മലയാളികൾ ബാംഗ്ലൂരിലെത്തുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഭാഷയാണ്. കഷ്ടപ്പെട്ട് കന്നഡ പഠിച്ച് ജീവിക്കാൻ ആദ്യം പലര്‍ക്കും താല്പര്യം കാണില്ലെങ്കിലും പിന്നെ മെല്ലെ ഓരോ വാക്കുകളായി പറഞ്ഞു തുടങ്ങും. ഹോഗുമോ, ഊട്ട് ആയിത്താ, എഷ്ടു, ഇല്ലി എന്നിങ്ങനെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ചില വാക്കുകളിൽ തുടങ്ങി നിഷ്പ്രയാസം കന്നഡ സംസാരിക്കുന്ന, സാധനം മേടിക്കാൻ പോകുമ്പോൾ വിലപേശുന്ന, ഓട്ടോയിൽ കയറി വഴി പറഞ്ഞു കൊടുക്കുന്ന വിധത്തിലേക്ക് എത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ല.
എന്നാൽ ഒറ്റയടിക്ക് ഭാഷ പഠിച്ചെടുക്കുക എന്നത് എല്ലാവര്‍ക്കും എളുപ്പമല്ല. പ്രത്യേകിച്ച് ആദ്യമായി ബാംഗ്ലൂരിൽ ജീവിക്കാനായി പോകുന്നവർക്ക്. അപ്പോൾ എല്ലാ ദിവസവും ഉപയോഗിക്കേണ്ടി വരുന്ന, ബാംഗ്ലൂർ ജീവിതം എളുപ്പമാക്കുന്ന ചില വാക്കുകൾ പരിചയപ്പെട്ടാലോ. ബാംഗ്ലൂരിലേക്ക് യാത്ര പോകുന്നവർക്കും ഷോപ്പിങ്ങിന് പോകുന്നവർക്കും ഒക്കെ ഉപകാരപ്രദമാകുന്ന, നിത്യജീവിതത്തിൽ ഉപയോഗിക്കേണ്ടി വരുന്ന വാക്കുകളും വാചകങ്ങളും നോക്കാം.
Kannada Baralla/Gottila കന്നഡ ബരില്ല/ ഗൊത്തില്ല
ബാംഗ്ലൂരിലേക്ക് എന്നല്ല, കർണ്ണാടക സംസാരിക്കുന്ന ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോരുന്നതിനു മുൻപ് പഠിച്ചിരിക്കേണ്ട ആദ്യ വാക്കാണിത്. കന്നഡയിൽ തെറ്റില്ലാതെ പറഞ്ഞ
ആദ്യവാക്കും പലർക്കും ഇതായിരിക്കും. കന്നഡ ബരില്ല/ ഗൊത്തില്ല എന്നു പറഞ്ഞാൽ കന്നഡ അറിയില്ല അല്ലെങ്കിൽ കന്നഡ മനസ്സിലാവില്ല എന്നാണ് അർത്ഥം. പല സാഹചര്യങ്ങളിലായി പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ സംഭാഷണം സ്വാഭാവീകമായും കന്നഡയിലായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഈ വാക്ക് നിങ്ങളുടെ രക്ഷയ്ക്കെത്തും. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും സംശയം ചോദിക്കുകയോ സംസാരിക്കാൻ തുടങ്ങുകയോ ചെയ്യുമ്പോൾ കന്നഡ ഗൊത്തില്ല എന്നു പറയാം.
Yelli/Yellige യെല്ലി/ യെല്ലിഗെ
അവിടെ ചെന്നാൽ മാത്രം പോരല്ലോ, പുറത്തും ഇറങ്ങണ്ടേ.. എവിടേക്കെങ്കിലും പോകുമ്പോൾ വഴി തെറ്റുകയോ എങ്ങോട്ട് പോകണമെന്ന് സംശയം വരുമ്പോഴോ ഒക്കെ യെല്ലി പുറത്തെടുക്കാം. യെല്ലി/ യെല്ലിഗെ എന്നാൽ എവിടെ എന്നാണ് അർത്ഥം. ഡയറക്ഷൻസ്, ഏതെങ്കിലും പ്രത്യേക സ്ഥല എന്നിവ ചോദിക്കാൻ ഇതുപയോഗിക്കാം. യെല്ലി ടി ഷോപ്പ്, യെല്ലി ഓട്ടോ സ്റ്റാന്‍ഡ്, യെല്ലി ഹോസ്റ്റൽ എന്നിവ ചില ഉദാഹരണങ്ങളാണ്.

Kodu/Kodi കൊടു/ കൊടി
കർണ്ണാടകയിലെ നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന മറ്റൊരു വാക്കാണ് കൊടു/ കൊടി. ഇതിനർത്ഥം തരിക എന്നാണ്. പഴക്കടയിൽ പോയി ആപ്പിൾ കൊടി, ഹോട്ടലിൽ പോയി മസാലദോശ കൊടി എന്നിങ്ങനെ സന്ദർഭങ്ങൾ മാറിമാറി ഉപയോഗിക്കാം.
Hegiddera ഹെഗ്ഗിദരാ
നിങ്ങളുടെ സംഭാഷണങ്ങള്‍ തുടങ്ങുവാനും ഏതാളുകളോടും സംസാരിക്കാനും ഉപയോഗിക്കാവുന്ന വാക്കാണ് ഹെഗ്ഗിദരാ. സുഖമാണോ എന്നാണ് ഇതിനർത്ഥം. മുതിർന്ന ആളുകളോടും ചെറിയ കുട്ടികളോടും ഉദ്യോഗസ്ഥരോടും സാധാരണക്കാരോടും എല്ലാം ഏറ്റവും ബഹുമാനത്തിൽ ചോദിക്കുന്ന വാക്കാണിത്.
Channagiddini ചന്നാഗിധിനി
സുഖമാണോ എന്നു ചോദിക്കാൻ മാത്രം പഠിച്ചാൽ പോരല്ലോ. ആരെങ്കിലും ചോദിച്ചാൽ സുഖമാണ് എന്നും പറയേണ്ടെ. അതിനാണ് ചന്നാഗിധിനി എന്ന വാക്ക്. സുഖമാണ്, I am fine എന്നതിന്‍റെ കന്നഡ വാക്കാണിത്.
Yen Samachar? യേൻ സമാചാർ
സംഭാഷണം തുടങ്ങാനായി, അല്ലെങ്കിൽ നിശബ്ദത മുറിച്ച് വർത്തമാനം പറഞ്ഞു തുടങ്ങാൻ
യേൻ സമാചാർ എന്ന വാക്ക് ഉപയോഗിക്കാം. എന്തുണ്ട് വാർത്തകൾ, എന്തൊക്കെയുണ്ട് വിശേഷം എന്നിങ്ങനെയാണ് ഇതിന്‍റെ അർത്ഥങ്ങൾ.
Oota aayitha ഊട്ടാ ആയിതാ
ഒരു പക്ഷേ, കന്നഡയിൽ ഏറ്റവും സ്നേഹത്തോടെ ചോദിക്കപ്പെടുന്ന കാര്യങ്ങളിലൊന്നാണ് ഊട്ടായിതാ എന്നത്. പരിചയമില്ലാവർ പോലും അല്ലെങ്കിൽ ഒന്നോ രണ്ടോ വാക്കുകൾ സംസാരിക്കേണ്ട സാഹചര്യങ്ങളിൽ, സുഖം തിരക്കേണ്ട സമയങ്ങളിൽ ഒക്കെ ചോദിക്കാവുന്നതാണ് ഊട്ടായിതാ . ഇതിനർത്ഥം ഭക്ഷണം കഴിച്ചോ എന്നാണ്. തിണ്ടി ആയിത്ത എന്നാൽ പ്രഭാത ഭക്ഷണം കഴിച്ചോ എന്നാണ് അര്‍ത്ഥം. ഇതിനു മറുപടിയായി കഴിച്ചെങ്കില് ആയിത്തു എന്നും കഴിച്ചില്ലെങ്കിൽ ആഗില എന്നും പറയും.
Ninna hesarenu നിന്ന ഹെസനേരു
ഓഫീസിൽ ജോയിൻ ചെയ്യുമ്പോൾ. പാര്‍ട്ടികളില്‍. ഹോസ്റ്റലില്, കോളേജിൽ എന്നിങ്ങനെ എല്ലായിടത്തും ആവശ്യം വരുന്ന മറ്റൊരു വാക്കാണ് നിന്ന ഹെസനേരു. നിങ്ങളുടെ പേര് എന്താണ് എന്നു ചോദിക്കുന്നതാണിത്. ഇനി ആളുകളെ പരിചയപ്പെടുമ്പോൾ ധൈര്യമായി ചോദിക്കാം നിന്ന ഹെസനേരു..
Yeshtu യെഷ്ടു
ബാംഗ്ലൂരിൽ എത്തുന്നവർ ആദ്യം പഠിക്കുന്നതും ഏറ്റവും ഉപയോഗിക്കുന്നതുമായ മറ്റൊരു വാക്കാണ് യെഷ്ടു. എത്ര എന്നാണ് ഇതിനര്‍ത്ഥം. ഓട്ടോയിറങ്ങി പൈസ കൊടുക്കാൻ നേരം, പച്ചക്കറിക്കടയിൽ നിന്ന് സാധനം വാങ്ങി ബിൽ കൊടുക്കാൻ, എന്നിങ്ങനെ പണമിടപാടുകളിൽ ധൈര്യമായി യെഷ്ടു ഉപയോഗിക്കാം.
Hogu ഹോഗു
ബാംഗ്ലൂർ മലയാളി തമാശകളിൽ ഇന്നും ഹിറ്റായി ഓടുന്നതാണ് ഹോഗോമോ, ഗോഗുമായിരിക്കും എന്നത്. ബസ് മഡിവാള ഹോഗു എന്ന ഒരു ചോദ്യത്തിന് ഹോഗുമായിരിക്കും എന്ന മലയാളിയുടെ മറുപടിയെന്ന നിലയിലാണ് തമാശ. ഹോഗു എന്നാൽ പോകൂ എന്നാണ് അർത്ഥം.
ഹോഗന എന്നാൽ നമുക്ക് പോകാം എന്നാണ് അർത്ഥം.
Banni ബന്നി
ബന്നി എന്നാൽ വരൂ എന്നാണ് അർത്ഥം.
Yelli യെല്ലി - എവിടെ
Yen യേൻ - എന്ത്
Yake യാകെ -എന്തുകൊണ്ട്
Yaaru യാര് - ആര്
Yeshtu യെഷ്ടു - എത്ര
kelsa കെൽസ - ജോലി
Nillu നില്ലു- നിൽക്കൂ
Neeru നീരു- വെള്ളം
Mane മനെ- വീട്
Illi ഇല്ലി- ഇവിടെ
Alli അല്ലി - അവിടെ
Jaasti ജാസ്തി - അധികം
Swalpa സ്വല്പ - കുറച്ച്
Beku ബേക്കു - വേണം
Keli കേളി - ശ്രദ്ധിക്കൂ, കേൾക്കൂ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













