Search
  • Follow NativePlanet
Share
» »പൂപോലെ മൃദുലമായ ഇഡലി.. പൊടി മുതൽ റവയും ഗീ ഇഡലിയും വരെ..ബെംഗളുരുവിലെ ഇഡലി ഇടങ്ങൾ

പൂപോലെ മൃദുലമായ ഇഡലി.. പൊടി മുതൽ റവയും ഗീ ഇഡലിയും വരെ..ബെംഗളുരുവിലെ ഇഡലി ഇടങ്ങൾ

ബെംഗളുരുവിൽ ജീവിക്കുമ്പോൾ ഒരു നേരമെങ്കിലും ഇഡലി കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും. പറയുന്ന രുചിയിൽ, ലോകത്തിലെ ഏതുവിഭവങ്ങളും വിളമ്പുന്ന ഹോട്ടലുകള്‍ ഉണ്ടെങ്കിലും ബെംഗളുരുവിന് പണ്ടേ പ്രിയം അധികം ഇഡലിയോട് തന്നെയാണ്. വേവിച്ച് ചൂടോടെ സാമ്പാറും ചമ്മന്തിയും കൂട്ടി വിളമ്പുന്ന ഇഡലിക്കടകളിൽ രാവിലെകളിൽ തിരക്കൊഴിഞ്ഞ നേരം കാണില്ല. ജോലിക്ക് പോകുന്നവരടക്കം ക്യൂ നിന്ന് ഇ‍ഡലി മേടിച്ച് കഴിക്കുന്ന ഒത്തിരി ഇടങ്ങൾ ബാംഗ്ലൂരിലെ ഓരോ കോണുകളിലും കാണാം.

ബെംഗളുരുവിലെ ഇഡലിക്ക് അത്രയും രുചിയെന്തായെന്ന് നിങ്ങളില്‌ പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും, പൊടി ഇഡലി, തട്ടേ ഇഡലി, ഗീ ഇഡലി, റവ എന്നിങ്ങനെ നിരവധി പേരുകളിൽ വ്യത്യസ്ത രുചികളിൽ ഇഡലികളുടെ വേറൊരു ലോകമാണ് ബാംഗ്ലൂരില്‍ ഉള്ളത്. ഇതാ നിങ്ങൾ ഒരു ഭക്ഷണ പ്രേമിയാണെങ്കില്‍ ബെംഗളുരുവില്‍ പോയി കഴിച്ചിരിക്കേണ്ട പ്രധാന ഇഡ്ഡലി സ്പോട്ടുകൾ പരിചയപ്പെടുത്താം. ഇതിലൊന്നു പോലും നിങ്ങളെ നിരാശരാക്കില്ല എന്നതുറപ്പ്.

1. വീണാ സ്റ്റോഴ്സ്

പഞ്ഞിപോലെ മൃദുവം രുചികരവുമായ ഇഡലികളാണ് മല്ലേശ്വരത്തെ വീണാ സ്റ്റോഴ്സിൽ ലഭിക്കുന്നത്. 1977 ൽ ആരംഭിച്ച കടയാണ് ഇതെങ്കിലും ഇത് പ്രസിദ്ധമാകുന്നത് ബോളിവുഡ് താരം ദിപിക പദുക്കോൺ ഒരഭിമുഖത്തിൽ വീണാ സ്റ്റോഴ്സിലെ ഇഡലിയെക്കുറിച്ച് വാചാലയയാപ്പോഴാണ്. നീണ്ട ക്യൂവും ഇഡലി കിട്ടിക്കഴിഞ്ഞാൽ നിന്നു കഴിക്കാൻ സ്റ്റാൻഡിങ് ടേബിളുകളും ഇവിടെയുണ്ട്. ചൂടോടെ കിട്ടുന്ന ഇഡലി ചൂടോടെ തന്നെ കഴിക്കണം. ഇഡലി കൂടാതെ ഷവിഗെ ബാത്ത്, പുളിയോഗരെ തുടങ്ങിയവയും ഇവിടെയുണ്ട്.
വിലാസം: 183, മാർഗോസ റോഡ്, മല്ലേശ്വരം, ബെംഗളൂരു

2. ഉമേഷ് ദോശാ പോയിന്‍റ്

വ്യത്യസ്തമായ വിഭവങ്ങൾക്കൊപ്പമാണ് ഇവിടുത്തെ ഇഡലിയും രുചിപ്രേമികളുടെ മനസ്സില്‍ ഇടം നേടിയത്. ഗീ പൊടി ഇഡലി ആണ് ശേഷാദ്രിപുരത്തെ ഉമേഷ് ദോശാ പോയിന്‍റിലെ ഏറ്റവും പേരുകേട്ട വിഭവം. അവർ ഇഡ്ഡലി ഉണ്ടാക്കുന്നു, എന്നിട്ട് അവയിൽ ധാരാളം നെയ്യ് ഒഴിച്ച് മുകളിൽ ചട്നി പൊടി വിതറുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് കൂടാതെ ചട്നി പൊടി പാക്കറ്റുകളും ഇവിടെ ലഭിക്കും. ഇഡലി കൂടാതെ, തട്ടേ ഇഡ്ഡലി, വട മംഗലാപുരം ബജ്ജി, മുൾബഗൽ മസാല, പോഹ തുടങ്ങിയവയും ഇവിടെ ലഭിക്കും.
വിലാസം: 21, ഫസ്റ്റ് മെയിൻ റോഡ്, 4 th ബ്ലോക്ക്, കുമാര പാർക്ക് വെസ്റ്റ്, ശേഷാദ്രിപുരം

3. മാവല്ലി ടിഫിന്‍ റൂം, എംടിആർ

ബെംഗളുരുവിൽ ഇഡലിക്ക് മാത്രമല്ല, മറ്റെല്ലാ രുചികൾക്കും പ്രസിദ്ധമായ ഇടമാണ് മാവല്ലി ടിഫിന്‍ റൂം. ഇവിടുത്തെ ദോശയം വളരെ പ്രസിദ്ധമാണ്. 1925 ൽ പ്രവർത്തനം ആരംഭിച്ച മാവല്ലി ടിഫിന്‍ റൂമിന്‍റെ ശാഖകൾ ഇന്ന് ബെംഗളുരുവിൽ ഉടനീളമുണ്ട്. ഇവിടെ റവ ഇഡലി വനന്തിനു പിന്നിൽ കഥയുമുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത് അരി വിതരണം തടസ്സപ്പെട്ടപ്പോള്‌ ഹോട്ടല്‍ നടത്തിക്കൊണ്ടുപോകാനായി ഉടമസ്ഥർ അരിക്ക് പകരം റവ പരീക്ഷിക്കുകയും അത് പിന്നീട് വൻ വിജയമായി മാറുകയുമായിരുന്നു.

4. താസാ തിണ്ടി, ജയനഗർ

ബെംഗളുരുവിലെ ഓരോ ഭക്ഷണപ്രേമിക്കും ഏറ്റവും പരിചിതമായ ഇടങ്ങളിലൊന്നാണ് ജയനഗറിലെ താസാ തിണ്ടി. ഇഡലിയും ഇവിടുത്തെ സ്പെഷ്യൽ കാപ്പിയും കുടിച്ചാൽ വയറ് മാത്രമല്ല, മനസ്സും നിറയും. ഇതിരാവിലെ തന്നെ തുറക്കുന്ന ഇവിടെ അപ്പോൾ മുതൽ തിരക്ക് ആരംഭിച്ചിട്ടുണ്ടാകും. ആ തിരക്ക് രാത്രി വൈകിയും ഇവിടെ തുടരും. കറിയൊന്നും കൂട്ടാതെ ആസ്വദിച്ച് ഇഡലി കഴിക്കാൻ മാത്രമായി എത്തുന്നവര് ഒരുപാടുണ്ട് ഇഡലിയോടൊപ്പം തന്നെ ഇവിടുത്തെ മസാല ദോശയും പ്രസിദ്ധമാണ്.
വിലാസം: താസ തിണ്ടി (1004, 26-ാം മെയിൻ റോഡ്, 4-ാം ടി ബ്ലോക്ക് ഈസ്റ്റ്, ജയനഗർ 9-ാം ബ്ലോക്ക്, ജയനഗർ.

5. ഐഡിസി കിച്ചൺ

ബെംഗളുരുവിൽ ഉടനീളം കാണുന്ന റസ്റ്റോറന്‍റ് ശൃംഗലയാണ്
ഐഡിസി കിച്ചൺ. ഇവരുടെ ഇഡലിയും പ്രസിദ്ധമാണ്. ഗീ തട്ടേ ഇഡലി, പൊടി ഇഡലി എന്നിവ തനിയെ കഴിക്കാനും കൊഴുത്ത കടല ചട്നി കൂട്ടി കഴിക്കാനും ഒരുപോലെ രുചികരമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+