Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ ഇത്രയും കിടിലൻ സ്ഥലങ്ങളോ.. പോകുന്നെങ്കില്‍ പങ്കാളിക്കൊപ്പം പോകണം!

ബാംഗ്ലൂരിൽ ഇത്രയും കിടിലൻ സ്ഥലങ്ങളോ.. പോകുന്നെങ്കില്‍ പങ്കാളിക്കൊപ്പം പോകണം!

ബാംഗ്ലൂർ നഗരം ആരെയും ഒരു കാര്യത്തിലും നിരാശരാക്കാറില്ല! യാത്രകളാണെങ്കിലും ജോലിയോ ജീവിതമോ ഭക്ഷണമോ എന്തായാലും നിങ്ങളുടെ ആഗ്രഹത്തിനും താല്പര്യത്തിനുമുള്ളത് ഇവിടെ കാണാം. എന്നാൽ നിങ്ങൾ ഇറങ്ങിപ്പുറപ്പെടണമെന്നു മാത്രം! യാത്രകളുടെയും ഇവിടുത്തെ വൈകുന്നേരങ്ങളുടെയും കാര്യത്തിൽ ഒരുപാട് ഓപ്ഷനുകൾ മുന്നിലുണ്ടെങ്കിലും ഇറങ്ങിപുറപ്പെടണമെന്ന് മാത്രം.

ഇതുപോലെ തന്നെയാണ് ദമ്പതികളുടെ കാര്യത്തിലും! സ്ഥിരം മൂവീ നൈറ്റും മാളിൽ ഷോപ്പിങ്ങും ഒക്കെയാവും മിക്കവരുടെയും ഒരുമിച്ചുള്ള യാത്രകളുടെ കാര്യത്തിൽ നടന്നിരിക്കുക. എന്നാൽ ഒരു പകൽ മുഴുവനുമോ അല്ലെങ്കിൽ ഒരു വൈകുന്നേരമോ ഒരുമിച്ച് പോകാനും ചെലവഴിക്കാനും പറ്റിയ നിരവധി ഇടങ്ങൾ ബാംഗ്ലൂരിലുണ്ട്. ഇതാ ദമ്പതികൾക്കും പ്രണയിക്കുന്നവർക്കും ബാംഗ്ലൂരിൽ ചെയ്യാൻ പറ്റിയ കാര്യങ്ങള് നോക്കാം.

Bangalore Travel for couples

1. നന്ദി ഹിൽസിലെ സൂര്യോദയം

ബാംഗ്ലൂർ യാത്രകൾ എന്നും തുടങ്ങുന്നത് നന്ദി ഹിൽസിൽ നിന്നുമാണ്.ദമ്പതികൾക്ക് ഏറ്റവും കുറഞ്ഞത് ഉച്ച വരെയുള്ള സമയം മാറ്റിവെക്കുവാൻ സാധിക്കുമെങ്കിൽ നന്ദി ഹിൽസിലെ സൂര്യോദയം കാണാൻ പോകാം. സ്വന്തമായി ഡ്രൈവ് ചെയ്തോ അല്ലെങ്കിൽ കെഎസ്ആർടിസിയുടെ സരിഗ ബസിലോ ഇവിടേക്ക് പോകാം. ഇതല്ലെങ്കിൽ ക്യാബ് വാടകയ്ക്ക് വിളിച്ചും പോകാം. അതിരാവിലെ എത്തിച്ചേർന്നാൽ മാത്രമേ സൂര്യോദയം അതിന്‍റെ മുഴുവൻ ഭംഗിയിലും കാണാൻ കഴിയൂ.

സൂര്യോദയം കണ്ടും ഒരുമിച്ച് ഫോട്ടോ എടുത്തും കഴിഞ്ഞാൻ ഇവിടെ ചുറ്റിക്കറങ്ങാൻ മറക്കരുത്. നടന്നു കണ്ടുതീർക്കാന്‌ പറ്റിയ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. ഇവിടുന്നിറങ്ങിയാൽ നേരെ ബാംഗ്ലൂരിലേക്ക് മടങ്ങാതെ നന്ദി ഹിൽസിന് സമീപത്തെ ഭോഗനന്ദീശ്വര ക്ഷേത്രം കാണാന്‍ പോകാം. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ദമ്പതികൾ ദർശനം നടത്തിയാൽ ദീര്‍ഘദാമ്പത്യംഅനുഗ്രഹമായി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

couple wine tour in bangalore

2. വൈൻ ടൂർ

ദമ്പതികൾക്ക് ഒരുമിച്ച് അധികം സമയം ചെലവഴിക്കാൻ പറ്റിയ ആക്റ്റിവിറ്റികളിലൊന്നാണ് വൈൻ ടൂർ. ബാംഗ്ലൂരില്‍ വ്യത്യസ്ത ഇടങ്ങളിലായി വൈൻ ടൂറുകൾ നടത്താം. മുന്തിരി കൃഷി മുതൽ അത് വൈൻ ആയി മാറുന്നത് വരെയുള്ള പ്രക്രിയ നേരിട്ട് കണ്ടറിയാം എന്നതും വ്യത്യസ്തങ്ങളായ വൈനുകള്‍ രുചിക്കുകയും ചെയ്യാം. ഒരുമിച്ച് ചെലവഴിക്കാൻ പറ്റുന്ന ഒരു ക്വാളിറ്റി സമയമായി വേണം ഇതിനെ കണക്കാക്കാന്‍. നന്ദി ഹിൽസിന് അടുത്തുള്ള വൈൻ യാർഡുകൾ വൈൻ ടൂറിന് പറ്റിയവയാണ്.

പൊതുവേ മൂന്ന് മണിക്കൂറാണ് വൈൻ ടൂറിനായി ലഭിക്കുന്നത്. ടൈം സ്ലോട്ട് നേരത്തെ തന്നെ ബുക്ക് ചെയ്യാൻ മറക്കരുത്. ഒരാൾക്ക് 1200 രൂപാ മുതൽ പാക്കേജുകൾ ലഭിക്കും. ബാംഗ്ലൂർ സോമാ വൈൻ യാർഡ്. ഗ്രോവർ സാംപാ വൈൻ യാർഡ്, കാടു വൈനറി, നന്ദി വാലി വൈനറി തുടങ്ങി നിരവധി സ്ഥലങ്ങൾ വൈൻ ടൂറിന് യോജിച്ചവയാണ്.

3. കബ്ബൺ പാർക്കിൽ പോകാം

കബ്ബണ്‍ പാർക്കിൽ പോയി എന്തു ചെയ്യാനാണ് എന്നാവും ചിന്തിക്കുന്നത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിൽ പോലും രണ്ടാൾക്കും കൂടി അവിടേക്ക് പോകാം. എന്‍ട്രൻസിൽ നിന്ന് ചൂട് കാപ്പിയോ അല്ലെങ്കിൽ കടലയോ മേടിച്ച് കയറാം. വെറുതെ ഒരു ബെഞ്ചിൽ പോയിരുന്ന് മടുക്കുവോളം വര്‌ത്തമാനം പറയാം. അല്ലെങ്കിൽ ഒരുമിച്ച് ഒരു പാട്ട് കേള‍്ക്കുകയോ ഒരുമിച്ച് നടക്കുകയോ ചെയ്യാം. രാവിലെ ആറ് മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടെ പ്രവേശനം. തിങ്കളാഴ്ചകളിലും രണ്ടാമത്തെ ചൊവ്വാഴ്ചകളിലും ഇവിടെ അവധിയായിരിക്കും.

bangalore couple boating

4. ഉൾസൂർ ലേക്കിൽ പോകാം

പങ്കാളികൾക്ക് ഒരുമിച്ച് പോകാൻ പറ്റിയ മറ്റൊരിടമാണ് ബാംഗ്ലൂരിലെ ഉൾസൂർ ലേക്ക്. എംജി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ തടാകം ബാംഗ്ലൂരിലെ ഏറ്റവും വലിയ ലേക്കുകളിൽ ഒന്നുംകൂടിയാണ്. 50 ഹെക്ടർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ലേക്കിൽ നിരവധി ദ്വീപുകളുമുണ്ട്. ‌ ഇന്നത്തെ തടാകം നിർമ്മിച്ചത് അന്നത്തെ ബാംഗ്ലൂർ കമ്മീഷണറായിരുന്ന ലെവിൻ ബെന്തം ബൗറിംഗാണ് . ബോട്ടിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം. വൈകുന്നേരങ്ങളാണ് ഇവിടെ പോകാൻ അനുയോജ്യമായ സമയം.

5. പറക്കാം!

ഒരുമിച്ച് ഒരു സാഹസിക വിനോദമാണ് ചെയ്യുന്നതെങ്കിൽ ഒരുമിച്ച് പറന്നാലോ? ബക്കറ്റ് ലിസ്റ്റിലെ ഒരാഗ്രഹം സാധിച്ച് എന്നും ഓർമ്മിക്കാനുള്ള ഒരു നിമിഷമാക്കി മാറ്റിയെടുക്കാം. ജാക്കൂര്‍ എയർഫീൽഡിലാണ് നിങ്ങൾക്ക് മൈക്രോഫ്ലൈറ്റ് ഫ്ലൈയിങ് ആസ്വദിക്കാൻ സാധിക്കുക. ബാംഗ്ലൂര്‍ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ജക്കൂർ എയർഡ്രോം ഉള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+