Search
  • Follow NativePlanet
Share
» »ബെംഗളൂരു നഗരഹൃദയത്തിലെ 5 ഇടങ്ങൾ, ഇനിയും കാണാത്തവരുണ്ടോ? തടാകം മുതൽ കൊട്ടാരം വരെ!

ബെംഗളൂരു നഗരഹൃദയത്തിലെ 5 ഇടങ്ങൾ, ഇനിയും കാണാത്തവരുണ്ടോ? തടാകം മുതൽ കൊട്ടാരം വരെ!

ബെംഗളൂരുവിലെ വാരാന്ത്യങ്ങൾ മിക്കപ്പോഴും യാത്രകൾക്കുള്ളതാണ്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വന്ന് വിശ്രമിച്ച് തിരക്കുകളൊക്കെ കഴിഞ്ഞ് ശനിയാഴ്ചയോ ഞായറാഴ്ചയോ ഒന്നു വെറുതേ പുറത്തിറങ്ങാം. വാരാന്ത്യ ചെറുയാത്രകൾ പലപ്പോഴും ഏതെങ്കിലും കഫേകളിലോ റസ്റ്റോറന്‍റുകളിലെ ഡിന്നറിലോ അവസാനിപ്പിക്കുന്നതിനു പകരം വ്യത്യസ്തമായ ഒരു ചെറിയ യാത്ര. പരമാവധി മൂന്നോ നാലോ മണിക്കൂർ ചെലവഴിച്ച് തിരികെ വരാൻ പറ്റുന്ന ഇടങ്ങളാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.

ദിവസമോ മണിക്കൂറോ വ്യത്യാസമില്ലാതെ എല്ലായ്പ്പോഴും തിരക്ക് നിറഞ്ഞ ബാംഗ്ലൂരിൽ കുറച്ചു സമയം വെറുതേ പോയിരിക്കാൻ പറ്റുന്ന ഇടങ്ങൾ തിരഞ്ഞാൽ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. എന്നാൽ നമുക്ക് പരിചിതമായ ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളായിരുന്ന, പിന്നീട് എപ്പോഴോ വഴിമറന്നു പോയ സ്ഥലങ്ങളിലേക്കാണ് ഇന്നത്തെ യാത്ര. ബെംഗളരു ഹൃദയത്തില്‌ സ്ഥിതി ചെയ്യുന്ന ഏഴ് പ്രധാന സ്ഥലങ്ങൾ

Bangalore-Palace

ബാംഗ്ലൂർ പാലസ്

ബെംഗളുരുവിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ബെംഗളുരു പാലസ് ഇന്ന് ബാംഗ്ലൂരിൽ കാണാൻ സാധിക്കുന്ന രാജകീയ കാഴ്ചകളിൽ ഒന്നാണ്. ഇംഗ്ലണ്ടിലെ വിൻസർ കാസിലിന് സമാനമായ രൂപത്തിൽ നിർമ്മിച്ച ഈ കൊട്ടാകം 454 ഏക്കർ സ്ഥലത്തിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. 45000 ചതുരശ്രഅടി അഥവാ ഏകദേശം ഒരു ഏക്കറോളം സ്ഥലത്ത് 34 കിടപ്പു മുറികളും വാച്ച് ടവറുകളും സമ്പന്നവും ആഢംബരം നിറഞ്ഞതുമായി അകത്തളങ്ങളും അലങ്കാരങ്ങളു ഒക്കെയാണ് ബാംഗ്ലൂർ പാലസ്. രാവിലെ 10.00 മുതൽ വൈകിട്ട് 5.30 വരെയാണ്
ബാംഗ്ലൂർ പാലസ് സന്ദർശന സമയം.

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ

ബെംഗളൂരുവിലെ ഏറ്റവും മനോഹരവും കുറഞ്ഞ ചെലവിൽ സന്ദർശിക്കാന്‍ സാധിക്കുന്നതുമായ ഇടമാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ. നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ, മനോഹരമായ പുഷ്പങ്ങള്ഡ‍, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തു വളർത്തുന്ന ചെടികൾ, വിശ്രിക്കാനും സമയം ചെലവഴിക്കാനുമായി വന്നിരിക്കുന്ന ആളുകൾ, ശാന്തമായ അന്തരീക്ഷം എന്നിങ്ങനെ ഇവിടേക്ക് ആകർഷിക്കുന്ന കുറേ കാര്യങ്ങളുണ്ട്. ലണ്ടനിലെ ക്രിസ്റ്റല് പാലസിന് സമാനമായി നിർമ്മിച്ച ഗ്ലാസ് ഹൗസ് കൗതുകമുള്ള കാഴ്ചയാണ്.ലാൽബാഗ് ലേക്കാണ് മറ്റൊരു ആകർഷണം. രാവിലെ 6.00 മുതൽ വൈകിട്ട് 7.00 വരെയാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശന സമയം.

കബ്ബണ്‍ പാര്‍ക്ക്

ബാംഗ്ലൂരിൽ വാരാന്ത്യങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ ശാന്തമായി ചെലവഴിക്കണമെന്ന് തോന്നിയാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പോയി വരാന്‍ പറ്റിയ സ്ഥലമാണ് കബ്ബൺ പാർക്ക്. നഗരത്തിന്‍റെ ശ്വാസകോശം എന്നു വിശേഷിപ്പിക്കാന്‌ യോഗ്യമായ ഹരിതയിടമാണിത്. ചാമരാജേന്ദ്ര പാർക്ക് എന്നാണ് ഇതിന്‍റെ ഔദ്യോഗിക പേര്. നഗരത്തിരക്കിന് നടുവിൽ 300 ഏക്കർ സ്ഥലത്തായാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്. പകൽ മുഴുവൻ ഇവിടെ സൗജന്യ പ്രവേശനമാണ്. വാരാന്ത്യങ്ങളില് കബ്ബൺ പാർക്കിൽ പൊതുവേ തിരക്ക് അനുഭവപ്പെടാറുണ്ട്.

ഉൾസൂർ ലേക്ക്

തടാകങ്ങളുടെ കാര്യത്തിൽ മറ്റേത് ഇന്ത്യൻ നഗരത്തേക്കാളും സമ്പന്നമാണ് ബാംഗ്ലൂർ. നഗരത്തിന്‍റെ ദാഹം മാറ്റാനായി നിർമ്മിച്ചതും സ്വാഭാവീകവുമായ നിരവധി തടാകങ്ങൾ ഇവിടെയുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഉൾസൂര്‍ തടാകം. 123.6 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന തടാകത്തിൽ വെറുതെ വന്നിരിക്കാനായി ആളുകൾ എത്താറുണ്ട്. ഇതിനുള്ളിലെ ചെറുദ്വീപുകൾ ആകർഷകമായ ഒു കാഴ്ചയാണ്. ബഹളങ്ങളോ ആൾക്കൂട്ടങ്ങളോ ഇല്ലാതെ കുറച്ചു സമയം ശാന്തമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ഉൾസൂർ ലേക്ക്

ഇസ്കോൺ ക്ഷേത്രം

ശാന്തമായി, മനസ്സിനെ തണുപ്പിക്കാനും സ്വസ്ഥമാക്കുവാനും ഒരിടമാണ് ബാംഗ്ലൂരിൽ നിങ്ങള്‍ തേടുന്നതെങ്കില്‍ ഇസ്കോൺ ക്ഷേത്രം നിങ്ങള്ക്കുള്ള ഉത്തരമാണ്. നോർത്ത് ബെംഗളുരുവിൽ സ്ഥിതി ചെയ്യുന്ന ശ്രീ രാധാ കൃഷ്ണാ ഇസ്കോൺ ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്. രാജാജി നഗറിലാണ് ക്ഷേത്രമുള്ളത്. രാവിലെ 4:30 am -5:20 am , 7:15 am- 1:15 pm, വൈ കിട്ട്4:15 pm - 8:00 pm എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+