ബാംഗ്ലൂർ യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ ഒരു പ്ലാൻ നമ്മുടെ മനസ്സിലുണ്ടാകും. ഓരോ ദിവസവും എവിടെയൊക്കെ പോകണമെന്നും രാത്രി എങ്ങനെ ചെലവഴിക്കണമെന്നും ഏത് ഭക്ഷണം കഴിക്കണമെന്നും എന്തിനധികം ഏത് പബ്ബിലാണ് പോകേണ്ടത് എന്നു വരെ തീരുമാനിച്ചിട്ടുണ്ടാകും. ഷോപ്പിങ്ങും കറക്കവുമായി പോകുമ്പോൾ ചിലപ്പോൾ പ്രധാന സ്ഥലങ്ങൾ വിട്ടുപോയെന്നു വരാം.
ബാംഗ്ലൂരിൽ നന്ദി ഹിൽസ് മാറ്റി നിർത്തിയാൽ മറ്റു പ്രധാന ഇടങ്ങളെല്ലാം നഗരത്തിനുള്ളിൽ തന്നെയാണ്. മെട്രോയിലെ ക്യാബിലോ എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന അകലത്തിലുള്ള ഇടങ്ങളിലേക്ക് സമയം നോക്കി പോവുകയും ചെയ്യാം. ഇതാ ബാംഗ്ലൂർ യാത്രയിൽ നിർബന്ധമായും കാണേണ്ട അഞ്ച് ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. നന്ദി ഹിൽസ്
ബാംഗ്ലൂരിൽ കാണേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് ചോദിക്കുമ്പോൾ ആദ്യത്തെ ഉത്തരം നന്ദി ഹിൽസ് ആണ്. ബാംഗ്ലൂരിലെ വീക്കെൻഡ് ലക്ഷ്യസ്ഥാനമായ ഇവിടെ സൂര്യോദയം ആസ്വദിക്കാനും വൈകുന്നേരങ്ങൾ ചെലവഴിക്കാനുമാണ് ആളുകൾ എത്തുന്നത്. സമുദ്രനിരപ്പിൽ നിന്നും 1479 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഏതു സീസണിലും ഏതു സമയത്തും വരാം എന്നതു തന്നെയാണ് പ്രധാന പ്രത്യേകത.
നന്ദി ഹിൽസിന്റെ അടിവാരത്തിൽ നിന്നും 3 കിലോമീറ്റർ വളഞ്ഞു പുളഞ്ഞ വഴിയിലൂടെ മുകളിലേകക്് കയറിയാലാണ് ഹിൽസിന്റെ വേശന കവാടത്തിൽ എത്തുന്നത്. ചിക്കബെല്ലാപ്പൂർ ജില്ലയുടെ ഭാഗമായ ഇവിടെ അതിരാവിലെ വന്നാൽ കോടമഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന മലനിരകളാണ് കാണാൻ സാധിക്കുക ബാംഗ്ലൂരിൽ നിന്നും ഏറ്റവും എളുപ്പത്തിൽ എത്താൻ സാധിക്കുന്ന സ്ഥലം കൂടിയാണിത്.
2. കബ്ബൺ പാർക്ക്
കോണ്‍ക്രീറ്റ് കാടായ ബാംഗ്ലൂരിന്‍റെ ശ്വാസകോശം എന്നും പച്ചപ്പെന്നുമൊക്കെ വിളിക്കപ്പെടുന്ന സ്ഖലമാണ് കബ്ബൺ പാർക്ക്. ശ്രീ ചാമരാജേന്ദ്ര പാർക്ക് എന്നാണ് ഇതിന്‍റെ യഥാർത്ഥ പേര്. സെൻട്രൽ ബാംഗ്ലൂരിന്‍റെ ഭാഗമായ ഇവിടം 300 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന പച്ചപ്പ് നിറഞ്ഞ ഭൂമിയാണ്.
രാവിലെ ആറ് മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടെക്കുള്ള പ്രവേശന സമയം.
വൈകുന്നേരങ്ങളും വാരാന്ത്യങ്ങളും സ്വസ്ഥതയോടെ ചെലവഴിക്കാൻ ഇവിടം തിരഞ്ഞെടുക്കാം.
ബാംഗ്ലൂർ മെട്രോ വഴി കുറഞ്ഞ ചെലവിൽ കബ്ബൺ പാർക്കിൽ എത്താം. ബെംഗളുരു നമ്മ മെട്രോയുടെ പർപ്പിൾ ലൈനിലാണ് കബ്ബണ്‍ പാർക്ക് മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മഹാതമാ ഗാന്ധി പാർക്ക്, സെൻട്രൽ ലൈബ്രറി, വിധാൻ സൗധ, ജവഹർലാൽ നെഹ്റു പ്ലാനെറ്റോറിയം തുടങ്ങിയ സ്ഥലങ്ങൾ കബ്ബൺ പാർക്കിനോട് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
3. ലാൽ ബാഗ്
ബാംഗ്ലൂരിലെ ഏറ്റവും ജനപ്രിയ സ്ഥലങ്ങളിലൊന്നാണ് ലാൽ ബാഗ്. ഏറ്റവും കുറഞ്ഞ ചെലവിൽ ചുറ്റിക്കറങ്ങാനും സമയം ചെലവഴിക്കാനും കുട്ടികളെയും കൂട്ടി വന്ന് കളിക്കാനും ഒക്കെ പറ്റുന്ന ഉദ്യാനമാണ് ലാൽ ബാഗ്. 1760-ൽ ഹൈദർ അലി ആയിരുന്നു ഈ ഉദ്യാനത്തിന്റെ പണി ആരംഭിച്ചതെങ്കിലും പൂർത്തിയാക്കിയത് ടിപ്പു സുൽത്താൻ ആയിരുന്നു. 240 ഏക്കർ സ്ഥലത്തായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.
4. ബാംഗ്ലൂർ പാലസ്
ഇംഗ്ലണ്ടിലെ പ്രസിദ്ധമായ വിൻഡ്സർ കാസിന് സമാനമായ മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന ഇടമാണ് ബാംഗ്ലൂർ പാലസ്. 454 ഏക്കർ സ്ഥലത്തായാണ് കൊട്ടാട്ടരവും ഇതിന്റെ സ്വത്ത് വകകളും വ്യാപിച്ചു കിടക്കുന്നത്. 1862-ൽ തുടങ്ങിയ ഈ ബാംഗ്ലൂർ പാലസിന്‍റെ പണി പൂർത്തിയായത് 1944 ലാണ്.
Cover Image: satyaprakash kumawat/Unspalsh
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












