടുപ്പിക്കാത്ത ഒരിടം ഷോപ്പിങ് മാൾ ആണ്. പുറത്തെ ബഹളങ്ങളോ മഴയിലെ ബ്ലോക്കോ ഒന്നും അറിയാതെ, കുറച്ചധികം സമയം ചെലവഴിക്കാനുണ്ടെങ്കിൽ മാളുകളിലേക്ക് പോകാം. ഫ്രണ്ട്സിനെയും കൂട്ടി വന്നാൽ ഫൂഡ് കോർട്ടിൽ പോകുകയോ സിനിമമ കാണുവാനോ ഒക്കെ പ്ലാനും ചെയ്യാം. സമയം പിന്നെയും ബാക്കിയാണെങ്കിൽ ഒരു സ്പാ ചെയ്യുകയും ചെയ്യാം. ഓറിയോൺ മാൾ, ഫീനിക്സ് മാർക്കറ്റ്സിറ്റി , വിആർ ബെംഗളൂരു, യുബി സിറ്റി തുടങ്ങിയ സ്ഥലങ്ങളാണെങ്കിൽ മികച്ച ഷോപ്പിങ്ങും കിടിലൻ ഭക്ഷണവും ഉറപ്പാക്കാം.

ഒരു സിനിമയായാലോ

വാരാന്ത്യം മുഴുവൻ മഴ നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഒരു ദിവസം സിനിമയ്ക്കായി മാറ്റിവെക്കാം. അതല്ല, കുറച്ചുകൂടി വ്യത്യസ്തമായി ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ രങ്ക ശങ്കര തിയേറ്റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നാടകത്തിനായി ടിക്കറ്റ് എടുക്കാം.

ഇൻഡോർ ഗെയിം

ഫ്ലാറ്റിലെ കോർട്ടുകളിലോ അല്ലെങ്കിൽ പ്ലേ അരേനാ , സ്മാഷ്, തുടങ്ങിയ ഇടങ്ങളിൽ ഇന്‍ഡോർ ഗെയിംസിനായി പോകാം. തനിയെ പോകുന്നതിനേക്കാൾ സുഹൃത്തുക്കളുമായി പോയാൽ അവിടെ സമയം നന്നായി ചെലവഴിക്കാം. എല്ലാവരും ചേർന്നുള്ള ആഘോഷമാകുമ്പോൾ മഴ തീർന്നാലും മടങ്ങിപോകാൻ തോന്നില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore rain travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+