വേനലിന്‍റെ ചൂടിലാണ് ബെംഗളുരു നഗരം. വാരാന്ത്യവും അവധിയും ഒക്കെയുണ്ടെങ്കിലും ആർക്കും പുറത്തിറങ്ങുവാൻ പോലും താല്പര്യമില്ല. വെറുതേ ബാംഗ്ലൂരിൽ ചൂടും കൊണ്ടിരിക്കാതെ ഒരു യാത്ര പ്ലാൻ ചെയ്താലോ.. രണ്ടോ മൂന്നോ ലീവ് സംഘടിപ്പിച്ചു വന്നാൽ ഒരു ഉഗ്രന് റെയിൽ ടൂർ നമുക്ക് പോകാം.
റെയിൽ ടൂർ എന്നു കേൾക്കുമ്പോൾ ദൂരേയ്ക്കൊന്നുമല്ല. ഒന്നു ചില്‍ ആകാൻ മൂന്നാറും തേക്കടിയും കണ്ട് വരാം.. മൂന്നാറിന്‍റെ തണുപ്പും കാഴ്ചകളും സായാഹ്നവും ആസ്വദിച്ച്, തേക്കടിയുടെ ഭംഗി കണ്ട് പെരിയാർ വന്യജീവി സങ്കേതത്തിലൂടെ ഒരു ബോട്ട് യാത്രയും നടത്തി വരുന്നത് ഒന്നാലോചിച്ച് നോക്കിക്കേ... എന്നാൽ ഒരു കൈ നോക്കാം അല്ലേ...

ഐആർസിടിസി നടത്തുന്ന ബാംഗ്ലൂരിൽ നിന്നുള്ള മൂന്നാര്‍ തേക്കടി റെയിൽ ടൂർ പാക്കേജ് ഈ വേനലവധിക്കാലത്ത് പോകാൻ പറ്റിയ യാത്രകളിലൊന്നാണ്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്ര ബാംഗ്ലൂരിലെ കാലാവസ്ഥിയിൽ നിന്നും മൊത്തത്തിലൊരു ചേഞ്ചും നല്കും. എല്ലാ വ്യാഴാഴ്ചയും ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന വിധത്തിലാണ് യാത്ര.
ഒന്നാം ദിവസം രാത്രി 8.10 ന് കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ നമ്പർ 16526 ൽ കയറുന്നതോടെ യാത്ര ആരംഭിക്കും. പിറ്റേന്ന് രാവിലെ 7.20 ന് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങും. അവിടുന്ന് നേരേ മൂന്നാറിലേക്ക് റോഡ് മാർഗം പോകും. അന്ന് വൈകിട്ട് മൂന്നാർ ടീ മ്യൂസിയം മാത്രമാണ് സന്ദർശിക്കുന്നത്.
പിറ്റേന്ന് രാവിലെ ഭക്ഷണത്തിനു ശേഷം ഇരവികുളം ദേശീയോദ്യാനമോ അല്ലെങ്കിൽ ടോപ്പ് സ്റ്റേഷൻ വ്യൂ പോയിന്‍റോ കാണാനായി പോകും. ഉച്ചകഴിഞ്ഞ് മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്‍റ്, കുണ്ടള ഡാം, എന്നിവിടങ്ങൾ കാണും. വൈകിട്ട് മൂന്നാർ ടൗൺ പരിചയപ്പെടാനുള്ള സമയമാണ്. മൂന്നാർ ഷോപ്പിങ്ങും നടത്താം. പിറ്റേന്ന് നാലാം ദിവസം രാവിലെ തേക്കടിയ്ക്ക് പോകും. ഷോപ്പിങ്ങിനും കറങ്ങി നടക്കുവാനും ഒക്കെ സമയമുണ്ട്.
അഞ്ചാം ദിവസം പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് യാത്ര. രാവിലെയുള്ള ബോട്ട് യാത്ര മനോഹരമായ കുറേ കാഴ്ചകൾ നല്കും. പിന്നീട് ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച ശേഷം എറണാകുളം റെയിൽവേ സ്റ്റേഷനിലേക്ക് ചെയ്യും. വൈകിട്ട് 5.55 ന് ട്രെയിൻ നമ്പർ 16525 ൽ കയറി പിറ്റേന്ന് രാവിലെ 6.40ന് ബാംഗ്ലൂരില്‍ എത്തും.
തേഡ് എസി കംഫോർട്ട് ക്ലാസിൽ ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 16890/-രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 20830/- രൂപ, സിംഗിൾ ഷെയറിങ്ങിൽ 37640/- രൂപയും സ്റ്റാൻഡേർഡ് സ്ലീപ്പർ ക്ലാസിൽ ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 14680/-
രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 18620/-രൂപ, സിംഗിൾ ഷെയറിങ്ങിൽ 35440/-രൂപയും ആണ് നിരക്ക്. എസിയിൽ കുട്ടികൾക്ക് 10650/- രൂപാ മുതലും സ്ലീപ്പറിൽ കുട്ടികൾക്ക് 8440/-
രൂപാ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














