Search
  • Follow NativePlanet
Share
» »ബെംഗളൂരു യാത്ര: അതിരാവിലെ ബൈക്ക് റൈഡ് പോകാം! കുന്നും കാടും മലകളും.. ഇഷ്ടംപോലെ ഇടങ്ങൾ

ബെംഗളൂരു യാത്ര: അതിരാവിലെ ബൈക്ക് റൈഡ് പോകാം! കുന്നും കാടും മലകളും.. ഇഷ്ടംപോലെ ഇടങ്ങൾ

ബെംഗളൂരുവിന്‍റെ തണുപ്പിൽ അതിരാവിലെ ഒരു ബൈക്ക് യാത്ര. യാത്ര പ്ലാൻ ചെയ്യാനും പോകാനും ആവേശമാണെങ്കിലും അതിരാവിലെ എഴുന്നേറ്റ്, തണുത്ത വെള്ളത്തിൽ മുഖം കഴുകി. പല്ല് തേച്ചെന്നു വരുത്തി, ഒരു കട്ടൻ ചായയും കുടിച്ചാലും ആ കുളിര് മാറില്ല. പിന്നെ ജാക്കറ്റ് ഇട്ട് ഹെൽമറ്റ് വച്ച് വണ്ടിയിൽ കയറി ഒരു പത്ത് മിനിറ്റ് അങ്ങുപോകണം സെറ്റ് ആകാൻ. അപ്പോൾ വണ്ടിയിൽ കയറിയ സ്ഥിതിക്ക് നമുക്ക് ഒരു യാത്ര പോയാലോ..

കോടമഞ്ഞിറങ്ങി, മുന്നിലെ കാഴ്ചകളെപ്പോലും മറയ്ക്കുന്ന പ്രഭാതങ്ങളാണ് ബെംഗളൂരുവിലേത്. പലപ്പോഴും ഇങ്ങനെയൊരു മൂഡിൽ ആ യാത്ര ചെന്നു നിൽക്കുന്നത് നന്ദി ഹില്‍സിലാകും. എന്നാൽ അതിരാവിലെ എഴുന്നേറ്റ്, ബൈക്കിൽ പോകാൻ പറ്റിയ, കിടിലൻ എക്സ്പീരിയന്സ് നല്കുന്ന വേറെയും കുറേയിടങ്ങളുണ്ട്. അങ്ങനെ കുറച്ചിടങ്ങൾ പരിചയപ്പെട്ടാലോ.. വരുന്ന വരാന്ത്യങ്ങളും അവധി ദിവസങ്ങളിലും നമുക്ക് തകർക്കാമെന്നേ...

Bangalore Travel Early Morning Bike Ride Destinations

മിക്കപ്പോഴും ബെംഗളൂരുവിൽ നിന്ന് എവിടെ പോകണമെന്ന് ചോദിച്ചാൽ നന്ദി ഹിൽസ് അല്ലാതെ മറ്റൊരിടം കിട്ടില്ല. സ്ഥിരം പോയി മടുത്തവർ നമ്മുടെകൂടെ തന്നെ ഒത്തിരിയുണ്ട്. ഒരിക്കലെങ്കിലും സ്ഥിരം റൂട്ട് മാറ്റിവെച്ച് പുതിയ റൂട്ടുകൾ പരീക്ഷിക്കാൻ താല്പര്യമുണ്ടെങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്.

1. ബിലിഗിരിരംഗാ ഹിൽസ്
ബാംഗ്ലൂരിൽ നിന്ന് അതിരാവിലെയുള്ള ബൈക്ക് ട്രിപ്പുകൾക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ് ബിലിഗിരിരംഗാ ഹിൽസ്. ചാമരാജനഗർ ജില്ലയിൽ തമിഴ്നാടിനോട് അതിർത്തി ചേർന്ന് സ്ഥിതി ചെയ്യുന്ന ബിലിഗിരിരംഗാ ഹിൽസ് പശ്ചിമഘട്ടത്തോടും പൂർവ്വഘട്ടത്തോടും അടുത്താണുള്ളത്. ബാംഗ്ലൂരിൽ നിന്നും 170 കിമി അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ഏകദേശം നാല് മണിക്കൂർ യാത്രയുണ്ട്.

ഇവിടുത്തെ പ്രധാന കാഴ്ചകൾ വ്യൂ പോയിന്‍റുകളാണ്. അതിമനോഹരമായി കുന്നുകളും മലകളും കാണാൻ സാധിക്കുന്ന, ചിത്രങ്ങൾ പകർത്താൻ പറ്റിയ സ്ഥലങ്ങൾ ഇവിടെയുണ്ട്.ബിലിഗിരി രംഗനാഥ സ്വാമി ക്ഷേത്രവും ഇവിടുന്നുള്ള വ്യൂ പോയിന്‍റും മിസ് ചെയ്യരുത്.

2. യേലാഗിരി ഹിൽസ്
ബെംഗളൂരുവിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ പോകാൻ സാധിക്കുന്ന ഹില്‍ സ്റ്റേഷനുകളിലൊന്നാണ് യേലാഗിരി. തമിഴ്നാട്ടിലാണ് ലൊക്കേഷനെങ്കിലും ബെംഗളൂരുവിൽ നിന്നുള്ള സഞ്ചാരികളുടെ പ്രിയഇടമാണ്. ബൈക്ക് റൈഡിനൊക്കെ പറ്റിയ ഇവിടം തണുപ്പു നിറഞ്ഞ കാലാവസ്ഥ, മനോഹരമായ കാഴ്ചകൾ, ശാന്തമയ അന്തരീക്ഷ എന്നിങ്ങനെ നിരവധി കാരണങ്ങളാൽ പേരുകേട്ടതാണ്. സമുദ്രനിരപ്പിൽ നിന്നും 4338 അടി ഉയരത്തിലുള്ള സ്വാമിനലെ ഹില്ലിലേക്കുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇവിടെ നിന്ന് പാരാസെയ്ലിങും നടത്താം ബാംഗ്ലൂരിൽ നിന്ന് 163 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

3. വാണി വിലാസ സാഗര ഡാം
ബെംഗളരുവിൽ നിന്ന് അതിരാവിലെയുള്ള ബൈക്ക് റൈഡിനു പറ്റിയ ഇടമാണ് വാണി വിലാസ സാഗര ഡാം., ബംഗളൂരുവിൽ നിന്ന് 180 കിലോമീറ്റർ അകലെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന മാരി കനിവേ എന്ന വാണി വിലാസ സാഗര ഡാം തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. മൈസൂർ രാജാക്കന്മാർ നിർമ്മിച്ച വാണി വിലാസ സാഗരം കർണ്ണാടകയിലെ ഏറ്റവും പഴയ അണക്കെട്ട് കൂടിയാണ്. വേദാവതി നദിക്ക് കുറുകെയാണ്ഇത് നിർമ്മിച്ചിരിക്കുന്നത്.

4. ഭീമേശ്വരി
റോഡ് ട്രിപ്പുകൾ പ്ലാൻ ചെയ്യുമ്പോൾ ഒരിക്കലും വിട്ടുപോകാൻ പാടില്ലത്ത ഇടങ്ങളിലൊന്നാണ് ഭീമേശ്വരി. ബെംഗളൂരുവിൽ നിന്ന് വെറും 100 കിമി അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കാഴ്ചകളിലെ പുതുമകൾകൊണ്ട് അത്ഭുതപ്പെടുത്തുന്ന ഇടമാണ്. ജംഗിൾ ലോഡ്ജുകളും കാവേരി നദിക്കരയിലെ പിക്നിക്കും ട്രെക്കിങ്ങും മീൻപിടുത്തവും വാട്ടർ സ്പോർട്സുകളും ഒക്കെയായി ആസ്വദിക്കാൻ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+