ബെംഗളൂരു യാത്രകൾ: ബെംഗളൂരുവിൽ നിന്ന് ട്രെയിന്‍ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.. മെയ് 1 മുതൽ ബാംഗ്ലൂരിൽ നിന്ന് ആരംഭിക്കുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം. പാളങ്ങളിലെ അറ്റുകുറ്റപ്പണികൾ പൂർത്തിയാത്തി വേഗത കൂടുന്നതോടെയാണ് ട്രെയിനുകളുടെ സമയവും മാറിയിരിക്കുന്നത്. നിലവിൽ മൂന്ന് ട്രെയിനുകളുടെ സമയക്രമം മാറിയെന്നാണ് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചിരിക്കുന്നത്.
കെഎസ്ആർ ബെംഗളൂരു - ധർവാഡ് സിദ്ധഗംഗാ എക്സ്പ്രസ്, ധർവാഡ് - കെഎസ്ആർ ബെംഗളൂരു സിദ്ധഗംഗാ എക്സ്പ്രസ്, ചിക്കമഗളൂരു- യശ്വന്തപുര പ്രതിദിന എക്സ്പ്രസ് എന്നീ മൂന്ന് ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. മെയ് 1 വ്യാഴാഴ്ച മുതൽ ഈ മൂന്നു സര്‍വീസുകളും ലക്ഷ്യസ്ഥാനത്ത് നേരത്തെ എത്തിച്ചേരും. ചില സർവീസ് വൈകി പുറപ്പെട്ട് നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന വിധത്തിലാണ് ക്രമീകരണം.

കെഎസ്ആർ ബെംഗളൂരു - ധർവാഡ് സിദ്ധഗംഗാ എക്സ്പ്രസ്
ട്രെയിൻ നമ്പർ 12725 കെഎസ്ആർ ബെംഗളൂരു - ധർവാഡ് സിദ്ധഗംഗാ എക്സ്പ്രസ് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന സമയം ഉച്ചയ്ക്ക് 1.00 മണിയാണ്. പുതിയ ക്രമീകരണത്തിൽ പുറപ്പെടുന്ന സമയത്തിൽ മാറ്റമൊന്നുമില്ല. രാത്രി ധർവാഡ് ട്രെയിന്‍ എത്തിച്ചേരുന്ന സമയം രാത്രി 9.45 ആണ്. പുതുക്കിയ ക്രമീകരണത്തിൽ അത് രാത്രി 9.30 ആകും. 15 മിനിറ്റ് ട്രെയിൻ നേരത്തേ എത്തും. തിപ്തൂർ, അരസിക്കരെ, കഡൂർ, ബിരൂർ, അജ്ജംപൂര്‍, ഹൊസദുർഗാ റോഡ്, ചിക്ജജൂർ, ദേവനഗരെ, ഹരിഹർ, ധർവാഡ് എന്നി സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലാണ് മാറ്റം.
കെഎസ്ആർ ബെംഗളൂരു - ധർവാഡ് സിദ്ധഗംഗാ എക്സ്പ്രസ് പുതിയ സമയം
കെഎസ്ആർ ബെംഗളൂരു - 1.00 pm
യശ്വന്തപൂർ - 1.10 pm
തുംകുരൂ - 1.58 pm
തിപ്തൂർ - 3.01 pm
അരസിക്കരെ - 3. 23 pm
കഡൂർ - 3.56
ബിരൂർ -4.08 pm
അജ്ജംപൂര്‍ - 4.23 pm
ഹൊസദുർഗാ റോഡ് - 4.41 pm
ചിക്ജജൂർ - 5.07 pm
ദേവനഗരെ - 5.46 pm
ഹരിഹർ - 6.03 pm
രണിബെന്നൂർ - 6.26 pm
ബ്യാഡ്ഗി - 6.36 pm
എസ്എംഎം ഹവേരി - 9.05 pm
യാൽവിഗി - 7.39 pm
എസ്എസ്എസ് ഹുബ്ബള്ളി - 8.40 pm
ധർവാഡ് - 9.30 pm
ധർവാഡ് - കെഎസ്ആർ ബെംഗളൂരു
ട്രെയിൻ നമ്പർ 12727 ധർവാഡ് - കെഎസ്ആർ ബെംഗളൂരു സിദ്ധഗംഗാ എക്സ്പ്രസ് ധർവാഡിൽ നിന്ന് പുറപ്പെടുന്ന സമയം രാവിലെ 5.30 ആണ്. പുതിയ ക്രമീകരണത്തിൽ പുറപ്പെടുന്ന സമയത്തിൽ ഇത് 5 മിനിറ്റ് വൈകി 5.35 ആയി. കെഎസ്ആർ ബെഗംളൂരുവിൽ എത്തുന്ന സമയം ഉച്ചകഴിഞ്ഞ് 2.05 എന്നത് 1.50 ആയി നേരത്ത എത്തും. ധർവാഡ്, ഹുബ്ബള്ളി, യാൽവിഗെ, എസ്എംഎം ഹവേരി, ബ്യാദ്ഗിരി, എന്നീ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലും മാറ്റമുണ്ട്.
ധർവാഡ് - കെഎസ്ആർ ബെംഗളൂരു പുതിയ സമയം
ധർവാഡ് - 5.35 am
എസ്‌എസ്‌എസ് ഹുബ്ബള്ളി - 5.55 am
യാൽവിഗി - 6.29 am
എസ്‌എംഎം ഹവേരി - 7.06 am
ബ്യാഡ്ഗി - 7.21 am
റണിബെന്നൂർ - 7.39 am
ഹരിഹർ - 7.58 am
ദേവനഗരെ - 8.18 am
ചിക്ക്ജജൂർ - 8.55 am
ഹൊസദുർഗാ റോഡ് - 9.24 am
അജ്ജംപൂര്‍ - 9.42 am
ബിരൂർ - 9.58 am
കഡൂർ - 10.10 am
അരസിക്കരെ - 10.48 am
തിപ്തൂർ - 11.10 am
തുംകുരൂ - 12.02 pm
യശ്വന്തപൂർ - 12.54 pm
കെഎസ്ആർ ബെംഗളൂരു - 1.50 pm
ചിക്കമഗളൂരു- യശ്വന്തപൂർ എക്സ്പ്രസ്
ട്രെയിന്‍ നമ്പർ 16329 ചിക്കമഗളൂരു- യശ്വന്തപൂർ എക്സ്പ്രസ് മെയ് 1 മുതൽ ചിക്കമഗളൂരുവിൽ നിന്ന് രാവിലെ 8.15 ന് പുറപ്പെട്ട് യശ്വന്തപൂരിൽ 2.30 ന് എത്തും.
ചിക്കമംഗളൂരു - 08.15 (ഡിപ്പാർച്ചർ)
കനിവേഹള്ളി - 08.33
സഖരായപട്ടണ - 08.46
ബിസെലഹള്ളി - 08.58
കടൂര്‍ - 09.30
ദേവനൂരു - 09.55
ബനാവര - 10.05
അരസികെരെ - 10.23
ഹൊന്നവള്ളി റോഡ് - 10.39
തിപ്പറ്റൂര്‍ - 10.50
കാര്‍ദി - 11.02
അരളഗുപ്പെ ഹാള്‍ട് - 11.08
ബാനസാന്ദ്ര - 11.14
അമ്മസാന്ദ്ര - 11.21
സാംപിഗെ റോഡ് - 11.29
നിട്ടൂര്‍ - 11.38
ഗുബ്ബി - 11.47
തുമകൂരു - 12.08
കയ്യത്‌സാന്ദ്ര ഹാള്‍ട് - 12.17
ഹിരെഹള്ളി - 12.25
നിദ്വണ്ട - 12.36
ഡൊബ്ബസ്‌പേട് - 12.47
ഗൊള്ളഹള്ളി - 12.59
ചിക്കബനാവര - 13.10
യേശ്വന്ത്പുര്‍ - 14.30
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












