Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ- മധുര വന്ദേ ഭാരത് ഇന്നു മുതൽ, മറ്റു ട്രെയിനുകളേക്കാൾ 2 മണിക്കൂർ നേരത്തെയെത്താം, കൊടൈക്കനാൽ യാത്ര ഈസി

ബാംഗ്ലൂർ- മധുര വന്ദേ ഭാരത് ഇന്നു മുതൽ, മറ്റു ട്രെയിനുകളേക്കാൾ 2 മണിക്കൂർ നേരത്തെയെത്താം, കൊടൈക്കനാൽ യാത്ര ഈസി

ബെംഗളുരുവില്‍ നിന്നുള്ള യാത്രകളിൽ വേഗത്തിൽ എത്തിപ്പെടാവുന്ന ഇടമായി മധുരയും. മധുര- ബാംഗ്ലൂർ റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സെപ്റ്റംബർ 2 തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഇതോടെ വാരാന്ത്യ യാത്രകള്‍ക്കും വിനോദ യാത്രകൾക്കും എളുപ്പത്തിൽ പോയിവരാൻ സാധിക്കുന്ന സ്ഥലങ്ങളിലേക്ക് മധുരയും വരികയാണ്. സാധാരണ ട്രെയിൻ സർവീസുകളേക്കാൾ കുറഞ്ഞത് ഒന്നര- രണ്ട് മണിക്കൂർ ലാഭമാണ് മധുര-ബാംഗ്ലൂർ വന്ദേ ഭാരത് നല്കുന്നത്.

തിരുച്ചിറപ്പള്ളിയിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് മധുര- ബാംഗ്ലൂർ വന്ദേ ഭാരതിന്‍റെ വരവോടെ നിറവേറ്റപ്പെടുന്നത്. മധുരയ്ക്കും ബെംഗളൂരു കന്‍റോൺമെന്‍റിനുമിടയിൽ തിരുച്ചി വഴി വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിക്കുന്നതോടെ തിരുച്ചിയിലെ റെയിൽവേ യാത്രക്കാർക്ക് ബെംഗളൂരുവിലേക്ക് പകൽ സമയ ട്രെയിൻ ലഭിക്കും.

Bengaluru-Madurai In 7 45 Hours In Vande Bharat- Timings Stops And Ticket Price

മധുര-ബെംഗളുരു കന്‍റോൺമെന്‍റ് വന്ദേ ഭാരത് (20671)

മധുരയിൽ നിന്ന് രാവിലെ 5.15 ന് പുറപ്പെടുന്ന വന്ദേ ഭാരത് 7 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 1.00 മണിക്ക് ബാംഗ്ലൂരിൽ എത്തും. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. എസി ചെയർ കാറിന് 1575 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2865 രൂപയുമാണ് നിരക്ക്. എസി ചെയർ കാറിൽ 1068 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2194 രൂപയുമാണ് അടിസ്ഥാന നിരക്ക്.

മധുര-ബെംഗളുരു വന്ദേ ഭാരത് സ്റ്റോപ്പുകൾ, സമയം

മധുര ജംങ്ഷൻ - 05:15
ഡിണ്ടിഗൽ ജംങ്ഷൻ - 05:59
തിരുച്ചിറപ്പള്ളി - 06:50
കരൂർ - 08:08
നാമക്കല്‍ -08:32
സേലം ജംങ്ഷൻ -09:15
കൃഷ്ണരാജപുരം - 12:50
ബെംഗളുരു കന്‍റോൺമെന്‍റ് - 13:00

ബെംഗളുരു-മധുര വന്ദേ ഭാരത് (20672)

ബെംഗളുരു കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 1.30ന് പുറപ്പെടുന്ന ബെംഗളുരു-മധുര വന്ദേ ഭാരത് (20672) രാത്രി 21:45 ന് മധുരയിൽ എത്തും. 586 കിമി ദൂരം 8 മണിക്കൂർ 15 മിനിറ്റ് സമയം കൊണ്ടാണ് വന്ദേ ഭാരത് ഈ റൂട്ടിൽ പിന്നിടുന്നത്. സേലം, തിരുച്ചിറപ്പള്ളി എന്നീ സ്റ്റേഷനുകളിൽ 5 മിനിറ്റ് വീതവും ബാക്കിയുള്ള സ്റ്റേഷനുകളിൽ 2 മിനിറ്റുമാണ് നിർത്തുന്ന സമയം. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

ബാംഗ്ലൂർ-മധുര യാത്രയ്ക്ക് എസി ചെയർ കാറിന് 1740 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3060 രൂപയുമാണ് നിരക്ക്. ഭക്ഷണം, രിസർവേഷൻ ചാര്‍ജ്, സൂപ്പർഫാസ്റ്റ് ചാർജ്, ജിസ്ടി, എന്നിവയടക്കമാണ് ഈ നിരക്ക്. അതേസമയം എസി ചെയർ കാറിന് 1067 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2195 രൂപയുമാണ് അടിസ്ഥാന നിരക്ക് . എട്ട് കോച്ചുകളിലായാണ് ട്രെയിൻ സർവീസ് നടത്തുക.

ബെംഗളുരു-മധുര വന്ദേ ഭാരത് സ്റ്റോപ്പുകൾ, സമയം

ബെംഗളുരു കന്‍റോൺമെന്‍റ് - 13:30
കൃഷ്ണരാജപുരം - 13:55
സേലം ജംങ്ഷൻ - 16:50
നാമക്കല്‍ - 17:38
കരൂർ - 17:58
തിരുച്ചിറപ്പള്ളി - 19:20
ഡിണ്ടിഗൽ ജംങ്ഷൻ - 20:28
മധുര ജംങ്ഷൻ - 21:45

വിനോദസഞ്ചാരികൾക്ക് എളുപ്പം

ബാംഗ്ലൂരിൽ നിന്നും മധുര, കൊടൈക്കനാൽ തുടങ്ങിയ ഇടങ്ങളിലേക്ക് പുതിയ വന്ദേ ഭാരത് സർവീസിൽ ആളുകൾക് എളുപ്പത്തിൽ യാത്ര പോകാം. ദിണ്ഡിഗല്ലിൽ സ്റ്റോപ്പുള്ളതിനാൽ അത് പ്രയോജനപ്പെടുത്തിയാണ് കൊടൈക്കനാൽ യാത്ര. മധുരയിൽ ഇറങ്ങിയാൽ ക്ഷേത്രം ഉൾപ്പെടെ നിരവധി കാഴ്ചകൾ കണ്ടു വരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+