Search
  • Follow NativePlanet
Share
» »മോക്ഷഭാഗ്യം തേടി ഹിമാലയ രഹസ്യങ്ങളിലേക്ക് ഒരു യാത്ര.. ബെംഗളുരു- ചാർധാം ഐആർസിടിസി പാക്കേജ്

മോക്ഷഭാഗ്യം തേടി ഹിമാലയ രഹസ്യങ്ങളിലേക്ക് ഒരു യാത്ര.. ബെംഗളുരു- ചാർധാം ഐആർസിടിസി പാക്കേജ്

ബാംഗ്ലൂരിൽ നിന്ന് കുറഞ്ഞ ചെലവിൽ പോകാൻ സാധിക്കുന്ന നിരവധി യാത്രകളുണ്ട്. പാക്കേജുകളായും സ്വയം പ്ലാനിങ് നടത്തിയും തന്നെയും കൂട്ടായും ഒക്കെ പോയി വരാൻ സാധിക്കുന്ന യാത്രകൾ. എന്നാൽ ദിവസങ്ങളെടുത്ത് ധാരാളം തയ്യാറെടുപ്പുകൾ നടത്തി, പോകേണ്ട ഒരു യാത്രയാണ് ഇന്ന് മലയാളം നേറ്റീന് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. വെറും യാത്ര മാത്രമല്ല, എങ്ങനമെ പോകണമെന്നുള്ള ഒരു പ്ലാനും പാക്കേജും കൂടി ഇതിന്‍റെ ഭാഗമാണ്.

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടനങ്ങളിലൊന്നായ, കഷ്ടപ്പാടുകള്‍ നിറഞ്ഞ അനുഭവങ്ങളിലൂടെ, കല്ലും മുള്ളും ചവിട്ടി, കഷ്ടപ്പെട്ട് പോകേണ്ട ചാർധാം യാത്ര. മോക്ഷഭാഗ്യം തേടി ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന
ഹിമാലയൻ ചാർധാം തീര്‍ത്ഥാടന പാക്കേജ് ഒരുക്കിയിരിക്കുന്നത് ഐആർസിടിസിയാണ്. ബാംഗ്ലൂരിൽ നിന്നുള്ള ഹിമാലയ ചാർധാം യാത്രയുടെ വിശദാംശങ്ങൾ വായിക്കാം.

char Dham Yatra

ബെംഗളുരു- ചാർധാം യാത്ര

12 രാത്രിയും 13 പകലും നീണ്ടു നിൽക്കുന്ന ബെംഗളരു- ചാർധാം യാത്ര ഒക്ടോബർ മാസത്തിലാണ് പോകുന്നത്. വര്‍ഷത്തിൽ ആറു മാസം മാത്രം ദർശനം സാധ്യമാകുന്ന ഹിമാലയ ചാർധാം ക്ഷേത്രങ്ങൾ കണ്ട് മടങ്ങിയെത്താൻ സാധിക്കുന്ന പാക്കേജ് ബാംഗ്ലൂരിൽ നിന്നാരംഭിച്ച ബെംഗളൂരു - ഡൽഹി - ഹരിദ്വാർ- യമുനോത്രി- ഗംഗോത്രി - കേദാർനാഥ് - ബദരീനാഥ് - ദേവപ്രയാഗ് - ഋഷികേശ് - ഹരിദ്വാർ - ഡൽഹി - ബെംഗളൂരു എന്ന ക്രമത്തിലാണ് പോയി വരുന്നത്.

ഒക്ടോബർ 14 ന് രാവിലെ ബെംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 10.30ന് പുറപ്പെടുന്ന വിമാനം 13.20 ന് ഡല്‍ഹിയിൽ എത്തും. അവിടുന്ന് നേരെ 220 കിമി അകലെയുള്ള ഹരിദ്വാറിലേക്ക് പോകും. രാത്രി താമസം ഹരിദ്വാറിൽ. രണ്ടാം ദിവസം രാവിലെ ഭക്ഷണത്തിന് ശേഷം ഹോട്ടൽ വെക്കേറ്റ് ചെയ്ത് 220 കിമി അകലെയുള്ള ബാർക്കോട്ടിലേക്ക് പോകും. അവിടെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് രാത്രി അവിടെ താമസിക്കും. മൂന്നാം ദിവസം രാവിലെ ബാർകോട്ടിൽ നിന്ന് 32 കിമി അകലെയുള്ള ഹനുമാന്‍ചട്ടിയിൽ പോയി അവിടുന്ന് യമുനോത്രിയിലേക്ക് പോകും. ദർശമം നടത്തി തിരികെ ബാർക്കോട്ടിലേക്ക് രാത്രി താമസവും ഇവിടെ തന്നെ.

നാലാം ദിവസം ബാർകോട്ടിൽ നിന്ന് ഉത്തരകാശിയിലേക്ക് പോകും. പിറ്റേന്ന് 100 കിമി അകലെയുള്ള ഗംഗോത്രിയിലേക്ക് പോകും. ദർശനം കഴിഞ്ഞ് മടങ്ങിവരും. ആറാം ദിവസം ഉത്തരകാശിയിൽ നിന്ന് 200 കിമി അകലെയുള്ള ഗുപ്തകാശിയിലേക്ക് പോകും. അന്ന് അവിടെ താമസിച്ച് പിറ്റേന്ന് സോൻപ്രയാഗിലേക്ക് പോയി അവിടുന്ന് ഗൗരി കുണ്ഡിലേക്ക് ജീപ്പിൽ പോകും. എന്നിട്ട് 15 കിമി ട്രെക്കിങ് നടത്തി കേദാർനാഥ് ദര്‍ശനം നടത്തി മടങ്ങും. എട്ടാം ദിവസം ഗുപ്തകാശിയിൽ നിന്ന് സമീപത്തെ പ്രാദേശിക ക്ഷേത്രങ്ങൾ കാണാനായി പോകും. ഇത് പാക്കേജിൽ ഉൾപ്പെടാത്തതായതിനാൽ സ്വന്തം ചെലവിൽ വേണം പോകുവാൻ.

ഒൻപതാം ദിവസം ഗുപ്തകാശിയിൽ നിന്ന് പാണ്ഡുകേശ്വറിലേക്ക് പോകും. രാത്രി അവിടെ താമസിച്ച് പിറ്റേന്ന് ബദ്രിനാഥ് കാണാനായി പോകും. ഉച്ചയ്ക്ക് ശേഷം മായാപൂരിലേക്ക് പോകും. 11-ാം ദിവസം മായാപൂരിൽ നിന്ന് ദേവപ്രയാഗ്, തുടർന്ന് രഘുനാഥ് ജീ ക്ഷേത്രം, ഭാഗീരഥി നദിയുടെയും അളകനന്ദയുടെയും സംഗമസ്ഥാനം, തുടർന്ന് ഋഷികേശ് എന്നിവിടങ്ങൾ സന്ദർശിക്കും. ഋഷികേശിൽ രാംജൂല, ലക്ഷ്മൺ ജൂല, സ്വര്‍ഗ്ഗാശ്രമം എന്നിവിടങ്ങള്‍ കാണും. പിന്നീട് ഹരിദ്വാറിലേക്ക് പോകും.

12-ാം ദിവസം ഹരിദ്വാറില് പ്രാദേശിക കാഴ്ചകൾ കാണാനായി പോകും. ആരതി, മാനസാദേവി, ചാന്ദിദേവി എന്നിവിടങ്ങളും കാണും. പിറ്റേന്ന്, യാത്രയുടെ അവസാന ദിവസം ഹരിദ്വാറിലെ ഹോട്ടലില്‍ നിന്നിറങ്ങി ഡൽഹി വിമാനത്താവളത്തിലേക്ക് മടങ്ങും, വൈകിട്ട് 19.00 മണിക്കാണ് വിമാനം. അത് രാത്രി 21.50ന് ബെംഗളുരുവിൽ എത്തും.

62,330/- രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ട്രിപ്പിൾ ഒക്യുപൻസിയില‍് ഒരാൾക്കുള്ള നിരക്കാണിത്. ഡബിള്‌ ഷെയറിങ്ങിൽ ഒരാൾക്ക് . 63,850/- രൂപ, സിംഗിൾ ഷെയറിങ്ങിന് 75,440/-രൂപ എന്നിങ്ങനെയാണ് നിരക്ക്,.
ഇൻഡിഗോ എയർലൈൻസിൻ്റെ (ബെംഗളൂരു-ഡൽഹി/ഡൽഹി-ബെംഗളൂരു) ഇക്കണോമി ക്ലാസിലെ വിമാന ടിക്കറ്റുകൾ, സ്റ്റാൻഡേർഡ് കാറ്റഗറി ഹോട്ടലുകളിൽ (നോൺ എസി മുറികൾ) താമസം, ദക്ഷിണേന്ത്യൻ വെജിറ്റേറിയൻ ഭക്ഷണം എസി വാഹനത്തിൽ ഡൽഹി-ഹരിദ്വാർ-ഡൽഹി, ഹരിദ്വാർ-ചർധാം- ഹരിദ്വാർ നോൺ എസി വാഹനം യാത്രകൾ എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും- CharDham Yatra Ex Bengaluru
080-22960014, 9003140710,9003140708, 8595931290

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore char dham irctc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+