ബാംഗ്ലൂർ കാഴ്ചകളിൽ എന്നു വ്യത്യസ്തത തിരയുന്നവരാണ് നമ്മൾ സഞ്ചാരികൾ. ചെറുതെന്നോ വലുതെന്നോ നോക്കാതെ ചുറ്റിലുമുള്ള കാടും മലയും കയറി തടാകങ്ങളും പാറക്കെട്ടുകളും കയറി, ഓരോ യാത്രയിലും സാഹസികത തിരയുന്നവർ. എന്നാൽ കുറച്ചു കഴിയുമ്പോഴേയ്ക്കും എവിടേക്ക് പോകണമെന്ന് സംശയം വരും. കണ്ടയിടങ്ങളിലേക്ക് തന്നെ പോകണോ അതോ പുതിയ ഇടങ്ങൾക്കായുള്ള തിരച്ചിൽ തുടരണോ എന്നതാവും ചോദ്യം. കുറച്ചധികം ദൂരം സഞ്ചരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരിടം മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്താം.
നുഗു ഡാം.. ബെംഗളുരുവിലുള്ള പലരും കേട്ടിരിക്കാൻ ഒട്ടും സാധ്യതയില്ലാത്ത ഒരിടമാണിത്. എന്നാൽ നിങ്ങൾ പോയാൽ നിങ്ങളെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു സ്ഥലവും കൂടിയാണ്. അതിരാവിലെയിറങ്ങി പാതിരാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലുള്ള യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് അടുത്ത യാത്ര നുഗു അണക്കെട്ടിലേക്ക് വെച്ചുപിടിക്കാം. മൈസൂരിന് സമീപം സ്ഥിതി ചെയ്യുന്ന നുഗു അണക്കെട്ട് വിശദമായി പരിചയപ്പെടാം.
നുഗു അണക്കെട്ട്
അതിമനോഹരമായ പശ്ചാത്തല കാഴ്ചകളോടെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഇടമാണ് നുഗു അണക്കെട്ട്. കുന്നുകളും മലകളും പച്ചപ്പും നിറഞ്ഞുനിൽക്കുന്ന പ്രദേശത്ത് അതിനെ പശ്ചാലമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ഡാം കർണ്ണാടകയിലെ തന്നെ ഏറ്റവും ഭംഗിയേറിയ അണക്കെട്ടുകളിലൊന്നു കൂടിയാണ്. സൂർ ജില്ലയിലെ ഹെഗ്ഗഡദേവന കോട്ടെ അല്ലെങ്കിൽ എച്ച്ഡി കോട്ട് താലൂക്കിന് കീഴിലുള്ള ബീർവാൾ ഗ്രാമത്തിലാണ് നുഗു ഡാം സ്ഥിതി ചെയ്യുന്നത്. നുഗു നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് കാവേരി തടത്തിന്‍റെ ഭാഗം കൂടിയാണ്.
വർഷത്തിൽ എല്ലായ്പ്പോഴും മനോഹരമായ കാഴ്ചയാണ് ഇവിടെ വരുന്നവർക്ക് നുഗു അണക്കെട്ട് നല്കുന്നത്. എന്നിരുന്നാലും ഇതിന്‍റെ ഭംഗി പൂർണ്ണമായും മനസ്സിലാകണമെങ്കിലും ആസ്വദിക്കണമെങ്കിലും മഴക്കാലത്ത് തന്നെ വേണം വരാൻ. മഴയിൽ ഓഫ്ബീറ്റ് ഇടങ്ങൾ തേടുന്നവർക്ക് പറ്റിയ ലക്ഷ്യസ്ഥാനം കൂടിയാണ് നുഗു അണക്കെട്ട്. ശാന്തമായി പ്രകൃതിയുടെ മടിത്തട്ടിൽ വന്നിരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മൈസൂരിന് സമീപം ഇതിലും മികച്ച ഇടമില്ല.
പ്രാദേശികമായി മാത്രം ആളുകൾ എത്തിക്കൊണ്ടിരുന്ന ഇവിടം അന്വേഷിച്ച് ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നുമെല്ലാം ആളുകൾ എത്തുന്നു. മൈസൂർ യാത്രയിൽ വ്യത്യസ്തത തിരയുന്നവർക്കും ഇവിടം മികച്ച തിരഞ്ഞെടുപ്പ് ആയിരിക്കും. എന്നാൽ ഇവിടെ എത്തിയാൽ ഡാമിലേക്ക് കയറാനാകല്ലെന്ന കാര്യം മറക്കരുത്. സുരക്ഷാ കാരണങ്ങളാൽ ഇവിടെ സന്ദർശം നിയന്ത്രിതമാണ്. ഒരു പകൽ പിക്നിക്കായി വന്നിരിക്കാനും പക്ഷി നിരീക്ഷണത്തിനും ഒക്കെ ഇവിടെ സാധ്യതകളുണ്ട്. ക്യാച്മെന്‍റ് ഏരിയയുടെ ഭാഗത്ത് വന്നാൽ ഫോട്ടോ എടുക്കാനും സാധിക്കും.
ജലസേചനം, വൈദ്യുതോല്പാദനം എന്നീ രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നുഗു അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
സർ എം വിശ്വേശ്വരയ്യയുടെ മേൽനോട്ടത്തിലാണ് അണക്കെട്ട് നിർമ്മിച്ചത്. . 1956-57 വർഷത്തിൽ ആരംഭിച്ച അണക്കെട്ട് 1959 ൽ പൂർത്തിയായി. റിസർവോയറിന് 637.65 മീറ്റർ നീളവും 43.58 മീറ്റർ ഉയരവുമുണ്ട്. റിസർവോയറിന്‍റെ ആകെ വൃഷ്ടിപ്രദേശം 30.8 ഹെക്ടർ ആണ്. . അണക്കെട്ടിന് റേഡിയൽ തരത്തിലുള്ള 4 സ്പിൽവേ ഗേറ്റുകളുണ്ട്.
ബാംഗ്ലൂരിൽ നിന്ന് നുഗു അണക്കെട്ട് കാണാൻ മാത്രമായി വന്നാൽ അതൊരുപക്ഷേ നഷ്ടമായേക്കാം. പകരം സമീപത്തെ കുറച്ചിടങ്ങൾ കൂടി ഉൾപ്പെടുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം, ബന്ദിപ്പൂർ വന്യജീവി സങ്കേതം, ഗോപാലസ്വാമി ബേട്ട, മൈസൂർ കൊട്ടാരം, ചാമുണ്ഡി ഹിൽസ്, സെൻ്റ് ഫിലോമിനാസ് ചർച്ച്, ബൃന്ദാവൻ ഗാർഡൻസ്, തുടങ്ങിയ സ്ഥലങ്ങൾ കൂടി കണ്ടുവരുന്ന വിധത്തിൽ യാത്ര ക്രമീകരിക്കാം.
നുഗു അണക്കെട്ടിൽ എത്തിച്ചേരാൻ
ബാംഗ്ലൂരില്‍ നിന്ന് നുഗു അണക്കെട്ടിലേക്ക് 203 കിലോമീറ്ററാണ് ദൂരം. മൈസൂരില്‍ നിന്ന് ഇവിടേക്ക് 51 കിലോമീറ്ററും ദൂരമുണ്ട്. മാനന്തവാടി റോഡ് വഴിയാണ് ഇവിടേക്ക് വരേണ്ടത്. മൈസൂരിൽ നിന്നും ഇവിടേക്ക് ബസുകൾ ലഭ്യമാണ്. അണക്കെട്ടിന് ഏറ്റവും അടുത്തുള്ള സ്റ്റേഷനാണ് നഞ്ചൻഗുഡ് സ്റ്റേഷൻ. ഇതുവഴിയുള്ള സാധാരണ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ട്. നുഗു റിസർവോയറിലേക്ക് എത്തിച്ചേരാനുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ മൈസൂർ ജംഗ്ഷൻ സ്റ്റേഷനാണ്. നഞ്ചൻകോടിനും നുഗു അണക്കെട്ടിനും ഇടയിലുള്ള ദൂരം 48 കിമി ആണ്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














