Search
  • Follow NativePlanet
Share
» »ബെംഗളൂരുവിലെ മഹിമാപുര; റീൽസിലും സ്റ്റോറികളിലും കണ്ടിട്ടില്ലാത്ത സ്ഥലം.. കയറാൻ കുന്നും കാണാൻ സൂര്യാസ്തമയവും

ബെംഗളൂരുവിലെ മഹിമാപുര; റീൽസിലും സ്റ്റോറികളിലും കണ്ടിട്ടില്ലാത്ത സ്ഥലം.. കയറാൻ കുന്നും കാണാൻ സൂര്യാസ്തമയവും

ബാംഗ്ലൂരിൽ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്തത്രയും ഭംഗിയിൽ ഒരു സൂര്യോദയം... ഇത്രയും കേൾക്കുമ്പോൾ തന്നെ നന്ദി ഹില്‍സും നാരായണഗിരി ഹിൽസും സ്കന്ദാഗിരിയും അടക്കം നിരവധി സ്ഥലങ്ങൾ നിങ്ങളുടെ മനസ്സിലെത്തും. എന്നാൽ ഇതൊന്നുമല്ലാതെ, അധികമാരും പോകാത്ത, യാത്രാ ലിസ്റ്റുകളിലോ ട്രാവൽ റീൽസിലോ വീഡിയോകളിലോ ഒന്നും അധികം പരിചയപ്പെട്ടിട്ടില്ലാത്ത ഒരിടമാണ് നേറ്റീവ് പ്ലാനറ്റ് മലയാളം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

മഹിമാപുര.. ബാംഗ്ലൂരിലെ അധികമാരും പോയിട്ടില്ലത്ത, അറിയപ്പെടാത്ത സ്വർഗ്ഗങ്ങളിലൊന്ന്. കുറഞ്ഞ ദൂരത്തിലുള്ള യാത്രയും നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചകളുമായാണ് മഹിമാപുര സഞ്ചാരികളെ കാത്തിരിക്കുന്നത്. പടികയറിയെത്തുന്ന പാറക്കെട്ടുകൾക്കു മുകളിലെ മറ്റൊരു ലോകമാണിത്. പെട്ടന്നൊരു യാത്ര പോകാൻ ആഗ്രഹിക്കുമ്പോൾ മുന്നൊരുക്കങ്ങളൊന്നും കൂടാടെ ഇവിടേക്ക് പോയി വരാം.

ബാംഗ്ലൂരിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് മഹിമാപുര സ്ഥിതി ചെയ്യുന്നത്. ദൂരം കുറവാണെങ്കിലം കാഴ്ചകളും നടത്തവും പടി കയറ്റവും ഒക്കെയായി ഒരു കംപ്ലീറ്റ് പാക്കേജ് പ്രതീക്ഷിച്ച് വേണം പോകാൻ. ബെംഗളൂരുവിൽ നിന്ന് ഏകദിന യാത്രകള്‍ക്കായി സ്ഥലം തിരയുമ്പോൾ ഇനി മഹിമാപുരയും ഉൾപ്പെടുത്താം. എങ്ങനെ പോകുമെന്നല്ലേ ആലോചിക്കുന്നത്... വഴിയടക്കം ഇതാ വായിച്ചോളൂ..

ബെംഗളൂരു-മഹിമാപുര യാത്ര

ബാംഗ്ലൂരിൽ നിന്ന് മഹിമാപുരയിലേക്ക് 44 കിലോമീറ്ററാണ് ദൂരം. തുംകൂർ ഭാഗത്തേയ്ക്കാണ് നിങ്ങൾ യാത്ര ചെയ്യേണ്ടത്. ബാംഗ്ലൂര്‍- പൂനെ ദേശീയപാതയിൽ തുംകൂർ ദിശയിൽ ഏകദേശം 45 കിമി യാത്ര ചെയ്താൽ മഹിമാപുരയിലേക്ക് തിരിയുന്ന ഒരു ബോർഡ് കാണാം. ഈ വഴി ഇടത്തോട്ട് വീണ്ടും ഒന്നര കിലോമീറ്റർ സഞ്ചരിക്കണം. ഇവിടെ എത്തിയാൽ മുകളിലേക്ക് കയറാൻ നിറയെ പടികളുള്ള ഒരു കുന്നു കാണാം. നിങ്ങൾ മഹിമാപുരയുടെ കാഴ്ചകളിലേക്ക് എത്തിക്കഴിഞ്ഞു. സെലമംഗല സിറ്റിയുടെ ഭാഗമാണ് മഹിമാപുര.

മഹിമാപുരയിൽ എത്തിയാൽ

മഹിമാപുരയിൽ കുന്നിനു താഴെ എത്തിയാൽ ഇനിയൊന്നും നോക്കേണ്ട... നടന്നു കയറിക്കോ. ഏകദേശം 300 പടികളാണ് മുകളിലെത്താനായി കയറേണ്ടത്. ഇനി നടക്കാൻ പാടാടെങ്കിൽ ഒരു ഓഫ്റോഡ് യാത്ര വഴിയും മുകളിലെത്താം. മുകളിൽ ചെന്നാൽ ഇത്രയും നേരം പറഞ്ഞതെല്ലാം സത്യമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും. അത്രയും മനോഹരമായ ഒരിടത്തേയ്ക്കാണ് നിങ്ങൾ എത്തുന്നത്. സൂര്യോദയ സമയത്തണെങ്കിൽ സ്വർണ്ണ നിറത്തിൽ മനോഹരമായ ഒരു പ്രകാശം നിങ്ങളെ പൊതിയും. മലമടക്കുകളില്‍ നിന്നും ഉദിച്ചുയരുന്ന സൂര്യനെ നിങ്ങൾക്ക് ഇവിടെ കാണാം.

കൂടാതെ, നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ശിവഗംഗാ ഹിൽസ്, കച്ച്കൽ ബേട്ടാ തുടങ്ങിയ മലകളുടെ കാഴ്ചയും ഇതിനു മുകളിൽ നിന്നാല് കാണാം. ഇത് കൂടാതെ ചുറ്റുമുള്ള പച്ചപ്പും കാഴ്ചകളും കാണേണ്ടതു തന്നെയാണ്. വൈകിട്ടാണ് വരുന്നതെങ്കില്‍ സൂര്യാസ്തമയം കാണാൻ സാധിക്കുന്ന വിധത്തിൽ വേണം പ്ലാൻ ചെയ്യാൻ.

മഹിമാപുര ക്ഷേത്രം

ഒരുപാട് കഥകളും വിശ്വാസങ്ങളും നിറഞ്ഞുനിൽക്കുന്ന ഇടമാണ്
മഹിമാപുര ക്ഷേത്രം. മഹിമ രംഗനാഥ സ്വാമിയെയാണ് ഇവിടെ ആരാധിക്കുന്നത്. ചോള ശൈലിയിലാണ് ഈ കുഞ്ഞ് ക്ഷേത്രത്തിന്‍റെ നിർമ്മാണം. ഇവിടുത്തെ കഥകളിലെ പ്രധാന ആളായ ഗരുഡൻ ആണ് മറ്റൊരു വിശേഷം. ഗരുഡനെ ആരാധിക്കുന്ന ഒരേയൊരു സ്ഥലമാണിത്.

മറ്റിടങ്ങൾ

നിങ്ങളുടെ സമയവും യാത്രാ പ്ലാനും പോലെ മഹിമാപുരയ്ക്ക് സമീപത്തുള്ള ശിവഗംഗ, കച്ച്ഗൽ ഹിൽ, ഹെഗ്ഗുണ്ട ഹിൽ, മന്ദാരഗിരി, മൈദാല കേരെ, സിദ്ധഗംഗ മഠം, കെംഗൽ ബേട്ട, ശിവഗംഗേ ഹിൽസ്, ചി കെ യു സിഎച്ച്ഐ ഹിൽസ്, ഭൈരവദുർഗ തുടങ്ങിയ സ്ഥലങ്ങളും ലിസ്റ്റിൽ ഉൾപ്പെടുത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+