Search
  • Follow NativePlanet
Share
» »ബെംഗളൂരു നവരാത്രി 2024 : ഡാൺഡിയ രാസ് തുടങ്ങുകയായി..രാവുറങ്ങാത്ത ആഘോഷം, പ്രധാന സ്ഥലങ്ങൾ

ബെംഗളൂരു നവരാത്രി 2024 : ഡാൺഡിയ രാസ് തുടങ്ങുകയായി..രാവുറങ്ങാത്ത ആഘോഷം, പ്രധാന സ്ഥലങ്ങൾ

ബെംഗളൂരു നവരാത്രി ആഘോഷങ്ങള്‍: നാടും നഗരവും നവരാത്രി ആഘോഷങ്ങൾക്കായി ഒരുങ്ങി. പ്രാർത്ഥനകളുടെയും പൂജകളുടെയും നേരം മാത്രമല്ല, കൂടിച്ചേരലുകളുടെയും രാത്രി വൈകിയുള്ള ആഘോഷങ്ങളുടെയും ഒക്കെ സമയമാണ്. ഓരോ നാട്ടിലും നവരാത്രി ആഘോഷങ്ങളും ദുർഗാ പൂജയും ഏതെങ്കിലും ഒക്കെ തരത്തിൽ വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ഇതല്ലാം ഒരിടത്ത് കാണാൻ കഴിയുമെങ്കിൽ അത് ബെംഗളൂരുവിലാണ്.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവരും വസിക്കുന്ന സ്ഥലമായതിനാൽ ഓരോരുത്തരും തങ്ങളുടെ നാട്ടിലെ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും സമാനമായുള്ള ഒരുക്കങ്ങളാണ് ബെംഗളൂരുവിലും നടത്തുന്നത്. നവരാത്രി പരിപാടികളും അരങ്ങേറ്റങ്ങളും ദുർഗാ പൂജാ പന്തലുകളും ബെംഗളുരുവിലെ ഓരോ കോണിലും കണ്ടെത്താം. ഇതാ 2024 നവരാത്രിക്കാലത്ത് ബാംഗ്ലൂരിലെ ദുർഗാ പൂജാ പന്തൽ, നവരാത്രി ആഘോഷങ്ങൾ എന്നിവ നോക്കാം.

Must Visit Navaratri Events And Dandiya in Bangalore

ബെംഗളൂരുവിലെ നവരാത്രി 2024

രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള നവരാത്രി ചടങ്ങുകളും ആഘോഷങ്ങളും കാണുവാൻ സാധിക്കുന്ന സ്ഥലമാണ് ബെംഗളൂരു. എല്ലാ പ്രധാന ഇടങ്ങളിലും നവരാത്രിയുടെ ഭാഗമായി കൂടിച്ചേരലുകൾ, കലാപരിപാടികൾ, പൂജകൾ, നൃത്തങ്ങൾ, രാപവുപുലരുവോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ എന്നിവ കാണാം. ഓരോ പ്രദേശങ്ങളിലെയും കമ്മ്യൂണിറ്റികള്‍ക്കനുസരിച്ച് ആഘോഷങ്ങളിൽ വ്യത്യസ്തത കാണാം.

ഇത്തവണ വിപുലമായ ആഘോഷങ്ങളാണ് നവരാത്രിയുടെ ഭാഗമായി ബെംഗളൂരുവിൽ നടക്കുന്നത്. പരമ്പരാഗത നാടോടി നൃത്തരൂപമായ രാസ് അഥവാ ഡാൺഡിയ രാസ് ഉൾപ്പെടെയുള്ള പരിപാടികൾ ഇവിടെയുണ്ട്. ഒക്ടോബര്‍ 3 വ്യാഴാഴ്ച മുതൽ തന്നെ ഹോട്ടലുകൾ, കമ്യൂണിറ്റി സെന്‍റുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ഡാൺഡിയ രാസ് നടക്കും. ഇതാ ബെംഗളുരിലെ പ്രധാനപ്പെട്ട നവരാത്രി പരിപാടികൾ

ബെംഗളുരു നവരാത്രി പരിപാടികൾ

1. ധോലിഡ 2024 : ഓപ്പൺ എയർ പൂൾസൈഡ് ദണ്ഡിയ നൈറ്റ്
സ്ഥലം: വിആർആർ അസ്റ്റോറിയ റിസോർട്ട് & കൺവെൻഷൻ സെൻറർ
തിയതി: ഒക്ടോബർ 03 മുതല്‍ 14 വരെ
2. ഇലക്ട്രോണിക് സിറ്റി ദണ്ഡിയ ഉത്സവം
തിയതി: ഒക്ടോബർ 03 മുതല്‍ 14 വരെ

3. ബെംഗളൂരു ബിഗ്ഗസ്റ്റ് ദണ്ഡിയ മഹോത്സവ സീസൺ 6
സ്ഥലം: ഹോട്ടൽ ലെറോയ് ഗ്രാൻഡ്, യശ്വന്ത്പൂർ
തിയതി: ഒക്ടോബർ 03 മുതല്‍ 14 വരെ
4. എനിബജി കാൻ ഡാൻഡിയ 4.0
സ്ഥലം: മാൻവി കൺവെൻഷൻ, എച്ച്എസ്ആർ ലേഔട്ട്
തിയതി: ഒക്ടോബർ 05 മുതല്‍ 11 വരെ

5. വൈറ്റ്ഫീൽഡ് ദണ്ഡിയ മഹാ ഉത്സവ് -സീസൺ 4
സ്ഥലം: ഭോരുക ടെക്നോളജി പാർക്ക്
തീയതി : ഒക്ടോബർ 05 മുതൽ 06 വരെ

6. വൈറ്റ്ഫീൽഡ് ആൻഡ് ബാംഗ്ലൂർ ദണ്ഡിയ ഇവന്‍റ് സീസൺ 7
സ്ഥലം: രാധ ഹോംടെൽ
തീയതി :ഒക്ടോബർ 04-13
7. വൈറ്റ്ഫീൽഡ് ബിഗ്ഗസ്റ്റ് ദണ്ഡിയ മഹോത്സവ സീസൺ 3
സ്ഥലം: ലെമൺ ട്രീ സ്യൂട്ട്സ്, വൈറ്റ്ഫീൽഡ്
തീയതി : ഒക്ടോബർ 04 മുതൽ 12 വരെ.
8. മാറത്തഹള്ളി ഡിസ്കോ ദണ്ഡിയ രാത്രി 2024
സ്ഥലം: റീബൂട്ട് ദ പബ്ബ്
തീയതി : ഒക്ടോബർ 03 മുതൽ 14 വരെ

9. ദേശി ഡിസ്കോ ദണ്ഡിയ
സ്ഥലം: ബിഗ് ഡാഡി
തീയതി : ഒക്ടോബർ 03 മുതൽ 11 വരെ
10. എത്നിക് ദാണ്ഡിയ
സ്ഥലം: വൈറ്റ് ലോട്ടസ് ക്ലബ്, എച്ച്എസ്ആർ
തീയതി : ഒക്ടോബർ 04 മുതൽ 11 വരെ

നവരാത്രി പരിപാടികളുടെ ലിസ്റ്റുകൾക്ക് കടപ്പാട്- ഇന്‍സ്റ്റഗ്രാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore navaratri celebrations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+