Search
  • Follow NativePlanet
Share
» »ബെംഗളൂരു നവരാത്രി ഷോപ്പിങ്; ബാംഗ്ലൂർ മുഴുവൻ കറങ്ങിയാലും തൃപ്തിയാവില്ല, നിങ്ങൾ വരേണ്ട 5 ഷോപ്പിങ് സ്വർഗ്ഗങ്ങൾ

ബെംഗളൂരു നവരാത്രി ഷോപ്പിങ്; ബാംഗ്ലൂർ മുഴുവൻ കറങ്ങിയാലും തൃപ്തിയാവില്ല, നിങ്ങൾ വരേണ്ട 5 ഷോപ്പിങ് സ്വർഗ്ഗങ്ങൾ

പ്രാർത്ഥനയുടെയും ആഘോഷങ്ങളുടെയും മറ്റൊരു നവരാത്രിക്കാലം വന്നുകഴിഞ്ഞു. വിശ്വാസങ്ങളെല്ലാം ഒന്നുതന്നെയാണെങ്കിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യസ്തത കണ്ടെത്തുവാൻ സാധിക്കും. രാജ്യത്തെ എല്ലാ നാടുകളിൽ നിന്നുമുള്ള നവരാത്രി ആഘോഷങ്ങളുടെ ഒരു സങ്കലനം കാണാൻ സാധിക്കുന്ന നഗരമാണ് ബെംഗളൂരു. ഓരോ സ്ഥലങ്ങളിലും പന്തലുകളും ചടങ്ങുകളും ഒക്കെയായി വളരെ പ്രാധാന്യത്തോടെയാണ് ബാംഗ്ലൂരിലെ നവരാത്രി ആഘോഷങ്ങൾ, ഓരോ നാടുകളിൽ നിന്നുള്ളവരുടെ പ്രധാന കേന്ദ്രങ്ങളിൽ അവരുടെ നാട്ടിലെ വിധത്തിലായിരിക്കും ഒരുക്കങ്ങൾ.

ബാംഗ്ലൂരിലെ നവരാത്രി ആഘോഷങ്ങളിൽ വിട്ടുകളയുവാൻ പാടില്ലാത്തത് ഇവിടുത്തെ ഷോപ്പിങ് ആണ്. ബെംഗളുരു നിവാസികൾ ഏറ്റവും ആഘോഷത്തോടെ, ഷോപ്പിങ് നടത്തുന്ന സീസണുകളിലൊന്നാണിത്. വസ്ത്രങ്ങൾ, വീട്ടിലേക്കുള്ള സാധനങ്ങള്‍, അലങ്കാര വസ്തുക്കൾ, ആഭരണങ്ങൾ, ചെരിപ്പുകൾ എന്നിങ്ങനെ എല്ലാം വാങ്ങുന്ന സമയം. ഈ നവരാത്രിയിൽ ഷോപ്പിങ് നടത്താൻ പറ്റിയ ബാംഗ്ലൂരിലെ പ്രധാന ഇടങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

Navaratri Pooja Shopping Around Bengaluru

1. കൊമേഷ്യൽ സ്ട്രീറ്റ്

ബെംഗളൂരു ഷോപ്പിങ്ങ് നമുക്ക് വസ്ത്രത്തിൽ നിന്നു തുടങ്ങാം. പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളാണെങ്കിലും ഏറ്റവും പുതിയ ഡിസൈനിൽ ആണെങ്കിലും നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ ലഭിക്കുന്ന ഒരിടമാണ് കൊമേഷ്യൽ സ്ട്രീറ്റ്. എത്ത്നിക് വെയറുകളുടെ വലിയ ശേഖരം തന്നെ ഇവിടുത്തെ കടകളിൽ ഉണ്ട്. ആഭരണങ്ങൾ, ചെരിപ്പുകൾ, മറ്റു സാധനങ്ങള്ഡ എന്നിവയെല്ലാം വിൽക്കുന്ന ചെറുതും വലുതുമായ നിരവധി കടകൾ കൊമേഷ്യൽ സ്ട്രീറ്റിലുണ്ട്. വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ വേണമെന്നുള്ളവർക്ക് അതിന്‍റെ കടകളും ഇവിടെ കണ്ടെത്താം. ബജറ്റിൽ ഒതുങ്ങുന്ന ഷോപ്പിങ് ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണിത്.

2. ചിക്പേട്ട് മാർക്കറ്റ്

നവരാത്രി ആഘോഷങ്ങളിൽ പരമ്പരാഗത വേഷത്തിൽ ഒരുങ്ങാനാണോ താല്പര്യ? അങ്ങനെയെങ്കിൽ ഏറ്റവും മികച്ചതും പുതിയതുമായ ഡിസൈനുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഇടമാണ് ചിക്പേട്ട്. ഹോൾസെയിൽ വിലയിൽ തുണിത്തരങ്ങൾ ലഭിക്കുന്ന നിരവധി ഷോപ്പുകൾ ഇവിടെയുണ്ട്. സാരി, ചുരിദാർ, ലഹങ്ക, സിൽക്ക് സാരിയുൾപ്പെടെയുള്ള തുണികൾ, കോട്ടൺ വസ്ത്രങ്ങൾ എന്നിവയെല്ലാം ചിക്പേട്ട് മാർക്കറ്റിൽ ലഭിക്കും. നീണ്ടു കിടക്കുന്ന ഷോപ്പിങ് ഏരിയ ആയതിനാൽഒരുപാട് കടകളിൽ കയറി, വിലതിരക്കി സമയമെടുത്ത് ഷോപ്പിങ് നടത്തുകയും ചെയ്യാം

3. ജയനഗർ ഫോർത്ത് ബ്ലോക്ക്

തുണിക്കടകൾ, ചെരിപ്പുകടകൾ തുടങ്ങിയവയാണ് ജയനഗർ ഫോർത്ത് ബ്ലോക്കിൽ ധാരാളമുള്ളത്. ഏതു തരത്തിലുള്ള വസ്ത്രങ്ങളും നിങ്ങൾക്ക് ഇവിടെ നിന്ന് കുറഞ്ഞ നിരക്കിൽ ലഭിക്കും. എന്നാൽ പ്രധാന ഷോപ്പിങ്ങ് ഇടങ്ങള്‍ വിട്ട് വഴിയിലേക്കിറങ്ങുമ്പോളാണ് ജയനഗറിലെ ഷോപ്പിങ് ആരംഭിക്കുന്നത് എന്നു പറയാം. വഴിയോരക്കച്ചവടക്കാരിൽ നിന്ന് ആഭരണങ്ങൾ, ചെരിപ്പുകൾ, വീട്ടിലേക്കുള്ള അലങ്കാരങ്ങൾ, വസ്ത്രങ്ങൾ എന്നിവ മേടിക്കാം. നവരാത്രി അലങ്കാരങ്ങൾ മേടിക്കുവാൻ യോജിച്ച സ്ഥലം കൂടിയാണ് ജയനഗർ ഫോർത്ത് ബ്ലോക്ക്. നിങ്ങളുടെ വീട്ടിലേക്കാവശ്യമായ പൂജാ സാധനങ്ങളും ഇവിടെ ലഭിക്കും.

4. ഇന്ദിരാ നഗര്‍ 100 ഫീറ്റ് റോഡ്

വഴിയരികിലെ സാധനങ്ങളോടു വലിയ താല്പര്യം ഇല്ലെങ്കിൽ നേരെ ഇന്ദിരാ നഗര്‍ 100 ഫീറ്റ് റോഡിലേക്ക് പോകാം. ബൊട്ടീക്കുകളും അത്തരത്തിലുള്ള കടകളുമാണ് ഇവിടെ അധികവും. ലഹങ്ക, സാരി പോലുള്ള ഡിസൈനർ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ ഇവിടെ ധാരാളമുണ്ട്. മാത്രമല്ല, വെസ്റ്റേൺ വസ്ത്രങ്ങളും മോഡേൺ വസ്ത്രങ്ങളും ലഭിക്കുന്ന കടകളും ഇവിടെയുണ്ട്.

5. കെആർ മാർക്കറ്റ്

ഇനി നിങ്ങള്‍ക്ക് നവരാത്രി ഒരുങ്ങളുടെ ഭാഗമായുള്ള അലങ്കാര വസ്തുക്കൾ മാത്രമാണ് മേടിക്കേണ്ടതുള്ളൂവെങ്കിൽ പലകടകളിലായി കയറി അലയേണ്ട. പകരം കെആർ മാർക്കറ്റ് അഥവാ സിറ്റി മാർക്കറ്റിലേക്ക് പോവുക. ദിയകള്‍ പൂജാ വസ്തുക്കൾ, പുഷ്പങ്ങൾ, വീടും പരിസരവു അലങ്കരിക്കാനുള്ള സാധനങ്ങൾ, എന്നിവയെല്ലാം മറ്റിടങ്ങളേക്കാൾ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore navaratri shopping
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+