ബെംഗളൂരു യാത്രകളിൽ ഏറ്റവും എളുപ്പത്തിൽ എവിടെ പോകാമെന്ന് ആലോചിക്കുമ്പോൾ മനസ്സിലെത്തുന്ന ഇടമാണ് രാമനഗര. കർണ്ണാടകയുടെ സില്‍ക്ക് സിറ്റി എന്നിറയപ്പെടുമ്മ രാമനഗരയിലേക്ക് യാത്ര വരുമ്പോൾ വെറുതേ വരാതെ ഒന്നു പ്ലാൻ ചെയ്തു വന്നാലോ.. ഒന്നല്ല രണ്ടല്ല, നാല് സ്ഥലങ്ങൾ, അതും ഒന്നിനൊന്ന് മെച്ചപ്പെട്ട നാലിടങ്ങളൾ, അതും സാഹസികതയും കാഴ്ചകളും ഉള്ള സ്ഥലങ്ങൾ കണ്ടു വന്നാലോ...
നീണ്ട യാത്രയുടെ ആവശ്യമില്ലാതെ, വെറും ഒരു ദിവസം മാത്രം മതി ഈ ഇടങ്ങളെല്ലാം കണ്ടുവരുവാൻ. ഏറ്റവും മികച്ച രീതിയില്‍ ബാംഗ്ലൂരില്‍ നിന്നുള്ള ഒരു ദിവസ യാത്ര എങ്ങനെ പ്ലാന്‍ ചെയ്യാമെന്നും എല്ലാവർക്കും ഇഷ്ടമാകുന്ന വിധത്തിൽ ഉൾപ്പെടുത്താവുന്ന സ്ഥലങ്ങളും പരിചയപ്പെടാം. ഒപ്പം ഭക്ഷണവും കഴിക്കാൻ ഒരു കിടിലൻ ഇടം കൂടി പരിചയപ്പടുത്താം.

ബാംഗ്ലൂര്‍- രാമനഗര യാത്ര
ബാംഗ്ലൂരില്‍ നിന്ന് 48കിലോമീറ്റർ അകലെ ഒരു മണിക്കൂർ യാത്രാ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് രാമനഗര. ബാംഗ്ലൂരിൽ നിന്നും അതിരാവിലെ യാത്ര ആരംഭിക്കാം. എങ്കിൽ വെയില്‍ മൂക്കുന്നതിനു മുൻപ് വണ്ടിയോടിച്ച് എത്താം. എഅത് മാത്രമല്ല, വഴിയിലുടനീളം വണ്ടി നിർത്തി ആസ്വദിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങളുള്ളതിനാൽ അവിടെയെത്തുമ്പോഴേയ്ക്കും പ്ലാന്‍ ചെയ്തതിയും കൂടുതൽ സമയമെടുക്കും.
ഓൾഡ് മൈസൂർ റോഡ് വഴി വേണം യാത്ര വരാൻ. ഈ റൂട്ടിൽ ഒരുപാട് കാഴ്ചകൾ നിങ്ങളെ കാത്തിരിക്കുന്നു. വരുമ്പോള്‍ ബിഡദിയിൽ നിന്നുവേണം പ്രഭാതഭക്ഷണം കഴിക്കുവാൻ. ഏറ്റവും മികച്ച തട്ടേ ഇഡലി കിട്ടുന്നത് ഇവിടെയാണ്. ഇവിടുത്തെ മിക്ക കടകളിലും ഇഡലിയും ഉണ്ടായിരിക്കും,
എസ്ആർഎസ് ഹില്‍സ്
ഈ യാത്രയിലെ നമ്മുടെ ആദ്യ ലക്ഷ്യസ്ഥാനം എസ്ആർഎസ് ഹില്‍സ് അഥവാ രേവണസിദ്ധേശ്വര ബേട്ടയാണ്. രാമനഗരയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കണം ഇവിടെ എത്താൻ. പാറക്കെട്ടിനു മുകളിലേക്ക് നടന്നുള്ള കയറ്റമാണ് ഇവിടെ ചെയ്യാനുള്ളത്. പാറയിൽ ചെരിച്ച് കൊത്തിയ പടവുകളിലൂടെ മുകളിലേക്ക് കയറിച്ചെല്ലണം, ഏകദേശം 40 മിനിറ്റ് സമയം വേണം മുകളിലേത്താൻ. ഇവിടെയെത്തിൽ ക്ഷേത്രം, ജലാശയം പ്രദേശത്തിൻറെ മനോഹരമായ ആകാശ ദൃശ്യം എന്നിവയൊക്കെ കാണാം.
അധികം ബുദ്ധിമുട്ടില്ലാത്ത, മോഡറേറ്റ് ഹൈക്കാണിത്. പാറക്കെട്ടിനു മുകളിൽ പ്രത്യേകിച്ച് തണലൊന്നും ഇല്ലാത്തതിനാൽ വെയിൽ വീഴുന്നതിനു മുൻപ് ഇവിടെ കണ്ടിറങ്ങുന്നതാണ് നല്ലത്. കുട്ടികളെ ഒപ്പം കൂട്ടാതിരിക്കാൻ ശ്രദ്ധിക്കുക. നടന്നുള്ള കയറ്റവും ഇറക്കവും അവരെ പെട്ടന്ന് ക്ഷീണിപ്പിക്കും. അവടെ എടുത്ത് തിരിച്ചിറങ്ങേണ്ടി വരികയെന്ന്ത് മുതിർന്നവർക്കും അത്ര എളുപ്പമാവില്ല.
ഹൊസകരേ വ്യൂ പോയിന്‍റ്
അടുത്തതായി സന്ദർശിക്കുന്നത് ഹൊസകരേ വ്യൂ പോയിന്‍റ് ആണ്. എസ്ആർഎസ് ഹില്‍സിൽ നിന്നും 2.3 കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. അതിമനോഹരമായ പ്രകൃതിഭംഗിയും ദൃശ്യങ്ങളുമാണ് ഇവിടെ കാണാനുള്ളത്. മുന്നിലൊരു ജലാശയലും അതിന് പശ്ചാത്തലത്തില്‍ പാറക്കെട്ടും പച്ചപ്പും ഉൾപ്പെടെയുള്ള കാഴ്ചകൾ ഇവിടെ ആസ്വദിക്കാം. ഫോട്ടോ എടുക്കുവാനും പറ്റിയ സ്ഥലമാണിത്.

ജനപദ ലോക
കർണ്ണാടകയുടെ കൾച്ചറൽ സെന്‍റർ ആണ് ജനപദ ലോക. ഡൊഡ്ഡമന്നുഗുഡ്ഡെ ഫോറസ്റ്റിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ കർണ്ണാടകയുടെ ചരിത്രവും പാരമ്പര്യവും സംസ്കാരവും പരിചയപ്പെടാം. ഓപ്പൺ എയർ മ്യൂസിയം, നാടൻ കലകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. 15 ഏക്കർ സ്ഥലത്തായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്,
രംഗരായന ഡൊഡ്ഡി ലേക്ക്
ഈ രാമനഗര യാത്രയിലെ നാലാമത്തെ ഇടമാണ് രംഗരായന ഡൊഡ്ഡി ലേക്ക്. രാമനഗരയിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നാണിത്. ഇവിടേക്കുള്ള റൂട്ടും തടാകക്കരയിൽ എത്തിയാൽ ഉള്ള കാഴ്ചയും മനോഹരമാണ്. ഇവിടെ നിന്ന് ഫോട്ടോ എടുക്കാനും കാഴ്ചകൾ ആസ്വദിക്കാനും പറ്റിയ സ്ഥലമാണ്. യാത്രയുടെ അവസാനം സൂര്യാസ്തമയം ഇവിടെ കാണാൻ കഴിയുന്ന വിധത്തിൽ യാത്ര ക്രമീകരിക്കാം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












