Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: 85 കിലോമീറ്റർ പോയാൽ മതി, മഞ്ചനഹള്ളി, ഡണ്ടിഗനഹള്ളി പിന്നെ ആദിയോഗിയും.. ദിവസം മുഴുവനും യാത്ര

ബാംഗ്ലൂർ യാത്ര: 85 കിലോമീറ്റർ പോയാൽ മതി, മഞ്ചനഹള്ളി, ഡണ്ടിഗനഹള്ളി പിന്നെ ആദിയോഗിയും.. ദിവസം മുഴുവനും യാത്ര

ബെംഗളൂരുവിലെ തിരക്കുകളിൽ മുൻകൂട്ടി പ്ലാൻ ചെയ്തുള്ള യാത്രകൾ പലപ്പോഴും വിചാരിച്ചതുപോലെ നടക്കണമെന്നില്ല.. മഴയാണോ വെയിലാണോ അടുത്തതെന്ന് പ്രവചിക്കാൻ കഴിയാത്ത വിധത്തിൽ ഓരോ നിമിഷവും മാറിവരുന്ന കാലാവസ്ഥ, ട്രാഫിക് ബ്ലോക്ക്, അവസാന നിമിഷത്തിലെ ലീവ് കട്ട് ചെയ്യൽ എന്നിങ്ങനെ പ്രതിസന്ധികൾ പലതുണ്ട്. അപ്പോൾ പെട്ടന്ന് തട്ടിക്കൂട്ടിയുള്ള യാത്രകൾ ആവും പലർക്കും സാധിക്കുക. അപ്പോൾ പിന്നെയുള്ള കൺഫ്യൂഷൻ എവിടേക്ക് പോകണം എന്നതാണ്.

ബാംഗ്ലൂരിൽ നിന്ന് ഒറ്റ ദിവസത്തിൽ കണ്ടുവരാൻ പറ്റുന്ന നിരവധി കോംബോ ഡെസ്റ്റിനേഷന് പാക്കേജുകൾ മലയാളം നേറ്റീവ് പ്ലാനറ്റ് വായനക്കാർക്കായി പരിചയപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഒരു യാത്രയിൽ കണ്ടുവരാവുന്ന, ഒന്നിനൊന്ന് വ്യത്യസ്തമായ മൂന്നിടങ്ങളാണ് ഇന്ന് പറയുന്നത്. പ്ലാനിങ്ങ് വേണ്ടായെന്നതും ഒരു പകൽ മാത്രം മതിയെന്നതുമാണ് ഇതിന്‍റെ പ്രത്യേകത. മാത്രമല്ല, നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറി കളർഫുൾ ആക്കുവാൻ പറ്റിയതാണ് ഇതിലേ ഓരോ ഇടങ്ങളും.

Explore 3 Top Spots within 85 KM In Bengaluru Including Dandiganahalli amp amp Isha Adiyogi

ബെംഗളൂരു, 85 കിമീ, മൂന്നിടങ്ങൾ

ഒറ്റ യാത്രയിൽ പരമാവധി സ്ഥലങ്ങൾ സന്ദര്‍ശിച്ച് വരാൻ ആഗ്രഹമുള്ളവർക്ക് പറ്റിയ യാത്രയാണ് ചിക്കബെല്ലാപൂരിന് സമീപത്തുള്ള മൂന്നിടങ്ങളിലേക്കുള്ളത്. പകലിന്‍റെ ഭംഗിയും റോഡ് ട്രിപ്പും മനോഹരമായ കൃഷിയിടങ്ങളും ജലാശയങ്ങളും കണ്ടുള്ളതാണ് ആദ്യത്തെ രണ്ടിടങ്ങളെങ്കിൽ മൂന്നാമത്തെത് നിങ്ങളുടെ യാത്ര പോസിറ്റീവ് എനർജിയോടെ അവസാനിപ്പിക്കാന്‍ പറ്റിയതാണ്. മഞ്ചനഹള്ളി ലേക്ക്, ഡണ്ടിഗനഹള്ളി ഡാം പിന്നെ ഇഷ ആദിയോഗി എന്നിവയാണ് ഈ യാത്രയിൽ സന്ദര്‍ശിക്കുന്നത്.

ബെംഗളൂരു -മഞ്ചനഹള്ളി ലേക്ക്

ബാംഗ്ലൂരിൽ നിന്നും മഞ്ചനെഹള്ളി ലേക്കിലേക്ക് 85 കിലോമീറ്ററാണ് യാത്രാ ദൂരം. കെട്ടിടങ്ങളും വണ്ടികളും നിറഞ്ഞ ബാംഗ്ലൂരിന്‍റെ തിരക്കിൽ നിന്നും പ്രകൃതി ഭംഗി ആസ്വദിക്കാനും പച്ചപ്പും ഹരിതാഭയും കണ്ണുനിറയെ കാണാനും ഒരു ഉഗ്രൻ ഔട്ടിങ്ങിനുമായി പറ്റിയ ഇടമാണ് മഞ്ചനഹള്ളി ലേക്ക്. അതിമനോഹരമായ ഈ ഡാം റിസര്‍വോയറിൽ കാഴ്ചകൾ കണ്ടു നടക്കുവാനും ഫോട്ടോ എടുക്കുവാനമെല്ലാം ഒത്തിരി സ്ഥലമുണ്ട്. വെറുതേ വന്നിരിക്കാനും ഇവിടം ബെസ്റ്റ് ആണ്.

Bangalore Travel Guide

മഴ പെയ്യുമ്പോളാണ് -മഞ്ചനഹള്ളി ലേക്ക് അതിന്‍റെ ഭംഗിയിൽ എുന്നത്. സൂര്യോദയം, സൂര്യാസ്തമയം എന്നിവ കാണാനായാണ് ഇവിടേക്ക് വരേണ്ടത്. അല്പം ഉള്ളിലേക്ക് കടന്ന പ്രദേശമായതിനാൽ ഇവിടെ കടകളൊന്നും കാണില്ല. നിങ്ങൾക്ക് ആവശ്യമായ ഭക്ഷണം, വെള്ളം തുടങ്ങിയവ കരുതണം. ഇവിടെ വന്ന് മേടിക്കാമെന്ന് വെച്ചാൽ അത് നടക്കില്ല. രാവിലെ ഇവിടെ എത്തുന്ന വിധത്തിൽ യത്ര പുറപ്പെടാം. സൂര്യോദയം അല്ലെങ്കിൽ രാവിലത്തെ കാഴ്ചകൾ കണ്ട് അടുത്തയിട പി
പിടിക്കാം.

മഞ്ചനഹള്ളി ലേക്ക്- ഡണ്ടിഗനഹള്ളി ഡാം

മഞ്ചനഹള്ളി ലേക്കിൽ നിന്നും ഡണ്ടിഗനഹള്ളി ഡാമിലേക്കാണ് പോകുന്നത്. 5.5 കിലോമീറ്റർ ദൂരമാണ് ഈ രണ്ടു സ്ഥലങ്ങൾക്കും ഇടയിലുള്ളത്.15 മിനിറ്റിൽ താഴെ മതി എത്തിച്ചേരുവാൻ. സമാധാനവും ശാന്തതയുമാണ് ഈ സ്ഥലത്തിന്‍റെ പ്രത്യേകത. കുടുംബവുമായി വരുവാനും കുട്ടികൾക്ക് പിക്നിക് ഒരുക്കുവാനും യുവാക്കൾക്ക് സ്വസ്ഥമായി കുറച്ച് സമയം ചെലവഴിക്കാനുമെല്ലാം ഇവിടം പറ്റിയതാണ്. മഞ്ചനഹള്ളി ലേക്കിൽ സൂര്യോദയം കണ്ട് ഇവിടേക്ക് പ്രഭാത കാഴ്ചകൾ ആസ്വദിക്കുവാൻ എത്തുന്നപോലെ പ്ലാൻ ചെയ്യാം.

ഡണ്ടിഗനഹള്ളി ഡാം- ആദിയോഗി

ഈ യാത്രയിലെ മൂന്നാമത്തെയും അവസാനത്തേതുമായ ലക്ഷ്യസ്ഥാനമാണ് ആദിയോഗി. ഡണ്ടിഗനഹള്ളിയിൽ നിന്ന ആദിയോഗിയിലേക്ക് 34 കിലോമീറ്റർ ദൂരമുണ്ട്. ചിക്കബെല്ലാപൂരിൽ നന്ദി ഹിൽസിന് സമീപമാണ് ആദിയോഗിയുള്ള ഇഷാ ഫൗണ്ടേഷന്‍ സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരിലെ ആദിയോഗി പ്രതിമയ്ക്ക് സമാനമായി നിർമ്മിച്ചിരിക്കുന്നതാണ് ചിക്കബെല്ലാപൂരിലെ ആദിയോഗിയും.
ലോകത്തിലെ ഏറ്റവും വലിയ ശിവ ശിൽപം കൂടിയാണ്. 34 മീറ്റർ ഉയരവും 45 മീറ്റർ നീളവും 25 മീറ്റർ വീതിയും ഇതിനുണ്ട്112 അടി ഉയരമുള്ള ഇത്, പൂർണ്ണമായും സ്റ്റീലിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. 500 ടൺ ഭാരമുണ്ട്. രാത്രി 7-8 മണി വരെയുള്ല ലൈറ്റ് ഷോ കണ്ട് മടങ്ങാം. ഇവിടുന്ന് ബാംഗ്ലൂരിലേക്ക് 65 കിലോമീറ്റർ ദൂരമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+