Search
  • Follow NativePlanet
Share
» »ഈ മഴക്കാലത്ത് ഒന്നൊന്നര ആഘോഷം, അതിരപ്പിള്ളി, ആലപ്പുഴ, മൂന്നാര്‍, കൊച്ചി... ഒന്നും വിടാതെ കണ്ടുതീർക്കാം, കിടിലൻ

ഈ മഴക്കാലത്ത് ഒന്നൊന്നര ആഘോഷം, അതിരപ്പിള്ളി, ആലപ്പുഴ, മൂന്നാര്‍, കൊച്ചി... ഒന്നും വിടാതെ കണ്ടുതീർക്കാം, കിടിലൻ

ബെംഗളുരുവിൽ നിന്ന് ഈ ജൂലൈ മാസത്തിൽ പോകേണ്ട യാത്രകൾ പ്ലാൻ ചെയ്തോ? ബാംഗ്ലൂരിൽ പൊതുവേ പ്രസന്നമായ കാലാവസ്ഥയാണെങ്കിലും മറ്റു പലയിടങ്ങളിലും ശക്തമായ മഴയാണ്. എന്നിരുന്നാലും അവധി കിട്ടിയാൽ യാത്രകൾ പോകാതിരിക്കുന്നതെങ്ങനെയാണ്. ഈ ജൂലൈയിലെ കേരളത്തിലേക്ക് വന്നാലോ.. ബസും ടാക്സിയും നോക്കി സമയം കളയാതെ ഐആർസിടിസിയുടെ പാക്കേജുകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ സ്ഥലങ്ങൾ കറങ്ങാം.

മഴക്കാലത്ത് സുന്ദരിയാവുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടവും തേക്കടിയും മഴ ഏറ്റവും മനോഹരമായി പെയ്യുന്ന മൂന്നാറും കണ്ട് കൊച്ചിയിലെ കാഴ്ചകളും ആസ്വദിച്ച് വരാൻ പറ്റിയ മൂന്ന് പാക്കേജുകളാണ് ഐആർസിടിസി ബെംഗളുരുവിൽ നിന്നും കേരളത്തിലേക്ക് ഈ മാസം നടത്തുന്നത്. കേരളത്തിലെ ഏറ്റവും മികച്ച ഇടങ്ങൾ മഴക്കാലത്ത് ആസ്വദിക്കാന് ഇതിലും മികച്ച യാത്ര വേറേയില്ല.

1. മൂന്നാർ തേക്കടി റെയിൽടൂർ പാക്കേജ്

ബെംഗളുരുവിൽ നിന്ന് കൊച്ചിയിലെത്തി അവിടുന്ന് റോഡ് മാർഗം മൂന്നാർ,തേക്കടി, പെരിയാർ വന്യജീവി സങ്കേതം എന്നിവിടങ്ങൾ സന്ദർശിക്കുന്ന അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന പാക്കേജാണിത്. രണ്ടാം ദിവസം മൂന്നാർ, ടീ മ്യൂസിയം എന്നിവിടങ്ങളും മൂന്നാം ദിവസം
ഇരവികുളം ദേശീയോദ്യാനം, ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്‍റ്, കുണ്ടള തടാകം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു നാലാം ദിവസം രാവിലെ തേക്കടിയിലേക്ക് പോകും. അവിടെ ഒരു ദിവസം ചെലവഴിച്ച് എറണാകുളത്തിന് പോകും. അവിടുന്ന് നേരേ ബെംഗളുരുവിന് മടക്കയാത്ര.

ജൂലൈ 11 നാണ് അടുത്ത യാത്ര. സ്ലീപ്പർ ക്ലാസിൽ 12300/- രൂപാ മുതലും കംഫോർട്ട് 3 എസി ക്ലാസിൽ 14500/- രൂപാ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ട്രെയിൻ ടിക്കറ്റ്, നോൺ എസി വാഹനത്തൽ മൂന്നാർ, തേക്കടി എന്നിവിടങ്ങളിലേക്കുള്ള യാത്ര, രാത്രി ഹോട്ടൽ താമസം എന്നിവ ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്കാണിത്. ഭക്ഷണം നിരക്കിൽ ഉൾപ്പെടുത്തിട്ടില്ല.
കൂടുതൽ വിവരങ്ങൾക്ക്- Munnar- Thekkady Rail Tour Packahe Ex Bengaluru

2. മൂന്നാർ കൊച്ചി അതിരപ്പിള്ളി റെയിൽ ടൂർ പാക്കേജ്

ഈ മഴക്കാലത്ത് ബെംഗളരുവിൽ നിന്നും പോകാൻ പറ്റിയ യാത്രകളിലൊന്നാണ് മൂന്നാർ, കൊച്ചി അതിരപ്പിള്ളി പാക്കേജ്. മഴയിൽ പതഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടവും കൊച്ചിക്കായലിന്‍റെ ഭംഗിയും മൂന്നാറും കണ്ട് വരാം. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന പാക്കേജ് ബെംഗളരുവിൽ നിന്ന് ട്രെയിൻ കയറി എറണാകുളത്ത് ഇറങ്ങുന്നതോടെ ആരംഭിക്കുന്നു. രണ്ടാം ദിവസം നേരേ മൂന്നാറിലേക്ക് പോയി ടീ മ്യൂസിയം കാണും . മൂന്നാം ദിവസം ഇരവികുളം ദേശീയോദ്യാനം, ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്‍റ്, കുണ്ടള തടാകം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് പിറ്റേന്ന് എറണാകുളത്തിന് മടങ്ങും.

നാലാം ദിവസം ഡച്ച് കൊട്ടാം, ജ്യൂ സിനഗോഗ്, മട്ടാഞ്ചേരി, സെന്‌‍റ് ഫ്രാൻസീസ് ചർച്ച്, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങൾ കാണും. വൈകിട്ട് മറൈൻ ഡ്രൈവിലും ബ്രോഡ് വേയിലും ഷോപ്പിങ്. അഞ്ചാം ദിവസം രാവിലെ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടം കാണാനായി പോകും. മടങ്ങി വരവിൽ പാറമ്മേക്കാവ് ഭഗവതി ക്ഷേത്രം, വടക്കുംനാഥ ക്ഷേത്രം എന്നിവിടങ്ങൾ കണ്ട് തൃശൂരിൽ നിന്ന് ട്രെയിനിൽ ബെംഗളുരുവിന് മടങ്ങും.സ്ലീപ്പർ ക്ലാസിൽ 12250/- രൂപാ മുതലും കംഫോർട്ട് 3 എസി ക്ലാസിൽ 17750/-രൂപാ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. അടുത്ത യാത്ര ജൂലൈ 11 ന്.
കൂടുതൽ വിവരങ്ങൾക്ക്-Munnar Kochi Athirapally Rail Tour Package

3. മൂന്നാർ ആലപ്പുഴ റെയില‍് ടൂർ പാക്കേജ്

ബെംഗളുരുവില്‍ നിന്ന് ആലപ്പുഴയും മൂന്നാറും കണ്ട് മടങ്ങുന്ന ഈ പാക്കേജ് അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയാണ്. രാത്രി ബെംഗളുരുവിൽ നിന്നും ട്രെയിനിന് തിരിച്ച് രാവിലെ എറണാകുളത്ത് എത്തും. അവിടുന്ന് നേരെ മൂന്നാറിന് പോകും. രണ്ടു ദിവസം മൂന്നാറിൽ ടീ മ്യൂസിയം, ഇരവികുളം ദേശീയോദ്യാനം, ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്‍റ്, കുണ്ടള തടാകം എന്നിവിടങ്ങൾ സന്ദർശിക്കും.

നാലാം ദിവസം രാവിലെ മൂന്നാറിൽ നിന്ന് മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് തിരിക്കും. ഉച്ചഭക്ഷണവും ഡിന്നറും രാത്രി താമസവും ഹൗസ് ബോട്ടില് ആണ് ഒരുക്കിയിരിക്കുന്നത്. പിറ്റേന്ന് രാവിലെ കൊച്ചിയിലേക്ക് വന്ന് അവിടെ സെന്‍റ് ഫ്രാൻസീസ് ചർച്ച്, സാന്‍റാ ക്രൂസ് ബസലിക്ക, എന്നിവിടങ്ങൾ കണ്ട് വൈകിട്ട് ബെംഗളുരുവിന് ട്രെയിൻ കയറി പിറ്റേന്ന് എത്തും. .സ്ലീപ്പർ ക്ലാസിൽ 14240/- രൂപാ മുതലും കംഫോർട്ട് 3 എസി ക്ലാസിൽ 6440/-
രൂപാ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. അടുത്ത യാത്ര ജൂലൈ 11 ന്.
കൂടുതൽ വിവരങ്ങൾക്ക്-മൂന്നാർ ആലപ്പി റെയിൽ ടൂർ പാക്കേജ്

പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയുവാനം ബുക്കിങ്ങിനുംഫോൺ- 080-43023088/ 8595931291,8595931292

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore rail tour kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+