ബാംഗ്ലൂരിൽ നിന്ന് കുറച്ചു ദിവസം അവധി കിട്ടിയാൽ പോകാൻ പലരും ഇഷ്ടംപോലെ ഇടങ്ങൾ കണ്ടുവെച്ചിട്ടുണ്ടാകും. കബ്ബൺ പാർക്കും ലാൽ ബാഗും ബ്രിഗേഡ് റോഡും എംജി റോഡും ഒക്കെ കണ്ട് മടുത്തവർക്ക് പറ്റിയ കുറച്ച് സ്ഥലങ്ങൾ ആണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. അത്യാവശ്യം റോഡ് ട്രിപ്പും സാഹസികതയും ഒകെ എൻജോയ് ചെയ്ത് പോകാൻ പറ്റിയ സ്ഥലങ്ങൾ ആണിതെന്ന് പ്രത്യേകം പറയേണ്ടല്ലോ...
ട്രെക്കിങ്, ബോട്ടിങ്,റോഡ് ട്രിപ്പ്, ക്ഷേത്രം, വന്യജീവി കേന്ദ്രങ്ങൾ എന്നിങ്ങനെ പല കാഴ്ചകൾ ഉള്ള സ്ഥലങ്ങളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരിടം മാത്രം തിരഞ്ഞെടുക്കാതെ, വരുന്ന ആഴ്ചകളിലേക്ക് കൂടി നിങ്ങൾക്ക് മുൻകൂട്ടി പ്ലാൻ ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള ഇടങ്ങളാണ് ഇതിലുള്ളത്. അപ്പോൾ പിന്നെ യാത്രകൾ പോയി തുടങ്ങുകയല്ലേ... ലിസ്റ്റ് നോക്കാം.

യേലഗിരി
ബാംഗ്ലൂരിൽ നിന്ന് 155 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന യേലഗിരി അതിരാവിലെ പുറപ്പെട്ട് വൈകുന്നേരത്തോടെ മടങ്ങിയെത്തുന്ന വിധത്തിൽ പ്ലാൻ ചെയ്യാൻ പറ്റിയ സ്ഥലമാണ്. ഏകദേശം മൂന്നര മണിക്കൂർ സമയമാണ് ഒരു ഭാഗത്തേയ്ക്ക് യാത്രയ്ക്കായി വേണ്ടത്. പ്രശാന്തമായ കാലാവസ്ഥയ്ക്കും പച്ചപ്പിനും പേരുകേട്ട ഇവിടെ കണ്ടുതീർക്കണമെങ്കിൽ രണ്ടോ മൂന്നോ ഗിവസം ചെലവഴിക്കണം, പ്രധാന കാഴ്ചകൾ വിട്ടുപോകാതെ ഒറ്റ ദിവസത്തിൽ വന്നുമടങ്ങുകയും ചെയ്യാം.
തമിഴ്നാട്ടിൽ തിരുപ്പത്തൂർ ജില്ലയുടെ ഭാഗമായാണ് യേലഗിരി സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1,410 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അത്ര പ്രസിദ്ധമല്ലെങ്കിൽക്കൂടിയും വന്നിരിക്കേണ്ട ഒരു ഹിൽ സ്റ്റേഷൻ ആണ്. മലനിരകൾ കഴിഞ്ഞാൽ ക്ഷേത്രങ്ങളും വെള്ളച്ചാട്ടം, പാർക്ക് തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്. സ്വാമിമല ഹിൽസ്, വേലവൻ ക്ഷേത്രം, പുങ്കനൂർ തടാകം, ജലഗംപറൈ വെള്ളച്ചാട്ടം, യേലഗിരി നേച്ചർ പാർക്ക് തുടങ്ങിയവ ഇവിടെ സന്ദർശിക്കാം.
വയനാട്
ബാംഗ്ലൂരിൽ നിന്ന് വയനാടിന് വരണമെങ്കില്‍ ഒരു പാടുമില്ല. നേരിട്ട് ഇഷ്ടംപോലെ ബസുകളാണ് സർവീസ് നടത്തുന്നത്. എന്നാൽ ഉരുൾപൊട്ടലും മഴയും മറ്റു കാലാവസ്ഥാ പ്രശ്നങ്ങളും കാരണം വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മിക്കവയും അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോഴിതാ അവ പഴയതുപോലെ സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ ബെംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക് ധൈര്യമായി യാത്ര പ്ലാൻ ചെയ്യാം.
ബെംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക് 279 കിലോമീറ്ററാണ് ദൂരം. ഏകദേശം അഞ്ചര മണിക്കൂർ സമയത്തിൽ ഇത് പിന്നിടാം. ബസുകൾ ഉള്ളതിനാൽ നേരത്തെ ബുക്ക് ചെയ്താൽ സീറ്റ് പ്രശ്നങ്ങളില്ലാതെ എത്തുകയും ചെയ്യാം. നേരത്ത അടച്ചിട്ട കുറുവാ ദ്വീപ്, ചെമ്പ്രാ പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ് ഇക്കോ ടൂറിസം തുടങ്ങിയ ഇടങ്ങൾ സഞ്ചാരികൾക്കായി തുറക്കുക. . അതോടൊപ്പം ബാണാസുര അണക്കെട്ട്, ഇടയ്ക്കൽ ഗുഹ, തൊള്ളായിരം കണ്ടി തുടങ്ങിയ പതിവിടങ്ങളും യാത്രയിൽ ഉൾപ്പെടുത്താം. ചെമ്പ്രാപീക്ക്, ബാണാസുരമല, മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ് എന്നിവയിൽ 21 മുതലാണ് പ്രവേശനം അനുവദിക്കുക,
കബനി
വൈൽഡ് ലൈഫ് ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ കബനിയിലേക്ക് പോകാം. സാഹസിക സഞ്ചാരികൾക്കും വന്യജീവി പ്രേമികൾക്കും യാത്രകളിൽ കൗതുകം ആഗ്രഹിക്കുന്നവർക്കുമെല്ലാം പറ്റിയ ഇടമാണ് കബനി. സഫാരി, തടാകങ്ങൾ, വന്യജീവി സ്പോട്ടിങ് എന്നിങ്ങനെ ഇവിടെ വന്നാൽ ചെയ്യാൻ ആക്ടിവിറ്റികളും ധാരാളമുണ്ട്.
ബാംഗ്ലൂരിൽ നിന്ന് കബനിയിലേക്ക് 203 കിലോമീറ്റർ ദൂരമാണ്. ഏകദേശം നാല് മണിക്കൂര്‍ യാത്രയാണ് ഇതിനായി വേണ്ടത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












