ബെംഗളുരുവിൽ നിങ്ങൾ ഒരു സഞ്ചാരിയാണെങ്കിലും നഗരത്തിലെ സ്ഥിരതാമസക്കാരാണെങ്കിലും ഇവിടെ വരുന്നതിന്‍റെ ഏറ്റവും ആവേശകരമായ കാര്യം യാത്ര ചെയ്യാനുള്ള ലക്ഷ്യസ്ഥാനങ്ങളാണ്. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ, വളരെ കുറഞ്ഞ തുകയിൽ പോലും പോയി വരാൻ സാധിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ബാംഗ്ലൂരിന് ചുറ്റിലുമുണ്ട്. അതിൽ പലതും ആളുകൾക്ക് അത്ര പരിചിതമല്ല എന്നതാണ് വസ്തുത.
ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് നിങ്ങളെ പരിചയപ്പെടുത്തുന്നത് ബെംഗളുരു യാത്രകളിൽ നിങ്ങൾ വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും പോയിരിക്കേണ്ട ചില സ്ഥലങ്ങളാണ്. ഇതിൽ ചിലതൊക്കെ നിങ്ങൾ കേട്ടിരിക്കുമെങ്കിലും ഒരെണ്ണം നിങ്ങൾക്ക് തീർത്തും പുതിയതായിരിക്കും. ഇതാ അടുത്ത ബെംഗളുരു യാത്രയിൽ പോയിവരാൻ സാധിക്കുന്ന ഇടങ്ങൾ നോക്കാം.

1. മകലിദുർഗ
ബെംഗളുരുവിൽ നിന്നും ഏകദിന യാത്രകളോ ഷോർട് ട്രിപ്പുകളോ പ്ലാൻ ചെയ്യുമ്പോൾ പോകാൻ പറ്റിയ സ്ഥലമാണ് മകലിദുർഗ. ദൊഡ്ഡബെല്ലാപൂരിനടുത്ത് സ്ഥിതി ചെയ്യുന്ന മകലിദുർഗയിലേക്ക് ബാംഗ്ലൂരിൽ നിന്ന് വെറും 58 കിലോമീറ്റർ ദൂരമേയുള്ളൂ. മകലിദുര്‍ഗ കോട്ടയാണ് ഈ യാത്രയിലെ ലക്ഷ്യമെങ്കിലും കൗതുകവും രസവും മുഴുവനും ഇവിടേക്കുള്ള യാത്രയാണ്. മകലിദുർഗാ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള റെയിൽവേ ട്രാക്കിലൂടെ നടന്ന് മലകയറുകയാണ് വേണ്ടത്. കുത്തനെയുള്ള കയറ്റമാണ് പാറക്കെട്ടിലൂടെ നടന്നു കയറേണ്ടത്.
ഈ നടത്തത്തിൽ ഗുണ്ടമഗരെ തടാകത്തിന്‍റെ മനോഹരമായ കാഴ്ച കാണാം. മുകളിൽ കോട്ടയ്ക്ക് സമീപം മഗലി മല്ലേശ്വര ക്ഷേത്രമുണ്ട്. ഇതൊക്കെ കണ്ട് മെല്ലേ ഇറങ്ങാം. റെയിൽവേ സ്റ്റേഷന് സമീപത്തു തന്നെ പാർക്കിങ്ങിന് സൗകര്യമുണ്ട്. സ്വന്തം വാഹനത്തിലല്ല വരുന്നതെങ്കിൽ ട്രെയിനിനോ ബസിനോ ഇവിടേക്ക് വരാം. മജസ്റ്റിക്കിൽ നിന്ന് ഇവിടേക്കുള്ള ബസും ട്രെയിനും ലഭിക്കും. സൂര്യദയ കാഴ്ചകൾക്കും ഇവിടേക്ക് വരാം.
2.അന്തർഗംഗെ
ബെംഗളുരുവിൽ അധികമാരും അറിയാതെ പോയ ഇടങ്ങളിലൊന്നാണ് അന്തർഗംഗെ. ബെംഗളൂരുവില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ കോലാര്‍ ജില്ലയിലാണ് അന്തര്‍ഗംഗെ ഉള്ളത്. ഭൂമിക്കുള്ളിലെ ഗംഗയാണ് ഇവിടെ കാണാനുള്ളത്.. സമുദ്ര നിരപ്പില്‍ നിന്ന് 1712 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ പാറക്കെട്ടുകളിലൂടെ കയറിയുള്ള ട്രെക്കിങ് ആണ് ആകർഷണം. ഇഷ്ടംപോലെ ഗുഹകളും ഇവിടെ കാണാം. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളായതിനാൽ വിശ്വാസികളാണ് ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും.

മുന്നൂറ് പടികൾക്കു മുകളിലാണ് നമ്മുടെ ലക്ഷ്യസ്ഥാന. പാറക്കെട്ടുകളിലൂടെയുള്ള നടത്തം മടുപ്പിക്കുമെങ്കിലും മെല്ലെ വിശ്രമിച്ച് കയറി വന്നാൽ മതി. കാശി വിശ്വേശ്വര ക്ഷേത്രം,അന്തർഗംഗ, ഗുഹകൾ തുടങ്ങിയവ ഇവിടെ കാണാം. കോലാർ റെയില്‍വേ സ്റ്റേഷനിലിറങ്ങി ഇവിടേക്ക് വരുന്നതാണ് എളുപ്പം. കോലാറിൽ നിന്ന് മൂന്ന് കിലോമീറ്ററാണ് അന്തര്‍ഗംഗെയിലേക്കുള്ള ദൂരം.
3. ശിവഗംഗെ
ബാംഗ്ലൂരിൽ നിന്നും 56 കി മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ശിവഗംഗെ അങ്ങനെ സാധാരണ യാത്രികരുടെ പട്ടികയിൽ ഇടംപിടിക്കുന്ന ഒന്നല്ല. സമുദ്രനിരപ്പിൽ നിന്നും 4,559 അടി ഉയരത്തിലുള്ള ശിവഗംഗ പ്രാദേശികമായി ക്ഷേത്രങ്ങളും തീര്‍ത്ഥങ്ങളും ഒക്കെയുള്ള ഇടമാണ്. സഞ്ചാരികളെ എന്താണ് ഇവിടേക്ക് ആകർഷിക്കുന്നത് എന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്? ഈ പ്രദേശത്തിന്‍റെ ഭംഗിയും ഇവിടേക്കുള്ള സാഹസിക നിറഞ്ഞ യാത്രയും പാറകയറ്റവും ട്രെക്കിങ്ങും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.
ഗംഗാധരേശ്വര ക്ഷേത്രം, ശ്രീ ഹൊന്നമ്മദേവി ക്ഷേത്രം,ഓലക്കൽ തീർത്ഥം, നന്ദി പ്രതിമ, പാതാളഗംഗ് ശാരദാംബെ ക്ഷേത്രം എന്നിവയും ഇവിടെ കാണാം. ബെംഗളൂരു റൂറൽ ജില്ലയിൽ ഡോബ്ബാസ്പേട്ടിന് സമീപം ആണ് ശിവഗംഗ സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർക്കും സാധാരണ സഞ്ചാരികൾക്കും വരാൻ പറ്റിയ ഇടമാണിത്.
4. ഗുഡിബണ്ടെ കോട്ട
ബെംഗളുരുവിലെ ഓഫ്ബീറ്റ് യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഗുഡിബണ്ടെ കോട്ട. 400 വർഷത്തോളം പഴക്കമുള്ള കോട്ടയുടെ കാഴ്ചയാണ് ഈ യാത്ര തരുന്നത്. ബാംഗ്ലൂരിൽ നിന്നും 91 കിലോമീറ്റർ അകലെയാണ് ഗുഡിബണ്ടെ സ്ഥിതി ചെയ്യുന്നത്. കർണ്ണാടകയുടെ ഗ്രാമീണ കാഴ്ചകൾ കണ്ടുള്ള സഞ്ചാരമാണ് ഇതിന്‍റെ പ്രത്യേകത. ഗുഡിബണ്ടേയിലേക്കുള്ള പ്രവേശന കവാടത്തിലാണ് ഭൈരസാഗര തടാകം കാണേണ്ട കാഴ്ചയാണ്. ഗുഡിബണ്ടേ കോട്ടയുടെ താഴെ എത്തിയാൽ മുകളിലേക്ക് കുറച്ചധികം നടന്നു കയറാനുണ്ട്. ഈ നടത്തം കൂടി മുൻകൂട്ടി കണ്ടുവേണം യാത്ര പ്ലാൻ ചെയ്യാൻ.
5. കൈവാര
ഈ പട്ടികയിൽ നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്ന ഇടമാണ് കൈവാര. ചിക്കബെല്ലാപുര ജില്ലയുടെ ഭാഗമായ കൈവാര ബാംഗ്ലൂരിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ ദൂരയാണ് സ്ഥിതി ചെയ്യുന്നത്, നേരത്തെ ഏകചക്രപുര എന്നറിയപ്പെട്ടിരുന്ന കൈവാരയിൽ ഒരു കോട്ടയുണ്ട്. കുത്തനെയുള്ള കയറ്റം കയറി പോകേണ്ട ഈ യാത്ര കടുപ്പമേറിയതാണെങ്കിലും ഇവിടെ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. ചിന്താമണി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബെംഗളുരുവിൽ നിന്ന് ഹോസ്‌കോട്ട് വഴിയോ ബാംഗ്ലൂർ- ദേവനഹള്ളി-വിജയപുര വഴിയോ വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












